ബോളിവുഡിലെ മികച്ച അഭിനേതാവും, സംവിധായകനുമാണ് അഭയ് ഡിയോൾ. നിരവധി പ്രശസ്ത സംവിധായകർക്കൊപ്പം പ്രവർത്തിച്ച അദ്ദേഹത്തിന്റെ കരിയറിലെ മികച്ച സിനിമയാണ് ദേവ് ഡി. ഇപ്പോഴിതാ താൻ പ്രശസ്തിയെ വെറുക്കുന്നു എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;
ചെറുപ്പത്തിൽ എനിക്ക് പ്രശസ്തി വെറുപ്പായിരുന്നു. അതിന് കാരണം പ്രശസ്തി മൂലം ഇല്ലാതാകുന്ന സ്വകാര്യത തന്നെയാണ്. ഞാൻ പ്രശസ്തിക്കൊപ്പം മാധ്യമങ്ങളെയും വെറുക്കുന്നു. ദേവ് ഡിയുടെ റിലീസിന് ശേഷം തനിക്ക് ആ കഥാപാത്രത്തിന്റെ സ്വാധീനത്തിൽ നിന്നും അത് നൽകിയ പ്രശസ്തിയിൽ നിന്നും പുറത്തുകടക്കാൻ കഴിഞ്ഞിരുന്നില്ല.
എന്റെ കുടുംബത്തെ കുറിച്ച് ധാരാളം വാർത്തകൾ വന്നിട്ടുണ്ട്. അത് കണ്ടിട്ടായിരിക്കണം പലരും എന്നോട് അത് ശരിയോണോ, ഇത് ശരിയാണോ എന്ന് ചോദിക്കാറുണ്ട്. ആദ്യമൊക്കെ അതെന്നെ വല്ലാതെ ദേഷ്യം പിടിപ്പിക്കുമായിരുന്നു. അച്ഛൻ സിനിമയിൽ പ്രവർത്തിക്കുന്നു, അമ്മാവൻ ഒരു വലിയ താരമാണ്.
ആനുകൂല്യങ്ങൾ നേടുന്നതിനായി കുടുംബത്തിന് ചുറ്റും ഉണ്ടായിരുന്ന ധാരാളം ആളുകളെ എനിക്കറിയാം, അവർ സുഹൃത്തുക്കളായിരുന്നില്ല.
‘ഒരു വർഷം ഞാൻ ദേവ് ഡി സിനിമയിൽ ചെയ്തത് തന്നെ ചെയ്തു. ഞാൻ ദേവിനേക്കാൾ അൽപ്പം മെച്ചമായിരുന്നു. തെരുവിൽ കീറിപ്പറിഞ്ഞ വസ്ത്രത്തിലൊന്നും നടന്നിട്ടില്ല. പക്ഷെ ബോധം മറയുംപോലെ ഞാൻ മദ്യപിച്ചു. അത് ദിനം തോറും തുടർന്നു എന്നും അഭയ് ഡിയോൾ കൂട്ടിച്ചേർത്തു
Also Read