മലയാളികള്‍ക്ക് ഏറെ സുപരിചിതരായ സിനിമാതാരമാണ് ഇടവേള ബാബു. കോമഡി കഥാപാത്രങ്ങളിലൂടെയും വില്ലന്‍ വേഷങ്ങളിലൂടെയും മറ്റും മലയാളത്തിലെ ശക്തമായ സാന്നിധ്യമായി മാറുകയായിരുന്നു ഇടവേള ബാബു.
അതേ സമയം നായകനായി സിനിമയില്‍ എത്തിയ ഇടവേള ബാബുവിന് പിന്നീട് ആ സ്ഥാനം നിലനിര്‍ത്താന്‍ ആയിരുന്നില്ല. താര സംഘനയായി അമ്മയുടെ ഭാരവാഹിയായും ചില്ലറ ചെറിയ വേഷങ്ങളും ചെയ്ത് ഇടവേള ബാബു ഇപ്പോഴും സിനിമാ രംഗത്ത് ഉണ്ട്.
Also Read:ഗോപി ജീവിതത്തിലെ വലിയൊരു ഭാഗമാണ്, അദ്ദേഹം നല്ലതുപോലെ ജീവിക്കണം; അഭയ ഹിരണ്മയി
താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. മലയാള സിനിമയിലെ ക്രോണിക് ബാച്ചിലറാണ് ഇടവേള ബാബു. ഇപ്പോഴിതാ താന്‍ എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തത് എന്നതിനെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഇടവേള ബാബു. മുമ്പുള്ള പ്രണയ നഷ്ടമാണ് ഇപ്പോഴും വിവാഹം കഴിക്കാത്തതിന്റെ കാരണമെന്ന് താരം പറയുന്നു.
ഒരു സിനിമ ആക്കാന്‍ പറ്റിയ പ്രണയകഥ തനിക്കുണ്ട്. പക്ഷേ അത് തുറന്നുപറഞ്ഞാല്‍ ചിലപ്പോള്‍ പല ഫാമിലിയെയും ബാധിക്കും അതുകൊണ്ട് താന്‍ ഒന്നും തുറന്നുപറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിന് ശേഷം കുടുംബത്തില്‍ തന്നെയുള്ള ഒരു കുട്ടിയുടെ ആലോചന വന്നിരുന്നുവെന്നും ഇടവേള ബാബു പറയുന്നു.
Also Read:ദിലീപിനെ വെല്ലുന്ന അഭിനയവുമായി കുഞ്ഞാറ്റ, വീഡിയോ ഷെയര്‍ ചെയ്ത് മീനാക്ഷിയും, അഭിനന്ദിച്ച് ആരാധകര്‍
എന്നാല്‍ അച്ഛന്‍ ആ ബന്ധത്തിന് സമ്മതമായിരുന്നില്ല. ആ വിവാഹം പറ്റില്ലെന്ന് അച്ഛന്‍ പറഞ്ഞതോടെ അത് വേണ്ടെന്ന് വെച്ചുവെന്നും അതോടെ താന്‍ വിവാഹം തന്നെ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും വിവാഹമല്ലല്ലോ ജീവിതത്തിലെ വലിയ കാര്യമെന്നും ഇടവേള ബാബു പറയുന്നു.