അമ്പിളി എന്ന ചിത്രത്തിലൂടെ പ്രേക്ഷക പ്രിയങ്കരിയായി മാറിയ നടിയാണ് തൻവി റാം. ഇപ്പോഴിതാ അമൃത ടിവിയിലെ റെഡ് കാർപെറ്റ് ഷോയിലൂടെ സിനിമയിൽ താൻ നേരിട്ട അുഭവങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. സിനിമയിൽ തന്റെ തുടക്കം അത്ര നല്ലതായിരുന്നില്ല എന്നാണ് താരം പറയുന്നത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ; സിനിമയിൽ ഞാൻഅവസരം തേടി തുടങ്ങിയത് 2012 മുതലാണ്. സിനിമയിൽ ഓഡിഷന്റെ സമയത്ത് ഞാൻ ഫോട്ടോസ് എല്ലാം അയച്ചുകൊടുത്തിരുന്നു. അങ്ങനെ കാത്ത് കാത്തിരുന്ന് ഒരു സിനിമയിലേക്ക് ഓഡിഷന് വേണ്ടി ഞാൻ ചെന്നു. പക്ഷ എന്റെ മുഖത്ത് ഒരു ചിരിയുണ്ടെന്ന് പറഞ്ഞ് അവർ എന്നെ റിജക്ട് ചെയ്യുകയാണ് ചെയ്ത്.

അതേ സമയം മറ്റൊരു സിനിമയിലേക്ക് എന്നെ വിളിച്ചിരുന്നു. അതിന്റെ പൂജയൊക്കെ അവസാനിച്ചതാണ്. പക്ഷേ സിനിമയുടെ പൂജ കഴിഞ്ഞ് രണ്ടാം ദിവസം അവരെന്നെ പുറത്താക്കി. പുതുമുഖങ്ങളെ വെച്ച് സിനിമ ചെയ്യാൻ അവർക്ക് താത്പര്യം ഇല്ലാതിരുന്നത് കൊണ്ടാണ് അവരെന്നെ പുറത്താക്കിയത്.
എനിക്ക് ആ സമയത്ത് അവസരം കിട്ടാത്തതിൽ വിഷമം ഒന്നും ഉണ്ടായിരുന്നില്ല. അവർക്ക് വേണ്ടിയിരുന്നത് പക്വതയുള്ള ആളെ ആയിരുന്നിരിക്കാം. പക്ഷെ എന്റെ കാത്തിരിപ്പ് വെറുതെയായില്ല, അമ്പിളി എന്ന നല്ല ചിത്രത്തിലൂടെ എനിക്ക് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ കഴിഞ്ഞു. ചിരിക്ക് പ്രാധാന്യം നല്കി ഒരുക്കിയ സിനിമയാണ് അമ്പിളി എന്നതിലും എനിക്ക് സന്തോഷമുണ്ട്.

പല സിനിമകളിലും അവസാന നിമിഷം എന്റെ പേര് വരികയും എനിക്ക് അവസരം ലഭിയ്ക്കുകയും ചെയ്തിട്ടുണ്ട്. സിനിമയുടെ തുടക്കത്തിൽ മറ്റാരെയോ വച്ച് ചർച്ച ചെയ്തതായിരിക്കാം. എന്നാൽ ഷൂട്ട് തുടങ്ങുന്നതിന്റെ രണ്ട് ദിവസം മുൻപ് ആ അവസരം എനിക്ക് വരും. കുമാരി എന്ന ചിത്രത്തിലെ വേഷം എല്ലാം അങ്ങിനെ വന്നതാണ്