ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പരസ്പരം എന്ന സീരിയലിലൂടെ മിനിസ്‌ക്രീനിലേക്ക് കടന്ന് വന്ന താരമാണ് പ്രീത പ്രദീപ്. അഭിനേത്രി, ടെലിവിഷൻ അവതാരിക എന്നതിന് പുറമേ, മികച്ച നർത്തകി കൂടിയാണ് താരം. ഫ്‌ളവേഴ്‌സ് ചാനലിലെ മൂന്നുമണി എന്ന സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുക്കൊണ്ടാണ് പ്രീത കുടുംബപ്രേക്ഷകർക്കിടയിൽ ശ്രദ്ധേയയായത്. തുടർന്ന് നിരവധി സീരിയലുകളിൽ താരം അഭിനയിച്ചു.
എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിലൂടെയാണ് പ്രീത സിനിമാരംഗത്തേക്ക് കടക്കുന്നത്. 5 ലധികം ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു. സുരേഷ് ഗോപി നായകനായി എത്തിയ പാപ്പൻ എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്. ഇപ്പോഴിതാ സീരിയൽ ടുഡേ എന്ന ചാനലിന് നല്കിയ അഭിമുഖത്തിൽ താൻ കരിയറിലെ മോശം അവസ്ഥയിലൂടെയാണ് കടന്ന് പോയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.
Also Read
ചെയ്ത സർജറി ഇരട്ടി പണിയായി; മേക്കപ്പിന് പോലും മായ്ക്കാൻ കഴിയാത്ത പാടാണ് മുഖത്തെന്ന് ഉർഫി ജാവേദ്
പ്രേമസൂത്രം എന്ന സിനിമയുടെ സെറ്റിൽ വച്ച് ജിതിൻ എന്നൊരു അസിസ്റ്റന്റ് ഡയറക്ടറെ പരിചയപ്പെട്ടിരുന്നു. അദ്ദേഹം വഴിയാണ് പാപ്പനിൽ എത്തുന്നത്. എന്റെ ചിത്രങ്ങൾ കണ്ട് ജോഷി സാറിന് ഇഷ്ടമായി. അങ്ങനെ വിളിക്കുകയായിരുന്നു. കരിയറിൽ ഞാൻ വളരെ ഡെസ്പ് ആയി ഇരിക്കുന്ന സമയമായിരുന്നു അത്. സീരിയലുകൾ ഒന്നും ലഭിക്കുന്നുണ്ടായിരുന്നില്ല. ആ സമയത്താണ് പാപ്പനിൽ നിന്ന് വിളി വരുന്നത്.
ഞാൻ ക്യാമറയ്ക്ക് മുന്നിൽ നിന്നിട്ട് ഏകദേശം ഒന്നരവർഷക്കാലം ആയിട്ടുണ്ടായിരുന്നു അപ്പോൾ. താൻ ചെയ്ത പ്രോജക്ടുകൾ ശരിയാകാതെ വന്നത് തന്റെ കുഴപ്പം കൊണ്ടാണെന്ന് ചിലർ പറഞ്ഞിട്ടുണ്ട്.
എന്നെ കാണാൻ ഭംഗിയില്ല എന്നൊക്കെയാണ് ചിലർ പറഞ്ഞത്. ഭംഗിയില്ലാത്തവർക്ക് ഈ ലോകത്ത് ജീവിക്കണ്ടേ എന്നായിരുന്നു ഞാൻ അപ്പോൾ ചോദിച്ചത്.
ചെയ്ത ജോലിയുടെ പ്രതിഫലം ചോദിക്കുമ്‌ബോഴാണ് അവർ ഇങ്ങനെ പറയുന്നത്. ഒരു ദിവസം രാവിലെ ഏഴ് മണിക്ക് ഷൂട്ടിന് പോയി, പിറ്റേ ദിവസം ഏഴ് മണി ആയിട്ടും ഷൂട്ട് തീരാതെ വന്നപ്പോൾ ഞാൻ ഡബിൾ പേയ്മെന്റ് ചോദിച്ചിരുന്നു. അപ്പോഴാണ് ഇത് പറയുന്നത്’,ഇയാളെ കാണാൻ ഭംഗിയില്ല. ചാനലുകാർ ഇയാളെ മാറ്റാൻ അന്നേ പറഞ്ഞതാണ് എന്നായിരുന്നു പറഞ്ഞത്. എന്റെ അഭിനയത്തിൽ എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ചോദിച്ചപ്പോൾ അവർക്ക് അതിൽ പ്രശ്‌നമൊന്നുമില്ല.
എന്നാൽ ഇയാൾ കാരണമാണ് പ്രോജക്റ്റ് കുളമായതെന്ന് പറഞ്ഞു. എനിക്ക് വായിൽ തോന്നിയതൊക്കെ ഞാനും പറഞ്ഞു. അധികം സമയം ജോലി ചെയ്തതിന്റെ പൈസ തന്നില്ലെങ്കിലും അവർ പ്രതിഫലം തന്നു’, പ്രീത തന്റെ അനുഭവം പറഞ്ഞു. അതേസമയം ആത്മ എന്ന സംഘടനയിൽ വിളിച്ച് താൻ പരാതി പറഞ്ഞിരുന്നുവെന്നും അവർ തന്നെ സമാധാനിപ്പിക്കുകയാണ് ചെയ്തതെന്നും പ്രീത കൂട്ടിച്ചേർത്തു. ആ സമയത്ത് തനിക്ക് അത് മതിയായിരുന്നുവെന്നും താരം പറഞ്ഞു