നിങ്ങൾ എന്താണെന്ന് എനിക്കറിയാം; യഥാർത്ഥ ദുൽഖറിനൊപ്പം ജീവിക്കുന്നത് ഞാനാണ്; ഭാര്യയുടെ മറുപടി കേട്ട് ഞെട്ടിയ ദുൽഖർ

660

സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് കടന്ന് വന്ന നടനാണ് ദുൽഖർ സൽമാൻ. 2012 ലാണ് ചിത്രം പുറത്തിറങ്ങിയത്. സിനിമയിലേക്ക് വരുമ്പോൾ അയാൾക്കൊപ്പം ഉണ്ടായിരുന്നത് മമ്മൂട്ടിയുടെ മകൻ എന്ന മേൽ വിലാസം മാത്രമാണ്. പക്ഷേ തന്റെ സിനിമകളൊന്നിലും തന്നെ ഐ ഒരു മേൽവിലാസം ഉപയോഗിക്കാൻ ദുൽഖർ ശ്രമിച്ചില്ല എന്നതാണ് സത്യം. സിനിമയിൽ നെപ്പോട്ടിസം നിലനില്ക്കുന്നു എന്ന് പറയുമ്പോഴും അതിന്റെ ഇടയിലേക്ക് കടന്ന് വരാൻ അദ്ദേഹം ശ്രമിച്ചിട്ടില്ല.

ദുൽഖറിന്റെ കരിയർഗ്രാഫിലുടനീളം കാത്തിരുന്നത് വമ്പൻ ചിത്രങ്ങളാണ്. ഇന്ത്യയിലെ തന്നെ മികച്ച സംവിധായകർക്കൊപ്പം അഭിനയിക്കാൻ അദ്ദേഹത്തിന് സാധിച്ചു. തെന്നിന്ത്യയിലെ ഏറ്റവും വിലപ്പിടിപ്പിള്ള താരങ്ങളിൽ ഒരാളാണ് ദുൽഖർ. ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിക്കാനും, ആരാധകരെ സ്വന്തമാക്കാനും താരത്തിന് സാധിച്ചു. ഇപ്പോഴിതാ തന്റെ ഭാര്യയെ കുറിച്ച് ദുൽഖർ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ.

Advertisements

Also Read
ഞാൻ പാടിയ ആ പാട്ട് ഹിറ്റായതോടെ അദ്ദേഹം എന്നെ വിളിക്കാതെ ആയി; എ ആർ റഹ്‌മാന് വേണ്ടി പാടിയത് അദ്ദേഹത്തിനിഷ്ടപ്പെട്ടില്ല; പെട്ടെന്നാണ് എല്ലാം നിർത്തിയത്; ഇതുവരെ പറയാത്ത കഥകൾ പറഞ്ഞ് ഗായിക മിൻമിനി

താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ഞാൻ ഒരു അഭിനേതാവോ താരമോ ആണെന്ന് എന്റെ ഭാര്യ പൂർണ്ണമായി അംഗീകരിച്ചതായി ഞാൻ കരുതുന്നില്ല. ഞാൻ ഒരു ജോലിക്ക് പോകുന്നു തിരിച്ചു വരുന്നു എന്ന് മാത്രമേ അവർ വിചാരിക്കുന്നുള്ളൂ. ഒരാൾ തന്നോടൊപ്പമുള്ള ഒരു ഫോട്ടോ പോസ് ചെയ്യാൻ വന്നപ്പോൾ ഭാര്യ വളരെ ആശ്ചര്യപ്പെട്ടു.’നിങ്ങൾ വീട്ടിൽ എന്താണെന്ന് എനിക്കറിയാം. നിങ്ങളെ നടനായി സ്‌ക്രീനിൽ മാത്രമേ പ്രേക്ഷകർ കാണുന്നുള്ളൂ. യഥാർത്ഥ ദുൽഖറിനൊപ്പം ജീവിക്കുന്നയാളാണ് ഞാൻ എന്നാണ് അവൾ പറഞ്ഞത്.

സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ മമ്മൂട്ടിയുടെ സ്വാധീനമുണ്ടോ എന്ന ചോദ്യത്തിന് വളരെ രസകരമായ മറുപടി ആണ് താരം നല്കിയത്. അദ്ദേഹം ഒരു വർഷത്തിൽ ഏകദേശം അഞ്ച് സിനിമകൾ ചെയ്യും. ഞാൻ എട്ട് ഒമ്ബത് മാസം ദൈർഘ്യമുള്ള പ്രോജക്ടുകളിലാണ് സാധാരണഗതിയിൽ പ്രവർത്തിക്കുന്നത്. ‘വർഷത്തിൽ ഒരു സിനിമ മാത്രം ചെയ്താൽ വീട്ടിലേക്ക് വരാൻ കഴിയില്ല’ എന്നാണ് അദ്ദേഹം എന്നോട് പറയാറുള്ളത്’ എന്നാണ് ഡിക്യൂ പറഞ്ഞത്.

Also Read
ദ്വയാർത്ഥം വരുന്ന വരികൾ എനിക്ക് മനസ്സിലാകാറില്ല; എനിക്കെതിരെ പരാതി പറഞ്ഞവരുണ്ട്; അതിന്റെ പേരിൽ പ്രശസ്ത സംഗീത സംവിധായകൻ ഉപദേശിച്ചിട്ടും ഉണ്ട്; മനസ്സ് തുറന്ന് കെ എസ് ചിത്ര

അതേസമയം വലിയൊരു താരനിരയിൽ പുറത്തിറങ്ങുന്ന കിങ് ഓഫ് കൊത്തയാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. ഷബീർ കല്ലറക്കൽ,പ്രസന്ന, ഐശ്വര്യാ ലക്ഷ്മി, നൈലാ ഉഷ, ചെമ്ബൻ വിനോദ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ,വാടാ ചെന്നൈ ശരൺ, അനിഖ സുരേന്ദ്രൻ എന്നിവരാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓണത്തിനാണ് ചിത്രത്തിന്റെ റിലീസ്.

Advertisement