എന്നെ വെറുതെ വിടാൻ അവരോട് എനിക്ക് അപേക്ഷിക്കേണ്ടി വന്നു; എന്റെ കുഞ്ഞിന്റെ അച്ഛനാണ് മരിച്ചതെന്ന് മനസ്സിലാക്കാനുള്ള ബോധം അവർക്കില്ലായിരുന്നു, രോഹിണിയുടെ വാക്കുകൾ ശ്രദ്ധനേടുന്നു

167

മലയാളികളുടെ മനസ്സറിഞ്ഞ നായികയാണ് നടി രോഹിണി. ഒരു കാലത്ത് സൂപ്പർ താരമായിരുന്ന രോഹിണി ഇന്നും സിനിമയിലെ സജീവ സാന്നിദ്ധ്യമാണ്. നടനായ രഘുവരനെയായിരുന്നു രോഹിണി വിവാഹം കഴിച്ചത്. ഇതിൽ ഋഷിവരൻ എന്നൊരു മകനും ഉണ്ട്. തന്റെ ഭർത്താവായിരുന്ന രഘുവരനെ കുറിച്ച് പല അഭിമുഖങ്ങളിലും രോഹിണി മനസ്സ് തുറക്കാറുണ്ട്.

സിനിമയിൽ തിളങ്ങി നിന്ന കാലത്താണ് രോഹിണി രഘുവരനെ വിവാഹം കഴിക്കുന്നത്. 1996 ലായിരുന്നു ഇരുവരുടെയും വിവാഹം. 2004 ൽ ഇരുവരും വേർപിരിഞ്ഞു. വേർപിരിഞ്ഞെങ്കിലും നല്ല സൗഹൃദമാണ് ഇരുവരും കാത്തു സൂക്ഷിച്ചത്. വിവാഹമോചനം നടന്ന് നാല് വർഷത്തിന് ശേഷമാണ് രഘുവരന്റെ മരണം. ഇപ്പോഴിതാ രഘുവരൻ മരിച്ച സമയത്ത് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് രോഹിണി പറഞ്ഞ വാക്കുകൾ വീണ്ടും വൈറലാവുകയാണ്.

Advertisements

Also Read
ആ ഷർട്ടാണ് ഇപ്പോൾ എന്റെ തലയിണ, അതിനെ കെട്ടിപ്പിടിച്ചിരിക്കുമ്പോൾ അദ്ദേഹം എനിക്ക് ചുറ്റും ഉള്ളതായി തോന്നും; മനസ്സ് തുറന്ന് സുപ്രിയ

‘രഘു മരിച്ച സമയത്ത് മകൻ സ്‌കൂളിലായിരുന്നു. അവനെ കൊണ്ടുവരാനായി ഞാൻ പോയി. അന്ന് ആ സമയത്ത് രഘുവിന്റെ വീട്ടിൽ നിന്ന് പത്രക്കാരെ മാറ്റി നിർത്താൻ ഞാൻ ആവശ്യപ്പെട്ടിരുന്നു. മകന് അന്ന് ചെറുതായത് കൊണ്ട് തന്നെ അവന് പത്രക്കാരെയും ആൾക്കൂട്ടങ്ങളെയും ഉൾക്കൊള്ളാനുള്ള കഴിവും ഇല്ലായിരുന്നു.

ഞാൻ വീട്ടിൽ എത്തുന്ന സമയം വരെ അവിടെ ആരും ഉണ്ടായിരുന്നില്ല. ഞങ്ങൾ കാറിൽ നിന്ന് പുറത്തിറങ്ങിയതോടെ കാര്യങ്ങളെല്ലാം കൈവിട്ടു പോയി. ഞങ്ങളുടെ ചുറ്റിനും പത്രക്കാർ വന്ന് നിറഞ്ഞു. അവസാനം അല്പസമയം ഞങ്ങളെ വെറുതെ വിടാൻ അവരോട് അപേക്ഷിക്കേണ്ടി വന്നു. എനിക്ക് തോന്നുന്നത് എന്നിട്ടും ആരുമത് കേട്ട ഭാവം പോലും നടിച്ചില്ല എന്നാണ്.

Also Read
ചരിത്ര സിനിമ തിയ്യറ്ററുകളിലെത്താൻ ഇനി ദിവസങ്ങൾ മാത്രം; ആദിപുരുഷിനായി കാത്തിരുന്ന് ആരാധകർ

തെന്നിന്ത്യൻ സിനിമകളിലെ നിറസാന്നിധ്യമായിരുന്നു രഘുവരൻ. തമിഴിൽ വില്ലൻ വേഷങ്ങളിലും നായക വേഷത്തിലും താരം തിളങ്ങിയിട്ടുണ്ട്. കടുത്ത മദ്യപാനിയായി മാറിയ രഘുവരൻ ജീവിതം നശിപ്പിച്ചു കളഞ്ഞെന്നാണ് രോഹിണി പറയാറുള്ളത്. പക്ഷെ രഘുവിന്റെ മരണശേഷവും അദ്ദേഹം ബാക്കി വെച്ചതെല്ലാം ചെയ്ത് തീർക്കാൻ രോഹിണി ശ്രമിച്ചിട്ടുണ്ട്.

Advertisement