താന്‍ ഹാപ്പിയാണ് എന്നാല്‍ പൂര്‍ണ്ണമായും സംതൃപ്തയല്ല: നടി ഭാവനയുടെ വെളിപ്പെടുത്തല്‍

23

താന്‍ ഹാപ്പിയാണെന്നും എന്നാല്‍ പൂര്‍ണ്ണമായും സംതൃപ്തയല്ലെന്നും നടി ഭാവന. തിരിഞ്ഞു നോക്കുമ്പോള്‍ സ്വന്തം കരിയറില്‍ താന്‍ ഹാപ്പിയാണ് എന്നാല്‍ പൂര്‍ണ്ണമായും സംതൃപ്തയല്ല, ഇനിയും നല്ല സിനിമകള്‍ വന്നാല്‍ തീര്‍ച്ചയായും ചെയ്യും, സിനിമയില്‍ മാത്രമാണ് അങ്ങനെ ഒരു ചോദ്യം പോലും ഉയരുന്നത്. 15 വയസു മുതല്‍ അറിയുന്നത് സിനിമ മാത്രം ആണ് അതു കൊണ്ടു വേറെ ജോലി പെട്ടന്നു ചെയ്യാന്‍ കഴിയില്ല എന്നും ഭാവന പറയുന്നു. ബഹാറൈന്‍ വാര്‍ത്തക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാവന ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Advertisements

ബോളിവുഡില്‍ വിവാഹത്തിനു ശേഷം എല്ലാവരും അവരുടെ ജോലി തുടരുന്നു. കല്ല്യാണം ആണെങ്കിലും പ്രെഗ്‌നനന്‍സി ആണെങ്കിലും മറ്റുള്ള ജോലികള്‍ ചെയ്യുന്ന സ്ത്രീകളുടെ ജീവിതത്തിലും ഉണ്ട്. അതൊന്നും ഇഷ്ടപ്പെട്ട ജോലി ചെയ്യുന്നതിന് ഒരു തടസമല്ല എന്നും ഭാവന പറയുന്നു. ചെയ്ത കഥാപാത്രങ്ങളില്‍ ഇപ്പോഴും മനസില്‍ തങ്ങി നില്‍ക്കുന്നത് ദൈവനാമത്തിലെ സമീറയാണ്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനിലെ പല്ലവിയെയും ഏറെ ഇഷ്ടമാണ്.

സിരിയസ് കഥാപാത്രങ്ങളെക്കാള്‍ കോമഡി ചെയ്യുമ്പോള്‍ വളരെ പോസിറ്റ് എനര്‍ജി തോന്നും. നല്ല കഥാപാത്രങ്ങള്‍ നല്ല പ്രോജക്ടായി വന്നാല്‍ സിരിയലാണെങ്കിലും ചെയ്യുമെന്നും ഭാവന പറയുന്നു. മലയാള സിനിമയില്‍ ഫീമെയില്‍ ആക്ടേഴ്സിന് കൂറച്ചു കൂടി പ്രധാന്യം നല്‍കുന്ന കഥാപാത്രങ്ങള്‍ വരുന്നത് വളരെ നല്ലതായിരിക്കും. ബോളിവുഡില്‍ നിന്ന് ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ വരുന്നുണ്ട് എന്നും ഭാവന പറഞ്ഞു.

Advertisement