മലയാളി ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ട താര ജോഡികളാണ് മോഹൻലാലും, ശ്രീനിവാസനും. ഇരുവരുടെയും കൂട്ടുകെട്ടിൽ പിറന്ന സിനിമകൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകളായിരുന്നു. പക്ഷെ ഇതിനിടയിൽ ഇരുവരും തമ്മിൽ അകന്നുവെന്ന് തരത്തിലുള്ള വാർത്തകൾ വന്നിരുന്നു. ഇരുവർക്കും ഇടയിൽ എന്ത് സംഭവിച്ചുവെന്ന് ആരാധകർക്ക് ഇപ്പോഴും അറിയാത്ത കാര്യമാണ്.
കുറച്ച് നാളുകൾക്ക് മുന്നാണ് താരം അസുഖബാധിതനായത്. അതിൽ നിന്നൊക്കെ മുക്തനായ ശേഷം കുറച്ചു നാളുകൾക്ക് മുൻപ് താരസംഘടനയായ അമ്മയുടെ മഴവിൽ എന്റർടൈൻമെന്റ് അവാർഡ്സ് എന്ന പരിപാടിയിൽ മോഹൻലാലും ശ്രീനിവാസനും ഒരേ വേദിയിൽ എത്തിയിരുന്നു. അന്ന് സ്‌നേഹചുംബനം നൽകിയാണ് മോഹൻലാൽ ശ്രീനിവാസനെ സ്വീകരിച്ചത്. ശ്രീനിയെ ചേർത്തുപിടിച്ച് കവിളിൽ മുത്തം നൽകുന്ന മോഹൻലാലിന്റെ ദൃശ്യങ്ങൾ അന്ന് ആരാധകർ ഏറ്റെടുത്തിരുന്നു.
ആ സന്ദർഭത്തെ കുറിച്ച് മോഹൻലാൽ പിന്നീട് തുറന്ന് പറഞ്ഞിരുന്നു. ശ്രീനിയെ ആ ഒരു അവസ്ഥയിൽ കണ്ടപ്പോൾ തനിക്ക് പഴയ കാര്യങ്ങളൊക്കെ ഓർമ്മ വന്നെന്നാണ് അന്ന് താരം പറഞ്ഞത്. പ്രതീക്ഷിക്കാതെ സംഭവിച്ചതാണ് ആ രംഗമെന്ന് ലാൽ തന്നെ തുറന്ന് പറഞ്ഞിരുന്നു.എന്നാൽ ഇപ്പോഴിതാ, അതേക്കുറിച്ച് ശ്രീനിവാസൻ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ന്യൂ ഇന്ത്യൻ എക്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രീനിവാസൻ മനസ്സ് തുറന്നത്. ഒരു ചാനൽ പരിപാടിയിൽ വച്ച് മോഹൻലാൽ എന്നെ പിടിച്ചു ഉമ്മ വയ്ക്കുന്നുണ്ട്. ചാനലുകാർ എന്നോട് വന്നു ചോദിച്ചു ഈ ഒരു അവസരത്തിൽ എന്താണ് തോന്നിയത് എന്ന്. അപ്പോൾ ഞാൻ പറഞ്ഞ മറുപടി മോഹൻലാലിനെ കംപ്ലീറ്റ് ആക്ടർ എന്ന് വിളിക്കുന്നത് വെറുതെ അല്ല എന്ന് മനസിലായി എന്നാണ് ശ്രീനിവാസൻ പറഞ്ഞത്. എന്തെങ്കിലും മോഹൻലാലിന്റെ ഒപ്പം ചെയ്യാൻ സാധ്യത ഉണ്ടോ എന്ന് ചോദിക്കുമ്പോളും പരിഹാസരൂപത്തിൽ ഉള്ള മറുപടിയായിരുന്നു ശ്രീനിവാസൻ നൽകിയത്.
അതിനിടെ സൂപ്പർ സ്റ്റാർ ഡോ സരോജ് കുമാർ എന്ന തന്റെ ചിത്രത്തെ കുറിച്ചും ശ്രീനിവാസൻ സംസാരിച്ചിരുന്നു. സൂപ്പർസ്റ്റാർ സുരാജ് കുമാർ എന്ന സിനിമയെടുക്കാൻ പ്രചോദനമായ ഒരു കാര്യമുണ്ടെന്ന് ശ്രീനിവാസൻ പറഞ്ഞിരുന്നു.ആ കഥ ഇങ്ങനെ; രാജീവ് നാഥ് എന്നൊരു സംവിധായകനുണ്ട്. പുള്ളി കഴക്കൂട്ടം സൈനിക സ്‌കൂളിൽ പഠിച്ചതാണ്. കപിൽ ദേവിന് കേണൽ പദവി കിട്ടിയപ്പോൾ മോഹൻലാൽ ലണ്ടനിലാണ്. അവിടെ നിന്ന് മോഹൻലാൽ രാജീവ് നാഥിനെ വിളിച്ചു. താൻ ഒരുപാട് സിനിമകളിൽ സൈനികനായി അഭിനയിച്ചിട്ടുണ്ടെന്നും തനിക്ക് കേണൽ പദവി ലഭിക്കാൻ സാധ്യതയുണ്ടോ എന്നും ചോദിച്ചു. ഇവർ ശ്രമിച്ചിട്ടാണ് ഈ അവാർഡുകളൊക്കെ വാങ്ങുന്നത് എന്നതാണ് സിനിമയെടുക്കാനുള്ള എന്റെ പ്രചോദനമെന്നാണ് താരം പറഞ്ഞത്.