2015 ൽ അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് സായ് പല്ലവി. പ്രേമത്തിന് ശേഷം തെന്നിന്ത്യയിലെ വിവിധ ഭാഷകളിൽ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. മുഖക്കുരു സൗന്ദര്യത്തിന്റെ അളവുകോൽ അല്ലെന്ന് സിനാമാ ആസ്വാദകരെ പഠിപ്പിച്ച താരം കൂടിയാണ് സായ് പല്ലവി എന്ന് പറയാം.
അടുത്തിടെ ഒരു അഭിമുഖത്തിൽ തന്റെ ആദ്യ പ്രണയത്തെ കുറിച്ച് സായ് പല്ലവി വെളിപ്പെടുത്തിയിരുന്നു. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് തനിക്ക് ആദ്യമായി പ്രണയം തോന്നിയത് എന്നാണ് സായ് പല്ലവി പറഞ്ഞത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ഏഴാംക്ലാസ്സിൽ എന്നോടൊപ്പം പഠിച്ചിരുന്ന ഒരാളോട് എനിക്ക് പ്രണയം തോന്നിയിരുന്നു. അയാൾക്കായി ഞാൻ പ്രണയലേഖനവുമെഴുതി. പക്ഷെ കത്ത് കൈമാറാൻ സാധിച്ചില്ല.
Also Read
അവൾ കഴിഞ്ഞിട്ട് ആളുണ്ടോ എന്നാണ് തിരിച്ച് ചോദിക്കാറുള്ളത്; ഭാര്യയെ കുറിച്ച് പറഞ്ഞ് ധ്യാൻ ശ്രീനിവാസൻ
കത്ത് ഞാൻ ബുക്കിൽ തന്നെ സൂക്ഷിച്ചു. അത് പിന്നീട് മാതാപിതാക്കൾ കണ്ട് പിടിക്കുകയായിരുന്നു. അതിന്റെ പേരിൽ അന്ന് നല്ല തല്ലും എനിക്ക് കിട്ടിയിട്ടുണ്ട്. അതിന് ശേഷം അത്തരമൊരു പരിപാടി ഞാൻ ചെയ്തിട്ടില്ല. നിലവിൽ കമൽഹാൻ നിർമ്മിക്കുന്ന ശിവകാർത്തികേയൻ നായകനായ തമിഴ് ചിത്രത്തിലാണ് സായ് പല്ലവി അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. എസ്. കെ 21 എന്ന ചിത്രത്തിൽ ഒരു പട്ടാളക്കാരന്റെ വേഷത്തിലാണ് ശിവ കാർത്തികേയൻ എത്തുന്നത്.
കമലഹാസന്റെ ഉടമസ്ഥതയിലുള്ള രാജ് കമൽ ഫിലിംസ് ഇന്റർനാഷ്ണലും, സോണി പിക്‌ചേഴ്‌സ് ഇന്റർനാഷ്ണലും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കാശ്മീരിലാണ് ചിത്രത്തിന്റെ രണ്ട് ഷെഡ്യൂൾ പ്ലാൻ ചെയ്തിരിക്കുന്നത്. റമഗൂണിന്റെ സംവിധായകൻ രാജ്കുമാർ പെരിയസ്വാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മലയാളത്തിൽ പ്രേമത്തിന് ശേഷം കലി അടക്കമുള്ള മലയാളം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യാൻ താരത്തിന് സാധിച്ചു. പിന്നീട് തമിഴിലേക്കും, ടോളിവുഡിലേക്കും ചേക്കേറിയ താരം ഏറ്റവും മൂല്യമുള്ള നായികമാരിൽ ഒരാളായി മാറുകയായിരുന്നു. സായിയുടേതായി പുറത്തിറങ്ങിയ ടോളിവുഡ് ചിത്രങ്ങളെല്ലാം ബ്ലോക്കബസ്റ്റർ ഹിറ്റുകളായിരുന്നു. 31 കാരിയായ സായ് പല്ലവി ഇപ്പോഴും അവിവാഹിതയായി തുടരുകയാണ്.