തമിഴ് പ്രേക്ഷകർക്കും അതേപോലെ തന്നെ മലയാളികൾക്കും ഏറെ പ്രിയപ്പെട്ട സിനിമയാണ് തിരുടാ തിരുടി. ധനുഷ് നായകനായി എത്തിയ ചിത്രത്തിലെ ഹിറ്റ് ഗാനമായിരുന്നു മന്മദരാസാ. ആ ഒരൊറ്റ ഗാനം കൊണ്ട് തെന്നിന്ത്യ മുഴുവൻ പ്രശസ്തി നേടിയ താരമാണ് ഛായാസിംഗ്. ഇന്നും തമിഴിലെ ഹിറ്റ് ഗാനങ്ങളുടെ ലിസ്റ്റിൽ മന്മദരാസാക്കുള്ള പങ്ക് വലുതാണ്.
2003 ൽ റിലീസ് ചെയ്ത തിരുടാ തിരുടി വൻ ഹിറ്റായി മാറി. ഇപ്പോഴിതാ ആ സിനിമയെ കുറിച്ചും അതിലെ ഗാനരംഗത്തെക്കുറിച്ചും അറിയാത്ത കഥകൾ തുറന്ന് പറഞ്ഞിരിക്കുകയാണ് ഛായാ സിംഗ്. പ്രതീക്ഷയോടെ നോക്കി കണ്ട സിനിമയായിരുന്നെങ്കിലും ചില കാര്യങ്ങൾ തന്നെ വിഷമിപ്പിച്ചു എന്നാണ് താരം പറയുന്നത്. ഛായാസിംഗിന്റെ വാക്കുകൾ ഇങ്ങനെ;
‘എന്റെ ആദ്യ സിനിമയായിരുന്നു തിരുടാ തുരുടി. ഒരുപാട് പ്രതീക്ഷകളോടെയാണ് ഞാനിരുന്നിരുന്നത്. സിനിമ റിലീസ് ചെയ്യുന്ന സമയത്ത് ഞാൻ കേരളത്തിലാണ്. അതുക്കൊണ്ട് തന്നെ എന്റെ അസിസ്റ്റൻഡിനെ വിളിച്ച് സിനിമയെ കുറിച്ചുള്ള പ്രതികരണം ആരാഞ്ഞു. തിയ്യറ്ററിലെ സ്ക്രീനുകൾ ആളുകൾ വലിച്ചു കീറി എന്നാണ് അവർ പറഞ്ഞത്. ഞാൻ കരുതിയത് ഞങ്ങളുടെ അഭിനയം മോശമായതിന്റെ പേരിലായിരിക്കും ഇതൊക്കെ സംഭവിച്ചത് എന്നാണ്. പക്ഷേ അമ്മയെ വിളിച്ച് ഞാൻ സങ്കടം പറഞ്ഞതിന് ശേഷമാണ് സത്യാവസ്ഥ ഞാൻ അറിഞ്ഞത്.
മൻമദ രാസ എന്ന ഗാനം ഒന്നു കൂടി കാണിക്കാൻ റിലീസ് ദിവസം പ്രേക്ഷകർ ആവശ്യപ്പെട്ടു. ഇത് നിരസിച്ചതിൽ ദേഷ്യപ്പെട്ട ചിലർ തിയ്യറ്ററിന്റെ സ്ക്രീൻ വലിച്ച് കീറുകയായിരുന്നു. പക്ഷെ സിനിമ വൻ വിജയമായതിൽ ഞങ്ങൾക്കെല്ലാവർക്കും സന്തോഷമായിരുന്നു. അതേസമയം ധനുഷിനൊപ്പമുള്ള ഷൂട്ടിങ്ങ് വിശേഷങ്ങളും താരം പങ്ക് വെച്ചിരുന്നു. സിനിമയിൽ അഭിനയിക്കുന്ന സമയത്ത് ധനുഷ് വളരെ മെലിഞ്ഞിട്ടായിരുന്നു. ഷൂട്ടിങ്ങിനിടയിൽ അദ്ദേഹത്തിന് പനി ബാധിച്ചു.
ആ സമയത്ത് ഒരു കുഞ്ഞിനെപ്പോലെ ആണ് ഡാൻസ് മാസ്റ്റർ ധനുഷിനെ നോക്കിയിരുന്നത്. ഡാൻസ് അറിയാത്ത ഞാൻ ആ സിനിമക്ക് വേണ്ടി ഡാൻസ് ചെയ്യുന്നത് കണ്ടപ്പോൾ സുഹൃത്തുക്കൾക്ക് പോലും അത്ഭുതമായിരുന്നു. ഞാൻ അല്ല പകരം ഡ്യൂപ്പാണോ ഡാൻസ് ചെയ്തത് എന്നുപ്പോലും സുഹൃത്തുക്കൾക്ക് സംശയമായിരുന്നു. തിരുടാ തിരുടിക്ക് ശേഷം വൻ സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്.