മലയാളി മനസ്സിൽ നൊമ്പരം അവശേഷിപ്പിച്ച് മൺമറഞ്ഞുപോയ അനുഗ്രഹീത കലാകാരനാണ് കലാഭവൻ മണി. മലയാളത്തിന്റെ മണിക്കിലുക്കം എന്നാണ് താരത്തെ ആരാധകർ വിശേഷിപ്പിച്ചിരുന്നത്. സ്വതസിദ്ധമായ അഭിനയശൈലിയും, നിഷ്‌ക്കളങ്കതയും, സാധാരണത്വവും മണിയെ മലയാളികൾക്ക് പ്രിയപ്പെട്ടവനാക്കി. കോമഡിയും, വില്ലൻ വേഷങ്ങളും, ക്യാരക്ടർ വേഷങ്ങളും തനിക്ക് വഴങ്ങുമെന്ന് മണി കാട്ടി തന്നു. കൈപ്പിടിയിൽ എത്തുമെന്ന് വിചാരിച്ച് നഷ്ടപ്പെട്ടുപ്പോയ ഒരുപാട് അവാർഡുകൾ. മണി ഇന്ന് ജീവിച്ചിരുന്നെങ്കിൽ അഭിനയിച്ച് തകർക്കുമായിരുന്ന ഒരുപാട് വേഷങ്ങളിലൂടെ കടന്ന് പോയിട്ടുണ്ടാകും.
ഇപ്പോഴിതാ മണിയുടെ ഉറ്റസുഹൃത്തുക്കളിൽ ഒരാളായ ദിലീപ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ പുതിയ സിനിമയായ വോയ്‌സ് ഓഫ് സത്യനാഥന്റെ പ്രമോഷൻ പരിപാടികളുടെ ഭാഗമായി ബിഹൈൻ വുഡ്‌സിന് നല്കിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് മണിയോടൊപ്പമുള്ള കുസൃതികൾ ദിലീപ് വെളിപ്പെടുത്തിയത്. ജീവിച്ചിരുന്നെങ്കിൽ ഇന്ന് എനിക്ക വേണ്ടി സംസാരിക്കാൻ, എന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ അവനുണ്ടാകുമായിരുന്നു എന്നാണ് താരം പറയുന്നത്. ദിലീപിന്റെ വാക്കുകൾ ഇങ്ങനെ;
സംവിധായകൻ വിനയന്റെ സിനിമയിലാണ് ഞങ്ങൾ അഭിനയിച്ച്‌ക്കൊണ്ടിരുന്നത്. സിനിമയിൽ ഞാനും മണിയും കൂടി ഒരു ഷോട്ട് ചെയ്യുന്നതിന് മുമ്ബ് ഒരു തമാശ പറഞ്ഞു. രണ്ട് പേരും ചിരി തുടങ്ങി. അവസാനം ഷൂട്ടിംഗ് നിർത്തി വെച്ചു. ഞങ്ങൾ ചിരി നിർത്തുന്നില്ല. അവസാനം വിനയേട്ടന് ഭ്രാന്തായി. നിങ്ങൾ എന്താണീ കാണിക്കുന്നതെന്ന് ചോദിച്ചു. ക്യാമറ ഓഫ് ചെയ്യൂ, ഇവർ ചിരി നിർത്തട്ടെ എന്ന് പറഞ്ഞു. ഇത് കേട്ടപ്പോൾ പിന്നെയും ചിരിച്ചെന്നാണ് ദിലീപ് പറയുന്നത്.
മണിയും നാദിർഷയും ഇല്ലാതെ ഞാനെങ്ങും പോയിട്ടില്ല. അത്രയും സാഹോദര്യ ബന്ധമായിരുന്നു. ഷോയ്‌ക്കൊക്കെ പോകുമ്‌ബോൾ മണി കഞ്ഞിയും ചോറുമൊക്കെ വെക്കും. മണി നമുക്ക് ഭക്ഷണം കുഴച്ച് വായിൽ തരും. അവൻ ഭയങ്കര കൈപ്പുണ്യമുള്ള ആളായിരുന്നു. നല്ല കഴിവുമുണ്ട്. മലയാള സിനിമ അവനെ ശരിക്കും ഉപയോഗിച്ചിട്ടില്ല. പെട്ടെന്ന് അവൻ വിട്ടുപോയി. ഇപ്പോഴും ഞങ്ങൾ ഷോ ചെയ്യുമ്‌ബോൾ സ്റ്റേജിൽ മണിയുണ്ട് എന്ന ഫീൽ ഉണ്ടാക്കും. 2010 വരെ ഞങ്ങൾ ഒരുമിച്ച് തന്നെയായിരുന്നു എന്നാണ് ദിലീപ് പറഞ്ഞത്.
അതേസമയം 2016 മാർച്ചിലാണ് മണി മരണപ്പെടുന്നത്. കരൾ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു അദ്ദേഹം. എന്നാൽ മണിയെ കൊലപ്പെടുത്തിയതാണെന്നും, ശരീരത്തിൽ വിഷാംശമുണ്ടെന്നുമുള്ള തരത്തിൽ ഒരുപാട് റിപ്പോർട്ടുകൾ അന്ന് പുറത്ത് വന്നിരുന്നു. നടൻ ജാഫർ ഇടുക്കിയും, സാബുമോനും അന്ന് സംശയനിഴലിൽ പെടുകയും ചെയ്തിരുന്നു. പക്ഷേ വിവാദങ്ങൾ വൈകാതെ കെട്ടടങ്ങി