ആ ദൃശ്യങ്ങൾ ഞാൻ ആദ്യം അയച്ച് കൊടുത്തത് എന്റെ ഭർത്താവിനാണ്; അദ്ദേഹത്തിന്റെ അഭിപ്രായം എന്നെ ഞെട്ടിച്ച് കളഞ്ഞു; അതൊരു വല്ലാത്ത തിരിച്ചടിയായിരുന്നു; തുറന്ന് പറഞ്ഞ് രമ്യാ സുരേഷ്

1313

മലയാളത്തിലെ വളർന്ന് വരുന്ന താരങ്ങളിൽ പേരെടുത്ത് പറയേണ്ട താരമാണ് രമ്യാ സുരേഷ്. ചെറിയ വേഷങ്ങളിലാണ് താരം എത്തിയതെങ്കിലും അഭിനയിച്ച വേഷങ്ങൾ എല്ലാം തന്നെ പ്രകടനം കൊണ്ട് മുന്നിട്ട് നില്ക്കുന്നതായിരുന്നു. താരത്തിന്റെ പ്രശംസ പിടിച്ച് പറ്റിയ പ്രകടനമായിരുന്നു ഞാൻ പ്രകാശൻ എന്ന സിനിമയിലേത്. തുടർന്ന് സബാഷ് ചന്ദ്രബോസ് എന്ന സിനിമയിലും താരം തിളങ്ങി. നിലവിൽ മമ്മൂട്ടി നായകനായി എത്തിയ ക്രിസ്റ്റി എന്ന സിനിമയിലാണ് താരം ഒടുവിലായി അഭിനയിച്ചിരിക്കുന്നത്.

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. കൗമുദിക്ക് നല്കിയ അഭിമുഖത്തിലാണ് താരം തന്റെ അനുഭവം തുറന്ന് പറഞ്ഞിരിക്കുന്നത്. താരത്തിന്റെ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ; ഞാൻ വൈറൽ ആകുന്നത് ഒരു പാട്ടിലൂടെയാണ്. അലറി വിളിച്ച് പാടിയ പാട്ട് എന്റെ സുഹൃത്തുക്കളുടെ ഗ്രൂപ്പിൽ ഇട്ടു. അവിടെ നിന്ന് എങ്ങനെയോ അത് ലീക്കായി പുറത്ത് എത്തുകയായിരുന്നു. ആ വീഡിയോക്ക് താഴെ ഒരുപാട് നെഗറ്റീവ് കമന്റുകൾ വന്നിരുന്നു. അതും കൂടി ആയതോടെ ഞാൻ തകർന്നു. ഒരു രണ്ട് മാസത്തിന് ശേഷമാണ് ഞാൻ പിന്നെ ഓകെ ആയത്.

Advertisements

Also Read
ഞാനവളെ മതം മാറ്റിയിട്ടില്ല, സുഹാനയുടെ ഇഷ്ടപ്രകാരമാണ് അത് ചെയ്തത്; മതം മാറുന്നതിന് മുമ്പ് സുഹാനയുടെ പേര് അങ്ങനെ ആയിരുന്നു; സുഹാനയെ കുറിച്ചും, പ്രണയത്തെ കുറിച്ചും ബഷീർ ബഷി

ഒരു പാട് നെഗറ്റീവ് കമ്ന്റ്‌സിന് ഇടയിൽ ചില കമന്റുകൾ എന്നെ അഭിനയത്തിലേക്ക് തള്ളി വിട്ടു എന്ന് വേണം പറയാൻ. ചേച്ചി നിങ്ങൾക്ക് അഭിനയത്തിൽ സാധ്യതയുണ്ട്. ഭാവിയിൽ ഒരു കല്പന ചേച്ചി ആവാം എന്നൊക്കെയായിരുന്നു കമന്റുകൾ. അത് കണ്ടപ്പോൾ മോഹം കൂടി. ഓഡിഷന് പോയി ഞാൻ ആദ്യം അഭിനയിച്ചത് കുട്ടൻ പിള്ളയുടെ ശിവരാത്രികൾ എന്ന സിനിമയിലായിരുന്നു. ഓഡിഷന് പോയി വേഷം കിട്ടുമ്പോൾ വല്ലാത്തൊരു
അഭിമാനവും ആത്മവിശ്വാസവും ആണ്. സബാഷ് ചന്ദ്രബോസിലെ അഭിനയം കണ്ട് മമ്മൂക്കയടക്കം ഒരുപാട് പേർ എന്നെ പ്രശംസിച്ചിട്ടുണ്ടെന്ന് നടി പറഞ്ഞു.

ആളുകൾ എന്നെ മനസ്സിലാക്കാൻ തുടങ്ങിയ സമയത്തായിരുന്നു എന്റെ മോർഫ് ചെയ്ത വീഡിയോ പ്രചരിക്കുന്നത്. അതെനിക്ക് വലിയ ഷോക്ക് ആയിരുന്നു. സിനിമാ ലോബിയാണ് ചെയ്തത് എന്നൊന്നും ഞാൻ കരുതുന്നില്ല. ആരുടെയോ നേരം പോക്ക് ആയിരുന്നു. ആ സ്ത്രീയുടെ ശരീരവുമായി എന്റെ മുഖത്തിന് സാമ്യം തോന്നിയപ്പോൾ വ്യൂസിന് വേണ്ടി ചെയ്തു നോക്കി, അത്ര തന്നെ. പക്ഷെ അത് എനിക്ക് വലിയ തിരിച്ചടിയായിരുന്നു. കരിയറിൽ എന്തെങ്കിലും ഒന്ന് ആയി വരുമ്പോഴാണ് ആ വീഡിയോ പുറത്ത് വന്നത്.

Also Read
ഇഴുകി ചേരുന്നതും ചുംബിക്കുന്നതും മുസ്തഫയ്ക്ക് ഇഷ്ടമല്ല: പ്രിയാമണി പറഞ്ഞത് കേട്ടോ

എനിക്ക് ആ വീഡിയോ ആദ്യം അയച്ചു കിട്ടിയപ്പോൾ തന്നെ ഞാൻ അത് ഭർത്താവിന് അയച്ച് കൊടുത്തു. അദ്ദേഹത്തിന്റെ പ്രതികരണമാണ് എന്നെ ഞെട്ടിച്ച് കളഞ്ഞത്. വീഡിയോ കണ്ടപ്പോൾ ഇതെല്ലാം നിന്റെ പ്രൊഫഷന്റെ ഭാഗമാണ്, ഇതിനെ എങ്ങനെ നേരിടണമോ അങ്ങനെ തന്നെ നേരിടണം എന്നാണ് അദ്ദേഹം പറഞ്ഞത്. അതിന് ശേഷമാണ് ഞാൻ ലൈവിൽ വന്ന് സംസാരിച്ചതും കേസ് കൊടുത്തതും. എന്റെ ഭർത്താവിന്റെയും മക്കളുടെയും പൂർണ പിന്തുണയോടെയാണ് ഞാൻ സിനിമയിലേക്ക് വന്നതെന്നും രമ്യാ സുരേഷ് പറഞ്ഞു.

Advertisement