എനിക്ക് തുണി വേണം എന്ന് നിർബന്ധമുണ്ട്; തുണി മാത്രമല്ല, പണവും വേണം; കെപിഎസി ലളിത ചേച്ചി എന്നെ വിമർശിച്ചിരുന്നു; അവരിപ്പോൾ ഇല്ല; കുളപ്പുള്ളി ലീല

277

മലയാളത്തിൽ പകരം വെക്കാനില്ലാത്ത അഭിനേത്രിയാണ് കെപിഎസി ലളിത. നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ താരത്തെ തേടി നിരവധി സിനിമകളാണ് എത്തിയത്. 1970-ൽ ഉദയയുടെ ബാനറിൽ കെ.എസ്.സേതുമാധവൻ സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തെത്തിയത്. മലയാളത്തിലും തമിഴിലുമായി ഇതുവരെ 550-ലേറെ ചിത്രങ്ങളിലാണ് താരം അഭിനയിച്ചിരിക്കുന്നത്.

ഇപ്പോഴിതാ കെപിഎസി ലളിതയെ കുറിച്ച് കുളപ്പുള്ളി ലീല പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തന്റെ സിനിമാ അനുഭവങ്ങൾ പങ്ക് വെക്കുന്നതിനിടയിലാണ് താരത്തിന്റെ പരാമർശം. പേപ്പര്‍‌സ്റ്റോപ്പ് മലയാളവുമായുള്ള അഭമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ഞാനും, ശ്രീലത നമ്പൂതിരിയും കെപിഎസി ലളിതയുമെല്ലാം ഒരുമിച്ച് വർക്ക് ചെയ്ത് കൊണ്ടിരിക്കുമ്പോൾ ലീല ആ പറഞ്ഞത് മാശമാണെന്ന് അങ്ങനത്തെ ഡയലോഗ് ഒന്നും പറയാൻ പാടില്ലെന്ന് കെപിഎസി ലളിത പറഞ്ഞു.

Advertisements

Also Read
നിർമ്മാതാവും, തിലകനും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തു; ചിലവായ പൈസ തരാമെന്ന് പറഞ്ഞ് തിലകൻ ചേട്ടൻ ഒഴിയാൻ ശ്രമിച്ചു; തിലകനുമായുള്ള ഷൂട്ടിങ്ങ് അനുഭവം തുറന്ന് പറഞ്ഞ് ശാന്തിവിള ദിനേശ്‌

ഏത് ഡയലോഗ് എന്ന് ഞാൻ തിരിച്ച് ചോദിച്ചു. ആമേനിലെ ഡയലോഗ് ആണ്. മഹാബോറാണ് ആ ഡയലോഗ്. എനിക്കങ്ങനെ തോന്നിയില്ല ചേച്ചി എന്ന് ഞാൻ മറുപടി പറഞ്ഞു. ഒരു എഴുത്തുക്കാരന് എഴുതുന്ന, സംവിധാനം ചെയ്യുന്ന ആൾക്ക് അത് ചെയ്യാം എന്നുണ്ടെങ്കിൽ ആർട്ടിസ്റ്റിന് അത് പറയാം എന്ന് ഞാൻ പറഞ്ഞു. കഥാപാത്രം ആവശ്യപ്പെടുന്നത് ചെയ്യാൻ ഞാൻ തയ്യാറാണ്.

പക്ഷേ എനിക്ക് ഒരു നിബന്ധനയുണ്ട്. എനിക്ക് അഭിനയിക്കാൻ ഒരു തുണി വേണം. കാലിന്റെ പെരുവിരൽ ഒന്നും മൂടണ്ട. ചെറിയ തുണി ആയാലും മതി. പക്ഷം തുണിയും, പണവും എന്തായാലും വേണം. മലയാളത്തിന് പുറമേ തമിഴിലും സജീവമാണ് താരമിപ്പോൾ.അതേസമയം തമിഴിൽ അഭിനയിക്കാൻ പോയതിന് ശേഷം എനിക്ക് തലക്കനമാണെന്നാണ് ആളുകൾ പറയുന്നത്.

Also Read
നാൽപത്തിയഞ്ച് ദിവസം കൊണ്ട് ഇത്ര വണ്ണം കുറച്ചോ? പ്രസവശേഷം അതിസുന്ദരിയായി ലിന്റു റോണി; അമ്പരന്ന് പ്രേക്ഷകർ

ഞാൻ അഭിനയിക്കാൻ ഭയങ്കര പൈസ ചോദിക്കുന്നു എന്നൊക്കെ പറയുന്നുണ്ട്. ഞാൻ ചോദിക്കുന്നതും, വാങ്ങുന്നതുമായുള്ള പൈസ എത്രയാണെന്ന് തരുന്നവർക്ക് അറിയാം. മറ്റൊരു നാട്ടിൽ നിന്ന് വരുന്നത് കൊണ്ടാണോ, അതോ പ്രായം കൂടുതൽ ഉള്ളത് കൊണ്ടാണോ എന്ന് എനിക്കറിയില്ല, തമിഴ്‌നാട്ടിലുള്ളവർ വലിയ ബഹുമാനം നല്കുന്നുണ്ടെന്നാണ് താരം പറഞ്ഞത്.

Advertisement