മോഹൻലാലിനെയും, മോഹൻലാൽ സിനിമയെയും പരിഹസിച്ച് ‘ഇക്കയുടെ ശകടം’ ടീസർ, വിവാദ സീനിന് എതിരെ വൻ പ്രതിഷേധം: വീഡിയോ

24

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആരാധികയുടെ കഥ പറയുന്ന ചിത്രം ‘ഇക്കയുടെ ശകടം’ എന്ന ചിത്രത്തിന്റെ പുതിയ ടീസർ പുറത്തെത്തി.

എന്നാൽ ടീസറിനെതിരെ സോഷ്യൽ മീഡിയകളിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Advertisements

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ അവഹേളിക്കുന്നു എന്നാണ് മോഹൻലാൽ ഫാൻസിന്റെ ആരോപണം.

മോഹൻലാൽ ആരാധികയുടെ കഥ പറഞ്ഞ, മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സാജിത് യാഹിയ സംവിധാനം ചെയ്ത മോഹൻലാൽ എന്ന ചിത്രത്തിന് പിന്നാലെയാണ് ഇക്കയുടെ ശകടം പ്രഖ്യാപിച്ചത്.

നവാഗതനായ പ്രിൻസ് അവറാച്ചനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

മോഹൻലാലിനെ സോഹൻലാൽ എന്ന് വിളിക്കുകയും മോഹൻലാലിനെപ്പറ്റി സാജിദ് യഹിയ സംവിധാനം ചെയ്ത ‘മോഹൻലാൽ’ എന്ന സിനിമയിലെ ഡയലോഗിനെ കളിയാക്കുകയും ചെയ്യുന്നതാണ് ടീസറിലുള്ളത്.

‘മോഹൻലാൽ’ സിനിമയുടെ സംവിധായകൻ സാജിദ് യഹിയയും ഈ വിഷയത്തിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നു.

ചിത്രത്തിന്റെയോ സംവിധായകന്റെയോ പേരെടുത്ത് പറയാതെ മോഹൻലാൽ നായകനായ ലൂസിഫർ എന്ന സിനിമയിലെ ഒരു ഹിറ്റ് ഡയലോഗാണ് സാജിദ് ഇന്നലെ ഫേസ്ബുക്കിൽ പങ്കുവെച്ചത്.

”പക്ഷേ ഒരു പ്രശ്നം ഉണ്ട് നിന്റെ തന്ത അല്ല എന്റെ തന്ത” സാജിദ് യഹിയ ഫേസ്ബുക്കിൽ കുറിച്ചു.

Advertisement