സിനിമയിലെ ഉലകനായകനാണ് കമൽഹാസൻ. രണ്ട് തവണ വിവാഹിതനായ നടൻ സിനിമാ നടി ഗൗതമിയുമായി ലിവിംഗ് ടുഗെതർ റിലേഷനിലായിരുന്നു. പിന്നീട് ഈ ബന്ധവും പിരിഞ്ഞു. നിലവിൽ ബന്ധങ്ങളൊന്നുമില്ലാതെ സിംഗിളായി നടക്കുകയാണ് നടൻ.
കമലഹാസൻ ഏറ്റവും കൂടുതൽ കാലം ഒരുമിച്ച് ജീവിച്ചത് തന്റെ രണ്ടാം വിവാഹത്തിലെ ഭാര്യയായ സരികയുടെ കൂടെയാണ്. വിവാഹത്തിന് രണ്ട് വർഷം മുന്നേ ഇരുവരും ഒന്നിച്ച് ജീവിക്കാൻ ആരംഭിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. പരതിനാറ് വർഷമാണ് ഇരുവരുടെയും ദാമ്പത്യം നീണ്ട് നിന്നത്. ഇതിൽ ഇരുവർക്കും രണ്ട് മക്കൾ ഉണ്ട്.
കമലഹാസന്റെ മക്കളായ ശ്രുതിയും, അക്ഷരയും മാതാപിതാക്കളെപ്പോലെ തന്നെ സിനിമാ മേഖലയിൽ സജീവമാണ്. തെന്നിന്ത്യയിലെ സൂപ്പർനിര നായികമാരിൽ പ്രധാനിയാണ് ശ്രുതി ഹാസൻ. അടുത്തിടെ തന്റെ മാതാപിതാക്കളെ കുറിച്ച് ശ്രുതി പറഞ്ഞ കാര്യങ്ങളാണ് വീണ്ടും ചർച്ചയാകുന്നത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ, 1988 ലാണ് അച്ഛനും അമ്മയും വിവാഹിതരാകുന്നത്. മുന്നോട്ട് പോകാൻ കഴിയാതെ വന്നപ്പോൾ ഇരുവരും വേർപ്പിരിഞ്ഞു. അവർ സ്വന്തം ജീവിതവുമായി മുന്നോട്ട് പോവുന്നത് കാണുമ്പോൾ എനിക്ക് സന്തോഷമാണ്. വേർപിരിയലിന് ശേഷവും അവർ നല്ല മാതാപിതാക്കളായി ഞങ്ങൾക്കൊപ്പം നില്ക്കുന്നുണ്ട്.അച്ഛനുമായി എനിക്ക് നല്ലൊരു ബന്ധമുണ്ട്. അമ്മയും ആയും അതുപോലെ തന്നെ.
എന്റെ മാതാപിതാക്കൾ നല്ലവരാണ്. അവർ ഒരുമിച്ചായിരുന്നപ്പോൾ കാര്യങ്ങൾ സ്മൂത്തയിരുന്നില്ല. പക്ഷേ അവർ പിരിഞ്ഞപ്പോൾ സന്തോഷമാണ് ഉള്ളത്. അവരുടെ വ്യക്തി ജീവിതത്തിന്റെ സൗന്ദര്യത്തെ ഇരുവരും ആഘോഷിക്കുന്നു. ആദ്യ ഭാര്യയുമായി ബന്ധം ഉണ്ടായിരുന്ന സമയത്താണ് കമലഹാസൻ സരികയുമായി ഇഷ്ടത്തിലായത്.
മൂത്തമകളായ ശ്രുതി ഹാസന്റെ ജനനത്തിന് ശേഷമാണ് ഇരുവരും വിവാഹികതരായത്. 16 വർഷത്തെ ദാമ്പത്യത്തിന് ശേഷം 200 ലാണ് ഇരുവരും വേർപിരിഞ്ഞത്. തുടർന്ന് നടി ഗൗതമിയുടെ കൂടെ നടൻ ഒരിമിച്ച് ജീവിക്കാൻ ആരംഭിക്കുകയായിരുന്നു.