മലയാളത്തിന്റെ സിനിമയുടെ വാഗ്ദാനങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്. സംവിധായകൻ, നടൻ, നിർമ്മാതാവ് എന്നീ നിലകളിൽ നിറഞ്ഞു നില്ക്കുന്ന താരം കൂടിയാണ് പൃഥ്വി. താരത്തിന്റെ പുതിയ സിനിമ കഴിഞ്ഞദിവസമാണ് പ്രദർശനത്തിനെത്തിയത്.
ഇപ്പോഴിതാ തന്റെ ചേട്ടനെ സിനിമയിൽ കാസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പൃഥ്വി പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. എഡിറ്റോറിയലിന്് നല്കിയ അഭിമുഖത്തിൽ പൃഥ്വിയുടെ വാക്കുകൾ ഇങ്ങനെ; എന്റെ സിനിമയിൽ അമ്മയുെ ചേട്ടനും അഭിനയിക്കുമ്പോൾ അവർക്ക് ഞാൻ തീർച്ചയായും അവർ ചെയ്തതിനുള്ള പ്രതിഫലം നല്കും. വേതനം നല്കാതെ ആരെയും ഞാൻ എന്റെ സിനിമയിൽ അഭിനയിപ്പിക്കില്ല.
എന്റെ സിനിമയിൽ ചേട്ടനെ ഞാൻ കാസ്റ്റ് ചെയ്യുന്നുണ്ടെങ്കിൽ അത് അദ്ദേഹത്തിനോടുള്ള സ്‌നേഹം കൊണ്ടായിരിക്കില്ല. അദ്ദേഹം നല്ല നടനായത് കൊണ്ട് മാത്രമാണ് ഞാൻ അദ്ദേഹത്തെ അഭിനയിപ്പിക്കുന്നത്. അത്തരമൊരു അവസ്ഥയിൽ നമ്മൾ അയാൾക്ക് വേതനം കൊടുത്തെ പറ്റുകയുള്ളു. 2023 എന്നെ സംബന്ധിച്ചിടത്തോളം തിരക്കുള്ള വർഷമാണ്. ഒരു നടനെന്ന രീതിയിൽ കമിറ്റ് ചെയ്ത സിനിമകളുണ്ട്.
അതേസമയം ഒരു ഡയറക്ടർ എന്ന ആംഗിളിലും വരുന്ന വർഷം എനിക്ക് തിരക്കുള്ളതാണ്. ഞാൻ മലയാളത്തിൽ നിർമ്മിക്കാത്ത അഭിനയിക്കുകയും, സംവിധാനം നിർവഹിക്കുകയും ചെയ്യുന്ന സിനിമകളിൽ എന്റെ കമ്പനിയുടെ പങ്കാളിത്തം ഉണ്ടാകുമെന്നും പൃഥ്വി പറഞ്ഞു. ഷാജി കൈലാസ് സംവിധാനം ചെയ്ത കാപ്പയാണ് തിയ്യറ്ററിൽ പ്രദർശനത്തിനെത്തിയ പൃഥ്വിരാജ് ചിത്രം.
ഗുണ്ടകളുടെയും, ക്വട്ടേഷൻ ടീമുകളുടെയും കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. അപർണ ബാലമുരളി നായികയായി എത്തുന്ന ചിത്രത്തിൽ ആസിഫ് അലിയും, അന്നാ ബെന്നും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിൽ വളരെ വേറിട്ട ഗെറ്റപ്പിലാണ് പൃഥ്വിരാജ് എത്തുന്നത്. അപർണ ബാലമുരളി ആദ്യമായി പൃഥ്വിയുടെ കൂടെ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.