പണം ഉള്ളവർ മക്കളുടെ വിവാഹം ആർഭാടമായി തന്നെ നടത്തണം; ധനികരായ അച്ഛനും, അമ്മക്കും ഒരുപാട് പെൺകുട്ടികൾ ഉണ്ടാകട്ടെ; മകൾക്ക് ഞാൻ ഉപദേശമൊന്നും നല്കിയിട്ടില്ല; മകളുടെ വിവാഹത്തെ കുറിച്ച് മനസ്സ് തുറന്ന് സുരേഷ് ഗോപി

916

മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് സുരേഷ് ഗോപി. ഒരു നടൻ എന്നതിലുപരി മികച്ച പൊതു പ്രവർത്തകൻ കൂടിയാണ് അദ്ദേഹം. ഇപ്പോഴിതാ തന്റെ മകളുടെ വിവാഹത്തെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വളരെ നാളുകൾക്ക് ശേഷം സിനിമയിൽ സജീവമാകാൻ ഒരുങ്ങുന്ന താരത്തിന്റെ പുതിയ സിനിമ ഗരുഡൻ റിലീസിന് ഒരുങ്ങുകയാണ്.

അതേസമയം താരത്തിന്റെ മകളുടെ കല്യാണ ഒരുക്കങ്ങളും തകൃതിയായി നടക്കുന്നുണ്ട്. സുരേഷ് ഗോപിയുടെ നാല് മക്കളിൽ മൂത്ത മകളായ ഭാഗ്യ സുരേഷാണ് വിവാഹിതയാകാൻ ഒരുങ്ങുന്നത്. അടുത്തിടെയാണ് നടന്റെ തിരുവനന്തപുരത്തെ വീട്ടിൽ വെച്ച് ഭാഗ്യയുടെ വിവാഹ നിശ്ചയം നടന്നത്. ബിസിനസ്സുകാരനായ ശ്രേയസ് മോഹനാണ് വരൻ. അടുത്ത വർഷം ജനുവരിയിൽ വിവാഹം നടക്കുമെന്നാണ് വിവരം.

Advertisements

Also Read
ഒരിക്കലും തുറക്കാത്ത കണ്ണുകളുമായി വെള്ള മുണ്ട് പുതച്ചു കിടക്കുന്നിടത്തു മനുഷ്യന്റെ ജീവിത വിജയം പൂര്‍ണമാകുന്നു; ചര്‍ച്ചയായി രഞ്ജു രഞ്ജിമാറിന്റെ പോസ്റ്റ്

ഇപ്പോഴിതാ മകളുടെ വിവാഹം നടക്കാൻ പോകുന്നതിന്റെ എക്സൈറ്റ്മെന്റിലാണ് താനെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സുരേഷ് ഗോപി.’ഞാൻ ഭയങ്കര എക്സൈറ്റഡാണ്. എങ്ങനെ ഒരു മകളെ ഒരുത്തന്റെ കൂടെ നിഷ്‌കരുണം പറഞ്ഞു വിടുന്നു എന്ന് ചോദിച്ച ഇടത്തുനിന്നും ഒരു മകളെ ഒരാളുടെ കൈ പിടിച്ചുകൊടുത്തു പുതുജീവിതത്തിലേക്ക് വിടുക എന്നുള്ളിടത്തേക്ക് മാറിയിരിക്കുന്നു ഞാൻ. ആ മൊമെന്റിനു വേണ്ടി കാത്തിരിക്കുകയാണ്’ എന്നാണ് സുരേഷ് ഗോപി പറയുന്നത്.

‘ഇപ്പോഴത്തെ വിവാഹങ്ങൾ പോലെ ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾ ഒന്നുമുണ്ടാകില്ല. എന്റെ മകളുടെ വിവാഹം എങ്ങനെ ആയിരിക്കണമെന്ന് പണ്ട് ഞാൻ പറഞ്ഞിരുന്നു. പക്ഷെ എന്റെ ഭാര്യയുടെയും മക്കളുടെയും ഇഷ്ടം ഞാൻ നോക്കണം. ദൈവം എന്നെ അനുവദിക്കുന്ന തരത്തിൽ ഞാൻ ഈ വിവാഹം നടത്തും. പണ്ടൊക്കെ ആർഭാട കല്യാണത്തിനു ഞാൻ എതിരായിരുന്നു. പക്ഷേ പിന്നീട് മനസ്സിലായി, പണം ഉള്ളവൻ മക്കളുടെ വിവാഹം ആർഭാടമായി തന്നെ നടത്തണമെന്ന്’,

Also Read
തമന്നയുടെ ആ സ്റ്റെപ്പുകളെല്ലാം വളരെ വൃത്തികേടാണ്; എങ്ങനെയാണ് ആ പാട്ടിന് സെൻസർഷിപ്പ് ലഭിച്ചത്; അനിഷ്ടം തുറന്ന് പറഞ്ഞ് മൻസൂർ അലിഖാൻ

‘ഞാൻ പണം ഉള്ളവനല്ല എന്നെക്കൊണ്ട് ആകുംപോലെ നടത്തും. അംബാനി അഞ്ഞൂറ് കൂടി ചെലവിട്ട് വിവാഹം നടത്തുമ്‌ബോൾ പലവിധ വകുപ്പുകളിലേക്ക് ആണ് ആ പണം എത്തുന്നത്. അപ്പോൾ നമ്മൾ മറിച്ചു ചിന്തിക്കുന്നത് ഒരു തെറ്റായ ചിന്താഗതി അല്ലെ. മാർക്കറ്റ് ഉണരണമെങ്കിൽ അതി ധനികരായ അച്ഛനും അമ്മയ്ക്കും ഒരുപാട് പെൺകുട്ടികൾ ഉണ്ടാകട്ടെ എന്നാണ് ആഗ്രഹം’, എന്നും സുരേഷ് ഗോപി പറഞ്ഞു.

വിവാഹത്തിലേക്ക് കടക്കുന്ന മകൾക്ക് ഒരു ഉപദേശവും നൽകിയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ‘പിജിക്ക് പോകും മുൻപേ അവളെ പിടിച്ചുവിവാഹം കഴിപ്പിക്കുന്നതാണ്. ആദ്യം അവൾ പോകും. പിന്നാലെ അവനും പോകും. അവൾ പഠിക്കുന്നതിലൂടെ എനിക്കാണ് അതിന്റെ ഗുണം. അവൾ എന്റെ കണ്ടന്റ് മാനേജർ ആണ്. ആദിവാസികളുടെ വിഷയങ്ങൾ എല്ലാം ചൂണ്ടികാണിച്ചുതന്നത് അവളാണ്. ഞാൻ അതിന് ശമ്ബളം കൊടുക്കുന്നുണ്ട്’, എന്നും സുരേഷ് ഗോപി പറഞ്ഞു.

Advertisement