തെന്നിന്ത്യൻ സിനിമാപ്രേക്ഷകർക്ക് ഏറ്റവും പ്രിയങ്കരനായ ഒരു സംഗീത സംവിധായകനുണ്ടെങ്കിൽ അത് ഇളയരാജയായിരിക്കും. 1980 മുതൽ അദ്ദേഹം സംഗീതം നല്കിയ പാട്ടുകളെല്ലാം തന്നെ ഇപ്പോഴും പ്രേക്ഷക മനസ്സിൽ ഇടംപിടിച്ചിരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പാട്ടുകളിലൂടെ പ്രണയവും, വിരഹവും, സന്തോഷവും, ദുഖവുമെല്ലാം അദ്ദേഹം പങ്കു വെച്ചു.
ഇപ്പോഴിതാ എന്തുക്കൊണ്ടാണ് രജനികാന്തിന്റെ സിനിമകൾക്ക് അദ്ദേഹം സംഗീതം നല്കാതിരുന്നത് എന്നുള്ള കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. തമിഴിലെ മുൻനിര നായകന്മാരുടെ എല്ലാം സിനിമകൾക്ക് ഇളയരാജ സംഗീതം നല്കിയിട്ടുണ്ട്. അതിൽ തന്നെ ഏറ്റവും കൂടുതൽ സംഗീതം നല്കിയിരിക്കുന്നത് കമലഹാസൻ സിനിമകൾക്കാണ്.
പക്ഷേ മറ്റൊരു സൂപ്പർതാരമായ രജനികാന്തിന്റെ സിനിമകൾ പലതും ഇളയരാജ ഒഴിവാക്കി. ചില ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നല്കിയെങ്കിലും പിന്നീട് പാടെ ഒഴിവാക്കുന്ന മനോഭാവമാണ് കാണാൻ കഴിഞ്ഞത്. അതിന്റെ കാരണമായി പറയുന്നതാകട്ടെ രജനികാന്ത് സിനിമകളിലെ മാസ്സ് പാട്ടുകളാണ്. രജനി സിനിമകൾ എടുത്ത് നോക്കിയാൽ അറിയാം മാസ് ഗാനങ്ങൾക്കാണ് അദ്ദേഹം ഇംപോർട്ടന്റ് നല്കിയത്. അത്തരത്തിലുള്ള ഗാനങ്ങൾ സൃഷ്ടിക്കാൻ ഒരുപാട് സമയം എടുക്കും.
അത് മാത്രമല്ല കൈ നിറയെ ചിത്രങ്ങളുമായി ആ സമയത്ത് നിന്നു തിരിയാൻ പോലും സമയമില്ലാതിരുന്ന വ്യക്തി കൂടിയായിരുന്നു ഇളയരാജ. അതേസമയം ഈ അടുത്തായി നിരന്തരം വാർത്തകളിൽ ഇടംപിടിച്ചുക്കൊണ്ടിരിക്കുകയാണ് ഇളയരാജ. ഗായിക മിൻമിനി അദ്ദേഹത്തെ കുറിച്ച് നടത്തിയ പരാമർശം ഈയടുത്ത് വൈറലായിരുന്നു.
ചിന്ന ചിന്ന ആസൈ എന്ന ഗാനം എ ആർ റഹ്‌മാനു വേണ്ടി പാടിയതും, അത് ഹിറ്റാകുകയും ചെയ്തതിന് പിന്നാലെ തന്നെ പാടാൻ ഇളയരാജ വിളിച്ചിരുന്നില്ല എന്നാണ് മിൻമിനി അന്ന് പറഞ്ഞത്. അതിന് ശേഷം തന്റെ അവസരങ്ങൾ കുറഞ്ഞെന്നും ഗായിക തുറന്ന് പറഞ്ഞിരുന്നു.