വീണ്ടുമൊരു അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തിരി തെളിഞ്ഞിരിക്കുകയാണ്. തലസ്ഥാന നഗരിയിലേക്ക് സിനിമാപ്രേമികളെല്ലാം ഒഴുകി എത്തി. ചലച്ചിത്ര മേളയുടെ ഇന്നലെ നടന്ന ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്.
വേദിയിലേക്ക് അപ്രതീക്ഷിതമായി നടി ഭാവനയുടെ മാസ് എൻട്രി നടന്നിരുന്നു. ചലച്ചിത്ര അക്കാദമി മാത്രം ഇക്കാര്യം അറിഞ്ഞിരുന്നത് കൊണ്ട് ഭാവന വേദിയിലേക്ക് എത്തുമ്പോൾ എഴുന്നേറ്റ് നിന്ന് ഹർഷാരവത്തോട് കൂടിയാണ് കാണികൾ സ്വീകരിച്ചത്.
ALSO READ
ശേഷം വേദിയിൽ ഭാവന സംസാരിച്ചതും മറ്റുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. ഇതിന് പിന്നാലെ ചില വിമർശനങ്ങൾ ഉയർന്ന് വന്നിരുന്നു. ഭാവന ക്ഷണിക്കാതെയാണോ അവിടേക്ക് എത്തിയതെന്ന് അടക്കമുള്ള അഭ്യൂഹങ്ങളും പ്രചരിച്ചു.
എന്നാൽ ചലച്ചിത്ര മേളയുടെ ഉദ്ഘാടനത്തിൽ ഭാവന എങ്ങനെയാണ് പങ്കെടുക്കാൻ എത്തിയതെന്ന് പറയുകയാണ് രഞ്ജിത്ത്. കേരള ചലച്ചിത്ര അക്കാദമിയുടെ ചെർമാനും സംവിധായകനുമായ രഞ്ജിത്തിന്റെ ക്ഷണപ്രകാരമാണ് നടി അവിടെ വന്നത്. മനോരമയ്ക്ക് നൽകിയ പ്രതികരണത്തിലൂടെയാണ് സംവിധായകൻ ഇക്കാര്യം വ്യക്തമാക്കിയത്.
രഞ്ജിത്തിന്റെ വാക്കുകളിങ്ങനെയാണ്… ‘മാധ്യമങ്ങൾ കൂടെയുണ്ടാവും. എങ്കിലും തനിക്കത് കൈകാര്യം ചെയ്യാൻ പറ്റുമോന്ന് അവർ എന്നോട് ചോദിച്ചിരുന്നു. ഈ വാർത്ത അക്കാദമിയുടെ പുറത്ത് വിടുന്നില്ല. സ്വഭാവികമായും മെലോ ഡ്രാമയുടെ ആവശ്യമില്ല. ഞങ്ങൾ വേദിയിലേക്ക് ക്ഷണിക്കുന്നു. രണ്ട് വാക്ക് സംസാരിക്കുന്നു. അത്രയേ ഉള്ളു. അങ്ങനെ വളരെ സ്വഭാവികമായി ചെയ്ത കാര്യമാണ്. അതിൽ ബാഹ്യ പ്രേരണയൊന്നുമില്ല. അതെന്റെ സ്വന്തം തീരുമാനമാണ്. അക്കാദമിയിലെ ബീന പോൾ, സെക്രട്ടറി അജേഷ് അടക്കം എല്ലാവരും കൂടെ നിന്നു. അതൊരു നല്ല തീരുമാനം ആയിരുന്നുവെന്നും രഞ്ജിത്ത് പറയുന്നു.
നെഗറ്റീവ് അല്ലാത്ത കാര്യങ്ങൾ അങ്ങനെയാക്കി മാറ്റുന്ന സമൂഹ മാധ്യമങ്ങളിലെ ചില മനസുകളുടെ പ്രശ്നമാണ് വിമർശനങ്ങൾക്ക് പിന്നിൽ. അതിനെ മാനസികരോഗമാണെന്ന് പറയാം. ഞാൻ അത് കാര്യമാക്കുന്ന ആളല്ല. എന്നെ അത് കാട്ടി ഭയപ്പെടുത്താൻ പറ്റില്ല. തന്റെ പഴയ സിനിമകളെ കുറിച്ച് വിമർശിക്കുന്നവർക്കുള്ള മറുപടിയും രഞ്ജിത്ത് നൽകി. ഇതൊക്കെ പല തവണ പറഞ്ഞിട്ടുള്ള കാര്യമാണ്. അത്തരം തറ വർത്തമാനങ്ങളൊന്നും എന്റെ അടുത്ത് ചിലവാകില്ല. എനിക്ക് തോന്നുന്നത് ഞാൻ ചെയ്തിരിക്കുമെന്നാണ് സംവിധായകൻ ഉറപ്പിച്ച് പറയുന്നുണ്ട്.
ALSO READ
എന്നാൽ തന്റെ സ്വന്തം തീരുമാനം എന്നതിന് അപ്പുറം സംസ്‌കാരിക വകുപ്പ് മന്ത്രിയുടെയും സർക്കാരിന്റെയും പിന്തുണയുണ്ട് ഉണ്ടായിരുന്നു. മാത്രമല്ല എനിക്കൊപ്പം അനുഭവ സമ്പത്തുള്ള ആളുകളുണ്ട്, അതുകൊണ്ട് ഒന്നും പേടിക്കാനില്ലെന്നും രഞ്ജിത്ത് സൂചിപ്പിച്ചു. ചടങ്ങിന്റെ തലേ ദിവസം തന്നെ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ പോയി കണ്ട് ഇക്കാര്യം പറഞ്ഞിരുന്നതിനെ പറ്റിയും സംവിധായകൻ വ്യക്തമാക്കുന്നു. അതേ സമയം വേദിയിൽ നിന്നും പുറത്തിറങ്ങിയ ഭാവന മാധ്യമങ്ങളെ കണ്ട് സംസാരിച്ചിരുന്നു. ഒത്തിരി നാളുകൾക്ക് ശേഷം ഇങ്ങനൊരു വേദിയിലെത്താൻ സാധിച്ചതിന്റെ സന്തോഷമാണ് നടി മാധ്യമങ്ങളോട് പറഞ്ഞത്.