കേരള പോലീസിന്റെ മയക്ക് മരുന്നിന് എതിരെയുള്ള പോസ്റ്റ് ഷെയർ ചെയ്ത് സംവിധായകൻ ഒമർ ലുലു. ഒമർ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്ററിന്റെ സമാന രീതിയിലാണ് കേരള പോലീസും പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്.
‘സമയം നല്ലത് ആകണമെങ്കിൽ സ്വയം വിചാരിക്കണം, നമുക്ക് മയക്കുമരുന്ന് ഉപേക്ഷിക്കാം’ എന്നാണ് പോസ്റ്റിലെ വാചകം. അതേസമയം ചിത്രം തിയ്യറ്ററുകളിൽ നിന്ന പിൻവലിച്ചിരിക്കുകയാണ്. നല്ല സമയം തിയറ്ററിൽ നിന്ന് പിൻവലിക്കുന്നു. ഇനി ബാക്കി കാര്യങ്ങൾ കോടതി വിധി അനുസരിച്ച്’ എന്നായിരുന്നു ഈ വിഷയത്തിൽ സോഷ്യൽ മീഡിയയിലൂടെ സംവിധായകൻ പ്രതികരിച്ചത്.
പലരും നിലനിൽപ്പിന് വേണ്ടി രാഷ്ട്രീയം പറയുന്നു. ഞാൻ പാർട്ടി നോക്കാതെ എല്ലാം തുറന്ന് പറയുന്നു. ഒരു രാഷ്ട്രീയ പാർട്ടിയിലും ഉള്ള ആളല്ല ഞാൻ. എല്ലാവരെയും സുഖിപ്പിച്ച് നിൽക്കുന്നവർക്കേ നിലനിൽപ്പുള്ളൂ. ഇനി എന്റേതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമകളുടെയും വിധി സമാനമായിരിക്കില്ലേ എന്ന് ആശങ്ക ഉണ്ട്.’
‘സിനിമ പിൻവലിക്കാൻ പോകുകയാണ്. കോടതിയിൽ റിട്ട് ഫയൽ ചെയ്തിട്ടുണ്ട്. വിധി വന്ന ശേഷം ഇനി ബാക്കി കാര്യങ്ങൾ തീരുമാനിക്കും. വിതരണക്കാരെ വിളിച്ച് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഞങ്ങൾക്ക് ഇത് നഷ്ടമാണ്. പക്ഷേ അത് കാര്യമാക്കുന്നില്ല. ഈ സിനിമയ്ക്കെതിരെ വരുന്ന ഇത്തരം ആരോപണങ്ങൾ വിഷമിപ്പിക്കുന്നതാണ്.നമ്മൾ കാരണം സമൂഹം വഴിതെറ്റുന്നു എന്നാണ് പറയുന്നത്.
Also Read
2023 ലെ തെന്നിന്ത്യൻ താരറാണി തൃഷയോ, കൈനിറയെ സൂപ്പർസ്റ്റാർ ചിത്രങ്ങളുമായി 40 ലും തിളങ്ങി തൃഷ
യുവാക്കൾക്ക് നല്ല സിനിമ ഇഷ്്ായിട്ടുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമല്ലേ സിനിമ. പീഡന രംഗമുള്ള സിനിമകൾ പീഡനത്തെ പ്രോൽസാഹിപ്പിക്കുന്നതാണോ..? തീർച്ചയായും ഇതിന് പിന്നിൽ ഗൂഢാലോചന ഉണ്ട്. ഇത്തരം രംഗങ്ങളുള്ള മറ്റ് പല സിനിമകളും ഇവിടെ ആരാധകരുടെ പിന്തുണയോടെ പ്രദർശിപ്പിക്കുന്നുണ്ട് എന്നാണ് ഒമർ ലുലു അഭിപ്രായപ്പെടുന്നത്.