മലയാളികൾക്ക് പരിചയമുള്ള അന്യഭാഷ നടിയാണ് നമ്രത ശീരോദ്കർ. തെന്നിന്ത്യൻ നടി എന്ന് പറയുന്നതിനേക്കാളും മഹേഷ് ബാബുവിന്റെ ഭാര്യ എന്ന് പറഞ്ഞാൽ താരത്തെ ആളുകൾക്ക് മനസ്സിലാവും.ഇപ്പോഴിതാ അഭിനയിത്തിൽ നിന്ന് താൻ പിന്മാറിയതിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
വിവാഹത്തിന് മുമ്പ് തനിക്ക് മുന്നിൽ മഹേഷ് ബാബു നിബന്ധന വെച്ചിരുന്നു. വിവാഹ ശേഷം അഭിനയത്തിൽ നിന്ന് മാറി നില്ക്കണം എന്നുള്ളതായിരുന്നു അത്.അതുകൊണ്ടാണ് ഞൻ അഭിനയം നിർത്തിയത്. 2005ൽ ആണ് നമ്രത തെലുങ്കു സൂപ്പർതാരം മഹേഷ് ബാബുവിനെ വിവാഹം ചെയ്തത്. 2004ൽ തന്നെ താരം സിനിമ ജീവിതം ഉപേക്ഷിച്ചിരുന്നു.

മഹേഷിന് വേണ്ടിയിരുന്നത് ജോലിയില്ലാത്ത ഭാര്യയെ ആയിരുന്നു. താൻ സിനിമയിൽ എന്നല്ല ഒരു ഓഫീസിൽ ജോലി ചെയ്യുകയാണെങ്കിൽ കൂടി അദ്ദേഹം തന്നോട് ജോലി വിടാൻ പറയുമായിരുന്നു. മഹേഷ് ബാബുവിനെപ്പോലെ തനിക്കും ഒരു നിബന്ധനയുണ്ടായിരുന്നു. താൻ മുംബൈയിൽ നിന്നാണ്. വിവാഹശേഷം ഹൈദരാബാദിലെ മഹേഷ് ബാബുവിന്റെ വലിയ ബംഗ്ലാവിൽ ജീവിക്കുന്നതിൽ ആശങ്കകളുണ്ടായിരുന്നു.
ഹൈദരാബാദിലേക്ക് താൻ താമസം മാറണമെങ്കിൽ കുറച്ച് നാളത്തെ സമയം വേണമെന്ന് പറഞ്ഞു. വിവാഹശേഷം മഹേഷ് മുംബൈയിലേക്ക് വന്നു. വിവാഹത്തിന് മുന്നോടിയായി തന്റെ എല്ലാ സിനിമകളും തീർത്തു. അതിന് ശേഷം എല്ലാ ജോലിയും അവസാനിപ്പിച്ചിരുന്നു എന്നാണ് നമ്രത പറയുന്നത്.

അതേസമയം, അഭിനയത്തിലേക്ക് ഒരിക്കൽ പോലും മടങ്ങിവരാൻ ഉദ്ദേശിച്ചില്ലെന്നും നമ്രത വ്യക്തമാക്കി. വീട് വിട്ട് ഷൂട്ടിംഗ് സെറ്റിൽ അധികസമയം ചെലവഴിക്കാൻ സാധിക്കില്ല എന്നാണ് നമ്രത ഒരു തെലുങ്ക് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. നമ്രതയ്ക്കും മഹേഷിനും സിതാര, ഗൗതം എന്നീ രണ്ട് മക്കളുണ്ട്.