ചുംബിക്കാൻ ഏറ്റവും മോശം നടി മല്ലികാ ഷെരാവത്; നല്ലത് ജാക്വിലിനും; വഴക്കിന് കാരണമായ ഇമ്രാന്റെ വാക്കുകൾ ഇങ്ങനെ;

661

ചുംബനരംഗങ്ങൾക്കൊണ്ട് ആരാധകരെ നേടിയ താരമാണ് ഇമ്രാൻ ഹാഷ്മി. ലിപ് ലോക്കിലൂടെ ബോളിവുഡിൽ തരംഗം സൃഷ്ടിച്ച താരം പിന്നീട് സീരിയൽ കിസ്സർ എന്ന പേരിനു പോലും അർഹനായി. 2004 ൽ പുറത്തിറങ്ങിയ ചിത്രത്തിലെ ചുംബനരംഗമാണ് താരത്തെ സെൻസേഷനാക്കിയത്. മല്ലികാ ഷെരാവത്തുമായുള്ള ചുംബനരംഗം ചർച്ചാ വിഷയമാകുകയും ചെയ്തു.

ഓൺസ്‌ക്രീനിൽ മികച്ച താരജോഡികളായി മാറിയ താരങ്ങൾക്കിടയിലേക്ക് അധികം വൈകാതെ തന്നെ പ്രശ്‌നങ്ങളും കടന്നുവന്നു. കോഫി വിത് കരൺ എന്ന ഷോയിൽ പങ്കെടുക്കുന്നതിനിടെ ഇമ്രാൻ പറഞ്ഞ വാക്കാണ് പ്രശ്‌നങ്ങൾക്ക് തുടക്കം കുറിച്ചത്. ചുംബനത്തിന്റെ കാര്യത്തിൽ ഇമ്രാൻ വളരെ മോശമാണെന്നാണ് അന്ന് താരം പറഞ്ഞത്. ഇത് പിന്നീട് വലിയ ചർച്ചാവിഷയമാകുകയും, താരം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

Advertisements

Also Read
ഇപ്പോ എന്നെ കാണാൻ ഭംഗിയില്ല എന്ന് പറഞ്ഞാലും കുഴപ്പമില്ല, ഉള്ളിൽ നിന്ന് എനിക്ക് വല്ലാത്ത സൗന്ദര്യം തോന്നുന്നു; മനസ്സ് തുറന്ന് സമാന്ത

അതേസമയം ഏറ്റവും നല്ല ചുംബനരംഗം മർഡർ 2 വിൽ ജാക്വിലിൻ ഫെർണാണ്ടസുമായിട്ടുള്ളതായിരുന്നു എന്നാണ് അന്ന് ഇമ്രാൻ വെളിപ്പെടുത്തിയത്. മാത്രമല്ല മല്ലികയുടെ ബെഡ് റൂമിൽ കാണാൻ സാധ്യതയുള്ള ഒരു കാര്യത്തെ കുറിച്ചുള്ള ചോദ്യത്തിന് ‘ഹോളിവുഡിൽ എങ്ങനെ വിജയിക്കാം എന്നതിന്റെ ഗൈഡ്,’ ആയിരിക്കും അവളുടെ കൈയ്യിലുണ്ടാവുക എന്നാണ് നടൻ പറഞ്ഞത്.

അതേസമയം, ഇമ്രാൻ പറഞ്ഞതിന് സമാനമായൊരു ഉത്തരവുമായി വന്ന് മല്ലിക തന്റെ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഒരു അഭിമുഖത്തിൽ സംസാരിക്കുമ്പോഴാണ് മർഡർ എന്ന സിനിമയിൽ ഇമ്രാനെ ചുംബിച്ചതിനെക്കാളും വളരെ മനോഹരമായിരുന്നു ഹിസ് എന്ന ചിത്രത്തിൽ സഹതാരവുമായിട്ടുള്ള ചുംബനവുമെന്ന് മല്ലിക പറഞ്ഞത്.

Also Read
‘നിങ്ങളുടെ സ്‌നേഹം എന്നെ ശക്തമായി വേ ദ നിപ്പിച്ചു, എന്നെ ത ല്ലി’; മ്യൂസിക് വീഡിയോ റിലീസിന് പിന്നാലെ നടി ആകാൻഷ ജീ വ നൊടുക്കി; നടൻ ഒളിവിൽ

മർഡർ സിനിമയ്ക്ക് ശേഷം ഇമ്രാനുമായി വഴക്ക് ഉണ്ടായത് വളരെ തമാശ നിറഞ്ഞ കാര്യമാണെന്ന് പിന്നീട് മല്ലിക പറഞ്ഞത്. സിനിമയ്ക്ക് ശേഷം ഞങ്ങൾ സംസാരിച്ചിരുന്നില്ല. ഇപ്പോൾ നോക്കുമ്പോൾ വളരെ ബാലിശമാണെന്ന് തോന്നി പോകുന്നു എന്നാണ് മല്ലിക അന്ന് പറഞ്ഞത്.
അവനുമായിട്ടുള്ള ബന്ധം തന്നെ എനിക്ക് നഷ്ടപ്പെട്ടിരുന്നു. ഇത് ശരിക്കും വേദന നിറഞ്ഞൊരു കാര്യമാണ്. ഇമ്രാൻ ശരിക്കും നല്ല സൗഹൃദം നിറഞ്ഞൊരു വ്യക്തിയാണെന്നും മല്ലിക പറഞ്ഞു

Advertisement