സിനിമാ മേഖലയിലെ വിവാഹമോചന വാർത്തകളിൽ ചിലതെങ്കിലും ആരാധകരെ നിരാശയിലാക്കാറുണ്ട്. ഇപ്പോഴിതാ തമിഴ് സിനിമാ ലോകത്ത് നിന്ന് വരുന്നത് പുത്തൻ വിവാഹമോചന വാർത്തകളാണ്. അതും ഇളയ ദളപതി വിജയ്‌യും സംഗീതയും വേർപ്പിരിഞ്ഞതായാണ് വാർത്തകൾ.
സൂപ്പർ താരത്തിന് മറ്റൊരു താരപുത്രിയുമായുള്ള ബന്ധമാണ് വിവാഹമോചനത്തിലേക്ക് നയിച്ചത് എന്നാണ് വാർത്തകൾ. വിവാഹമോചന വാർത്തകൾ സാധൂകരിക്കുന്ന തരത്തിൽ ആരാധകർ നിരത്തുന്ന കാരണങ്ങളും ചില്ലറയല്ല. വിജയ് യുടെ ഏറ്റവും പുതിയ ചിത്രമായ വാരിസിന്റെ ഓഡിയോ ലോഞ്ചിനോ, സംവിധായകൻ അറ്റ്ലിയുടെ ഭാര്യയുടെ വളകാപ്പ് ചടങ്ങിനോ വിജയ്ക്കൊപ്പം സംഗീത വന്നില്ലത്രെ.
വിക്കിപീഡിയയിൽ വിജയുടെ ഭാര്യ സംഗീതയുടെ പേരിന്റെ സ്ഥാനത്ത് തമിഴിലെ യുവനടിയുടെ പേരാണ് ചേർത്തിരിക്കുന്നത്. വിജയ് ഡിവോഴ്‌സ് ആണെന്ന് വിക്കിപീഡിയയിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ പിങ്ക് വില്ല പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം വാർത്തകൾ സത്യമല്ലെന്നാണ് അറിയുന്നത്.
സംഗീതയും വിജയ് യുമായി യാതൊരു തരത്തിലുള്ള പ്രശ്‌നങ്ങളും ഇല്ല. ആർക്കും തിരുത്താവുന്ന വിക്കി പീഡിയയിൽ ആരോ ചെയ്ത നേരംപോക്ക് മാത്രമാണ് ഈ വിവാഹ മോചന വാർത്ത ഇപ്പോൾ പുറത്ത് വരുന്നതിന് കാരണം. സംഗീത ഇപ്പോൾ മക്കൾക്കൊപ്പം ലണ്ടനിൽ അവധി ആഘോഷിച്ചുകൊണ്ടിരിയ്ക്കുകയാണ്. പുതിയ ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകൾ കഴിഞ്ഞാൽ വിജയ് യും ലണ്ടനിലേക്ക് പറക്കും.
പൊതുവെ വളരെ സയലന്റ് ആയ വ്യക്തിയാണ് സംഗീത. ലൈം ലൈറ്റിൽ നിന്നും അകന്ന് നിൽക്കുന്ന കുടുംബമാണ് വിജയ്‌യുടേത്. സോഷ്യൽ മീഡിയയിലും ഒട്ടും സജീവമല്ല. മക്കൾ ആയാലും ഭാര്യയാലും പൊതു വേദികളിൽ അധികം പ്രത്യക്ഷപ്പെടാറും ഇല്ല. വിജയ്ക്കൊപ്പം കല്യാണങ്ങളിലും ഓഡിയോ ലോഞ്ച് ചടങ്ങുകളിലും മാത്രമാണ് സംഗീത പങ്കെടുക്കാറുള്ളത്