തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാറാണ് നയൻതാര. 20 വർഷത്തോളമായി താരം സിനിമയിൽ എത്തിയിട്ട്. ഇപ്പോഴിതാ തെന്നിന്ത്യയും കടന്ന് ബോളിവുഡിലേക്കുള്ള യാത്രയിലാണ് താരം. നയൻതാരയുടെ വിജയത്തിന് പിന്നിൽ പരിശ്രമത്തിന്റെയും, കഠിനാധ്വാനത്തിന്റെയും നിരവധി കഥകളുണ്ട്.
ഒരു കാലത്ത് വിവാദങ്ങളുടെ തൊഴിയായിരുന്നു നയൻസ്. പ്രണയവും പ്രണയ തകർച്ചകളും താരത്തെ വാർത്തകളിലെ സ്ഥിരം സാന്നിധ്യമാക്കി. സംവിധായകനായ വിഗ്നേശ് ശിവനുമായുള്ള താരത്തിന്റെ വിവാഹം ഈ അടുത്താണ് കഴിഞ്ഞത്. മാത്രമല്ല നിലവിൽ സറോഗസിയിലൂടെ രണ്ട് കുഞ്ഞുങ്ങളുടെ അമ്മ കൂടിയാണ് താരം.
ഇപ്പോഴിതാ സിനിമയിലെ തന്റെ യാത്രയെ കുറിച്ച് നയൻ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പിടിഐക്ക് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. 20 വർഷത്തെ യാത്ര അത്ര സുഖകരമായിരുന്നില്ല എന്നാണ് താരം പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;
ഞാൻ പല അവസ്ഥകളിലൂടെ കടന്ന് പോയിട്ടുണ്ട്. അത്കൊണ്ട് പലതും പഠിക്കാൻ കഴിഞ്ഞു. അത് നല്ലതാണ്. നല്ലതും ചീത്തയുമായ ഘട്ടങ്ങളിലൂടെ കടന്ന് പോകുന്ന അവസ്ഥയിൽ ഞാൻ എന്ത് തെറ്റ് ചെയ്താലും എല്ലാം ഇപ്പോൾ നന്നായി തന്നെ വന്നു. പ്രേക്ഷകരും ദൈവവും എന്നോട് കുണ കാണിക്കുന്നു. ഞാൻ അനുഗ്രഹിക്കപ്പെടുന്നു. എല്ലാം എങ്ങനെ ഒന്നിച്ചുവന്നു എന്നത് ഇപ്പോഴും എനിക്ക് അറിയില്ല.
എനിക്ക് പ്രധാനം മികച്ച് സിനിമകൾ ഉണ്ടാക്കുക എന്നതാണ്. മികച്ച് സിനിമകൾക്ക് പ്രേക്ഷകരെ സ്വാധീനിക്കാൻ കഴിയും. അതേസമയം ഹൊറർ ചിത്രം കണക്ട് ആണ് താരത്തിന്റേതായി ഇറങ്ങിയ പുതിയ സിനിമ. ആറ്റലിയുടെ സംവിധാനത്തിലൊരുങ്ങുന്ന ജവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് നയൻതാര