ബോളിവുഡിലെ സീരിയൽ കിസ്സർ എന്ന് പേരിന് അർഹനായ ഒരു താരമേയുള്ളു അതാണ് ഇമ്രാൻ ഹാഷ്മി. സ്ഥിരമായി ഇന്റിമേറ്റ് രംഗങ്ങളിലും റൊമാന്റിക് രംഗങ്ങളിലും അഭിനയിച്ച താരം പെട്ടെന്നാണ് പ്രശസ്തനായത്. 2004ൽ പുറത്തിറങ്ങിയ മർഡർ എന്ന ചിത്രത്തിലെ മല്ലിക ഷെറാവത്തുമായുള്ള ഇമ്രാന്റെ ചുംബന രംഗങ്ങൾ വലിയ ചർച്ചയായി മാറിയിരുന്നു.
പിന്നീട് വന്ന സിനിമകളിലും താരം ചുംബനരംഗങ്ങളിൽ അഭിനയിച്ചു. പക്ഷെ പ്രതീക്ഷിച്ചത്ര സുഖകരമായിരുന്നില്ല അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നുള്ള റെസ്പോൺസ്. ഒരിക്കൽ തന്റെ ചുംബന രംഗങ്ങളോടുള്ള ഭാര്യയുടെ പ്രതികരണം എന്തായിരുന്നുവെന്ന് ഇമ്രാൻ വെളിപ്പെടുത്തിയിരുന്നു. കരൺ ജോഹറിന്റ കോഫി വിത്ത് കരണിലെത്തിയപ്പോഴായിരുന്നു താരത്തിന്റെ മനസ്സ് തുറക്കൽ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ‘
എന്റെ ഭാര്യ അവളുടെ നഖം എന്റെ കൈയ്യിലേക്ക് ആഴത്തിലേക്ക് ഇറക്കി കൊണ്ടിരിക്കുകയായിരുന്നു. നിങ്ങളെന്താണ് ഈ കാണിച്ചു വച്ചിരിക്കുന്നത് എന്ന് ചോദിച്ചായിരുന്നു അവൾ എന്നെ വേദനിപ്പിച്ചത്. ഇത് ബോളിവുഡല്ല, നിങ്ങളെന്നോട് പറഞ്ഞില്ല എന്നൊക്കെ അവൾ പറഞ്ഞു. അവൾ കൈ എടുത്തപ്പോൾ എന്റെ കൈ മുറിഞ്ഞ് ചോര വന്നിരുന്നു” എന്നായിരുന്നു മർഡറിലെ രംഗത്തെക്കുറിച്ച് ഇമ്രാൻ പറഞ്ഞത്. പിന്നീട് എങ്ങനെയാണ് തന്റെ ഭാര്യ പർവീണിനെ താൻ ശാന്തയാക്കിയതെന്നും ഇമ്രാൻ ഹാഷ്മി പറയുന്നുണ്ട്.
ഞാൻ അവളോട് സിനിമയിലെ രംഗങ്ങളെക്കുറിച്ച് സംസാരിക്കാറില്ല. അവൾ കൂടുതലായി കേൾക്കാൻ നിൽക്കില്ല എന്നതാണ് വാസ്തവം. അവൾക്ക് സിനിമ ഇഷ്ടമാണ്. പക്ഷെ ഗ്ലാമർ ലോകത്തോട് താൽപര്യമില്ല. എന്റെ പ്രൊഫഷൺ ആവശ്യപ്പെടുന്നതാണ് ചെയ്യുന്നതെന്ന് അവൾക്ക് മനസിലാകും. അവൾ ഇടപെടാറില്ല”
അതേസമയം ഒരിടവേളയ്ക്ക് ശേഷം അഭിനയത്തിൽ സജീവമായി മാറിയിരിക്കുകയാണ് ഇമ്രാൻ ഹാഷ്മി. സൽമാൻ ഖാൻ നായകനായ ടൈഗർ പരമ്പരയിലെ മൂന്നാമത്തെ ചിത്രമാണ് ഇമ്രാൻ ഹാഷ്മിയുടെ പുതിയ സിനിമ. ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് ഇമ്രാൻ ഹാഷ്മി എത്തുന്നത്. ആരാധകർ ആകാംഷയോടെയാണ് ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. പിന്നാലെ ധാരളം സിനിമകൾ