നീലചിത്ര നായികയായി വന്ന് പിന്നീട് ബോളിവുഡിൽ ചേക്കേറിയ താരമാണ് സണ്ണി ലിയോൺ. കരഞ്ജിത്ത് കൗർ വോഹ്യ എന്നാണ് സണ്ണി ലിയോണിന്റെ മുഴുവൻ പേര്. 2012 ലാണ് ജിസം 2 എന്ന ചിത്രത്തിലൂടെ സണ്ണി ലിയോൺ ബോളിവുഡിൽ അരങ്ങേറിയത്. സിനിമക്ക് പുറമേ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സണ്ണി ലിയോൺ മുന്നിട്ടിറങ്ങാറുണ്ട്.
ഇപ്പോഴിതാ അഡൽട്ട് സിനിമാരംഗത്ത് അഭിനയിക്കുന്ന സമയത്ത് തന്റെ കുടുംബത്തിൽ ഉണ്ടായ പ്രശ്‌നങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരമിപ്പോൾ. തന്റെ അമ്മക്ക് താൻ തിരഞ്ഞെടുത്ത പ്രൊഫഷനോട് തീരെ താത്പര്യമില്ലായിരുന്നു , അമ്മ മദ്യത്തിന് അടിമപ്പെട്ടിരുന്നു എന്നാണ് സണ്ണി ലിയോൺ പറഞ്ഞത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; എന്റെ പ്രൊഫഷനോട് അമ്മക്ക് കടുത്ത എതിർപ്പായിരുന്നു. അമ്മയുടെ മദ്യപാനം എന്നെ വിഷമിപ്പിച്ചു.
മദ്യത്തേക്കാൾ കൂടുതൽ അമ്മ തന്നെ സ്‌നേഹിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. പക്ഷെ അമ്മ മദ്യത്തിന് അടിമപ്പെട്ടിരുന്നു. മാനസികപരമായി ഇത് ചികിത്സിച്ച് ശരിയാക്കേണ്ടതായിരുന്നു. ഞാനോ സഹോദരനോ അച്ഛനോ അമ്മയുടെ ദുശ്ശീലത്തിന് കാരണക്കാരല്ല. എന്റെ അഡൾട്ട് സിനിമാ പ്രൊഫഷൻ അമ്മയെ മദ്യത്തിൽ ആശ്വാസം കണ്ടെത്താൻ പ്രേരിപ്പിച്ചിരിക്കാം. ഞാൻ വൈകിയാണ് വീട്ടിലേക്ക് വന്നിരുന്നത്. ഇതെല്ലാം അമ്മയെ ബാധിച്ചിരിക്കാം. അവർക്ക് അത് തീരെ താത്പര്യമില്ലായിരുന്നു.
തന്റെ സഹോദരന്റെ വിളിപ്പേരായിരുന്നു സണ്ണി എന്നത്. സിനിമയുടെ വെള്ളി വെളിച്ചത്തിലേക്ക് വന്നപ്പോൾ ആ പേര് ഞാൻ സ്വീകരിച്ചു എന്ന് ഒരിക്കൽ സണ്ണി ലിയോൺ വ്യക്തമാക്കിയിരുന്നു. ജസ്പാൽ സിംഗ് വൊഹ്ര എന്നാണ് സണ്ണിയുടെ പിതാവിന്റെ പേര്. ടിബറ്റിൽ ജനിച്ച ഇദ്ദേഹം വളർന്നത് ഡൽഹിയിലാണ്. അമ്മ ബൽവന്ത് കൗർ വൊഹ്ര ഹിമാചൽ പ്രദേശിലാണ് ജനിച്ചതും വളർന്നും. നിലവിൽ അഭിനയത്തിന് പുറമേ കുടുംബ ജീവിതത്തിനും പ്രാധാന്യം നല്കുന്ന വ്യക്തിയാണ് സണ്ണി ലിയോൺ.
ഡാനിയൽ വെബറാണ് സണ്ണി ലിയോണിന്റെ ഭർത്താവ്. ഇരുവർക്കും മൂന്ന് മക്കളുമുണ്ട്. നിഷ, നോവ, ആഷർ എന്നീ മൂന്ന് മക്കളാണ് സണ്ണിക്കുള്ളത്. നിഷ എന്ന മകളെ ദത്തെടുക്കുകയായിരുന്നു. ഇതിന് ശേഷമാണ് വാടക ഗർഭധാരണത്തിലൂടെ ആൺമക്കളെ സ്വീകരിച്ചത്.