ഭർത്താവിനെ ഞാൻ അന്ന് ഒരുപാട് ബുദ്ധിമുട്ടിച്ചു; എല്ലാവർക്കും ഉള്ളത് പോലെ എനിക്കും അതുണ്ടാവാൻ, അത് സാധാരണമാണ്; പക്ഷേ എനിക്ക് ചിലത് മറി കടക്കാൻ അവരുടെ സഹായം ലഭിച്ചു; തുറന്ന് പറച്ചിലുമായി കാജൾ അഗർവാൾ

256

തെന്നിന്ത്യൻ സിനിമയിലെ മിന്നും താരമായിരുന്നു കാജൽ അഗർവാൾ. വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ട് നിന്ന താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ബിസിനസ്‌ക്കാരനായ ഗൗതം കിച്ച്‌ലുവിനെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. ഇരുവർക്കും നിൽ എന്നൊരു മകനും കൂടിയുണ്ട്.

ഇപ്പോഴിതാ തന്റെ ആരാധകരുടെ ചോദ്യങ്ങൾക്ക് സോഷ്യൽ മീഡിയയിലൂടെ മറുപടി നല്കിയിരിക്കുകയാണ് താരം. തന്റെ ഇൻസ്റ്റഗ്രാം പേജിയൂടെയാണ് ആരാധകരുടെ ചോദ്യങ്ങൾക്ക് താകം മറുപടി നല്കിയത്. തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും മനസ്സ് തുറന്ന താരം തനിക്കുണ്ടായ പോസ്റ്റ്പാർട്ടം ഡിപ്രഷനെ കുറിച്ചും തുറന്ന് പറയുന്നുണ്ട്.

Advertisements

Also Read
വികാരഭരിതമായി സ്റ്റാർ മാജിക് പ്രമോ; അഭിനയത്തിന് ഓസ്‌കാർ കിട്ടുമെന്ന് വിമർശനം; ഒരിടവേളക്ക് ശേഷം സ്റ്റാർ മാജിക് വീണ്ടും

മകൻ നീലിനെ ജന്മം നല്കിയ സമയത്ത് തനിക്ക് പോസ്റ്റ്പാർട്ടം ഡിപ്രഷൻ അനുഭവപ്പെട്ടിരുന്നു. അതിൽ നിന്ന് പുറത്ത് കടക്കാൻ എളുപ്പമായിരുന്നില്ല. പക്ഷേ ഞാൻ പുറത്തുക്കടന്നു. ഭർത്താവ് ഗൗതമിനെ ഞാൻ ആ സമയത്ത് ഒരുപാട് ബുദ്ധിമുട്ടിച്ചിരുന്നു. വിഷാദം സാധാരാണയാണ്. ഞാനും അത് അനുഭവിച്ചു. ആ സമയത്ത് നിങ്ങൾക്ക് വേണ്ടി സമയം കണ്ടെത്തുന്നത് ഒരുപാട് സഹായിക്കും.

നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യം ചെയ്യാനാണ് ആ സമയത്ത് ശ്രദ്ധിക്കേണ്ടത്. പെട്ടെന്നുള്ള വർക്കൗട്ടും, സുഹൃത്തുക്കളെ പോയി കാണുന്നതുമൊക്കെ തെറാപ്പി പോലെ ആ സമയത്ത് ഉപകാരപ്രദമാണ്. ഭാഗ്യവശാൽ എനിക്ക് ആ ഡിപ്രഷൻ പെട്ടെന്ന് തന്നെ മറി കടക്കുവാൻ സാധിച്ചു. അതിന് കാരണമായത് എല്ലാം മനസ്സിലാക്കുന്ന എന്റെ കുടുംബമാണ്.

Also Read
ഞാൻ അങ്ങനെ ചെയ്തത് മനഃപൂർവം ആണ്: നടൻ ജയറാം പറഞ്ഞത് കേട്ടോ

ഗർഭക്കാലം എളുപ്പമല്ല. ശാരീരികത്തേക്കാളും കൂടുതൽ മാനസികമാണ് വെല്ലുവിളികൾ. ജീവിതം മനോഹരമായ നിമിഷങ്ങൾ വാഗ്ദാനം ചെയ്യും. ആ നിമിഷങ്ങളിൽ ജീവിക്കുക. അതിൽ നിന്ന് ഏറ്റവും മികച്ചത് സൃഷ്ടിക്കുക. അതാണ് നമുക്ക് ചെയ്യാൻ കഴിയുന്നത്. നിലവിൽ ഇന്ത്യൻ 2 വിലാണ് കാജൽ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഈ സിനിമക്ക് ശേഷം താരം അഭിനയം നിറുത്തുമെന്ന റിപ്പോർട്ടുകളുമുണ്ട്.

Advertisement