ബോളിവുഡിൽ സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്തുന്ന നടിയാണ് ഭൂമി പട്‌നേക്കർ. 2015 ലാണ് നടി സിനിമയിൽ തന്റെ അരങ്ങേറ്റം കുറിക്കുന്നത്. ഡം ലഗാ കെ ഹൈഷ എന്ന സിനിമയാണ് താരത്തിന്റെ ആദ്യസിനിമ. വിക്കി കൗശൽ നായകനായ ഗോവിന്ദ നാം മേരെയാണ് താരത്തിന്റെ അവസാനം റിലീസ് ചെയ്ത സിനിമ.
ഇപ്പോഴിതാ ഒരു മാധ്യമത്തിന് ഭൂമി നല്കിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ഞാൻ ജീവിക്കുന്നത് പ്രേക്ഷകരുടെ സ്‌നേഹത്തിന് വേണ്ടിയാണ്. എനിക്ക് എന്റെ ആദ്യ സിനിമകൾ മുതൽ പ്രേക്ഷകർ നല്കുന്ന പിന്തുണ വളരെ വലുതാണ്. അവരുടെ സ്‌നേഹവും വിലമതിക്കാനാവാത്തതാണ്.
പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന സിനിമയും കഥാപാത്രങ്ങളും തിരഞ്ഞെടുക്കാനാണ് ഞാൻ ആദ്യം മുതൽ ശ്രമിച്ചരുന്നത്. എന്റെ പുതിയ പടത്തിലെ അഭിനയത്തെ ആളുകൾ പ്രശംസിക്കുന്നത് കാണുമ്പോൾ എനിക്ക് സന്തോഷം തോന്നുന്നുണ്ട്. ആ ഊർജ്ജം വളരെ വലുതാണ്. പുതിയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും അവരായി ജീവിക്കുന്നതും വളരെ രസമുള്ള കാര്യമാണ്.
മേരെ നാം ഗോവിന്ദയിലെ ഗൗരി എന്ന കഥാപാത്രം എനിക്ക് വളരെ വിലപ്പെട്ടതാണ്. അവളൊരു കലാകാരിയാണ്. എന്റെ ജീവിതത്തിൽ ഞാൻ അതുപോലെ ഒരു കഥാപാത്രത്തെ കണ്ടിട്ടില്ല. എനിക്കിഷ്ടം ഉള്ള സ്ത്രീകളുണ്ട്.പുരുഷന്മാരെക്കാൾ താഴ്ന്നവരാണ് തങ്ങളെന്ന് സ്വയം കരുതാത്ത സ്ത്രീകളെയാണ് എനിക്കിഷ്ടം.
അണിയറയിൽ നിരവധി സിനിമകളാണ് ഭൂമിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ാജ്കുമാർ റാവു നായകനായെത്തുന്ന ഭീദ്, അജയ് ബാഹൽ സംവിധാനം ചെയ്യുന്ന ദ് ലേഡി കില്ലർ, സുധീർ മിശ്രയുടെ അഫ്വാ, ഗൗരി ഖാൻ നിർമ്മിക്കുന്ന ഭക്ഷക്, മുദാസർ അസീസിന്റെ മേരെ ഹസ്ബൻഡ് കി ബിവി എന്നിവയുൾപ്പെടെ ഔദ്യോഗികമായി ഇനിയും പ്രഖ്യാപിച്ചിട്ടില്ലാത്ത രണ്ടു ചിത്രങ്ങളിൽ കൂടി ഭൂമി നായികയായെത്തുന്നുണ്ട്.