മലയാളികള്‍ക്ക് ഏറെ സുപരിചിതരായ സിനിമാതാരമാണ് ഇടവേള ബാബു. കോമഡി കഥാപാത്രങ്ങളിലൂടെയും വില്ലന്‍ വേഷങ്ങളിലൂടെയും മറ്റും മലയാളത്തിലെ ശക്തമായ സാന്നിധ്യമായി മാറുകയായിരുന്നു ഇടവേള ബാബു.
അതേ സമയം നായകനായി സിനിമയില്‍ എത്തിയ ഇടവേള ബാബുവിന് പിന്നീട് ആ സ്ഥാനം നിലനിര്‍ത്താന്‍ ആയിരുന്നില്ല. താര സംഘനയായി അമ്മയുടെ ഭാരവാഹിയായും ചില്ലറ ചെറിയ വേഷങ്ങളും ചെയ്ത് ഇടവേള ബാബു ഇപ്പോഴും സിനിമാ രംഗത്ത് ഉണ്ട്.
ഇപ്പോഴിതാ താന്‍ നായകനായി എത്താനിരുന്ന ഒരു സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ഇടവേള ബാബു. കോവിഡ് കാരണമാണ് ആ സിനിമ നടക്കാതെ പോയതെന്നും ആ ചിത്രത്തിന് വേണ്ടി താന്‍ വെയിറ്റൊക്കെ കുറച്ചിരുന്നുവെന്നും ഇടവേള ബാബു പറയുന്നു.
സൂപ്പര്‍സ്റ്റാര്‍ കമല്‍ഹാസന്റെ മകള്‍ ആയിരുന്നു ചിത്രത്തില്‍ നായികയായി തീരുമാനിച്ചത്. ആ ചിത്രത്തിന് വേണ്ടി താന്‍ ശരിക്കും വണ്ണം കുറച്ചിരുന്നുവെന്നും എന്നാല്‍ കോവിഡ് കാരണം നടക്കാതെ പോയി എന്നും ആ സിനിമയ്ക്ക് വേണ്ടി വണ്ണം കുറക്കുമ്പോഴാണ് താന്‍ പഞ്ചസാര ഉപേക്ഷിച്ചതെന്നും ഇടവേള ബാബു പറയുന്നു.
Also Read:മമ്മൂട്ടിക്ക് മുന്‍പ് ഈ വേഷം ചെയ്യാന്‍ പരിഗണിച്ചത് ആദ്യം മറ്റൊരു താരത്തെ ; ജയറാം പറയുന്നു
മുമ്പ് മമ്മൂക്ക തന്നോട് പറഞ്ഞിരുന്നു പഞ്ചസാര ഉപേക്ഷിച്ചാല്‍ വണ്ണം കുറയുമെന്ന്. ഇപ്പോള്‍ അത് ഉപയോഗിക്കാറില്ലെന്നും ചിത്രത്തിന് വേണ്ടി താടിവെക്കണമെന്ന് പറഞ്ഞ് താന്‍ താടി വെച്ചുവെന്നും കമല്‍ഹാസന്റെ മകള്‍ക്ക് കഥയൊക്കെ ഇഷ്ടമായത് കൊണ്ടാണ് അവര്‍ അത് ചെയ്യാമെന്ന് പറഞ്ഞതെന്നും ലൊക്കേഷനൊക്കെ വന്ന് കണ്ടിരുന്നുവെന്നും എന്നാല്‍ പിന്നെ അത് പോയി എന്നും തനിക്കും ഇന്ററസ്റ്റ് പോയെന്നും ഇടവേള ബാബു പറയുന്നു.