മോഡലിങ്ങിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് സാധിക വേണുഗോപാൽ. പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് താരം ആദ്യമായി മിനിസ്‌ക്രീനിലേക്ക് എത്തുന്നത്. തുടർന്ന് 2012ൽ പുറത്തിറങ്ങിയ ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെ സിനിമയിലേക്കും ചേക്കേറി. ഇപ്പോഴിതാ മനോരമ ഓൺലൈനിന് നല്കിയ അഭിമുഖത്തിൽ തന്റെ മോഡലിങ്ങ് ഭ്രമം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ; അച്ഛൻ ഡി വേണുഗോപാലിന്റെ പരസ്യചിത്രങ്ങളിലൂടെയാണ് ഞാൻ ആദ്യമായി ക്യാമറക്ക് മുന്നിലെത്തുന്നത്. വലുതായപ്പോൾ സുഹൃത്തുക്കൾ പറഞ്ഞതനുസരിച്ച് മോഡലിങ്ങും ചെയ്യാൻ ആരംഭിച്ചു. തുടർന്ന് നിരവധി പരസ്യ ചിത്രങ്ങളും ചെയ്തു. അങ്ങനെയാണ് എനിക്ക് സിനിമയിലേക്കും, സീരിയലിലേക്കും അവസരം ലഭിക്കുന്നത്.
ഒരു നല്ല മോഡലായി അറിയപ്പെടാനാണ് ഞാൻ ഇപ്പോഴും ഇഷ്ടപ്പെടുന്നത്. മോഡലിങ്ങിലൂടെയാണ് ഞാൻ സീരിയലിലും സിനിമയിലുമൊക്കെ എത്തിയതെങ്കിലും പലർക്കും അതറിയില്ല. അതുകൊണ്ടാണ് സീരിയലിന് ശേഷം മോഡലിങ് ചെയ്തപ്പോൾ ഇതൊക്കെ എന്ത് കോലം എന്ന് പലരും ചിന്തിച്ചത്. ഗ്ലാമറസ് ഫോട്ടോഷൂട്ടും മറ്റും ചെയ്യുമ്‌ബോൾ ഞങ്ങളുടെ സാധിക ഇങ്ങനെയല്ല എന്നുവരെ പലരും പറഞ്ഞു.
സീരിയലിലെ നാടൻ വേഷത്തിൽ നിന്ന് ഗ്ലാമറസ് വേഷത്തിൽ കണ്ടപ്പോൾ പലർക്കും അതൊന്നും സഹിക്കാനായില്ലെന്നും സാധിക പറയുന്നു. ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. എനിക്ക് ഏറ്റവും കൂടുതൽ സന്തോഷം തരുന്നത് മോഡലിങ്ങാണ്. ഒരിക്കലും അതിനെ കൈവിടാൻ താൽപര്യമില്ല.
Also Read
ചെയ്ത സർജറി ഇരട്ടി പണിയായി; മേക്കപ്പിന് പോലും മായ്ക്കാൻ കഴിയാത്ത പാടാണ് മുഖത്തെന്ന് ഉർഫി ജാവേദ്
സുഹൃത്തുക്കൾ സിനിമയോ സീരിയലോ ചെയ്യുമ്‌ബോൾ എന്നെ വിളിച്ചില്ലെങ്കിൽ പരിഭവമുണ്ടാകാറില്ല. പക്ഷേ, ഫാഷൻ ഷോയ്‌ക്കോ, ഫോട്ടോഷൂട്ടിനോ വിളിച്ചില്ലെങ്കിൽ സങ്കടമാകും. അവരോടെല്ലാം അവസരം ചോദിച്ച് വാങ്ങിക്കാറുണ്ടെന്നും സാധിക വ്യക്തമാക്കി. കോസ്റ്റ്യൂമാണ് മോഡലിങ്ങിലേക്ക് തന്നെ അട്രാക്റ്റ് ചെയ്ത ഘടകമെന്നും സാധിക വ്യക്തമാക്കി