അന്ന് എനിക്ക് ഒരുപാട് കോളുകൾ വന്നു; എന്റെ ലീക്കഡ് വീഡിയോ പുറത്ത് വന്നത് എങ്ങനെ ആണെന്ന് അവർക്ക് അറിയില്ലല്ലോ; പക്ഷേ സംഭവിച്ചത് ഇതാണ്; തന്റെ പേരിൽ പ്രചരിച്ച വീഡിയോയെ കുറിച്ച് പറഞ്ഞ് മാളവിക മേനോൻ

117

2012 ൽ പുറത്തിറങ്ങിയ 916 എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന താരമാണ് മാളവിക മേനോൻ. തുടർന്ന് നിരവധി ചിത്രങ്ങളിൽ സപ്പോർട്ടിങ്ങ് റോളിലും താരം അഭിനയിച്ചു. മലയാളത്തിന് പുറമേ തമിഴിലാണ് താരം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഏകദേശം 20 ഓളം ചിത്രങ്ങളിലായി താരം ഇതുവരെ അഭിനയിച്ച് കഴിഞ്ഞു. തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശിയാണ് മാളവിക,

സോഷ്യൽ മീഡിയയിൽ സജീവമായ താരം, തനിക്ക് സോഷ്യൽ മീഡിയയിലൂടെ ഉണ്ടായ മോശം അനുഭവങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ്. വനിതക്ക് നല്കിയ അഭിമുഖത്തിലാണ് തന്റെ തുറന്ന് പറച്ചിൽ. തന്റെ പേരിൽ വന്ന ലീക്കഡ് വീഡിയോയെ കുറിച്ചാണ് താരം മനസ്സ തുറന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ഷൂട്ടിങ്ങിന് വേണ്ടിയുള്ള ഒരു യാത്രയ്ക്കിടെ എന്റെ ഫോണിലേക്ക് തുരുതുരാ കോളുകൾ വരാൻ തുടങ്ങി. പലരും പറയുന്നത് എന്റെ ലീക്ക്ഡ് വീഡിയോസ് വന്നിട്ടുണ്ട് എന്നാണ്.

Advertisements

Also Read
ബിഗ് ബി ചെയ്യേണ്ട ഉത്തരവാദിത്വം മമ്മൂക്കയ്ക്ക് ഉണ്ട്; അത് ചെയ്തില്ലെങ്കിൽ എനിക്കും ദേഷ്യം വരും; ഈ ജന്മത്തിൽ തന്നെ ചെയ്യണം: നടൻ ബാല

ഷൂട്ടിനിടെയുള്ള എന്റെ വീഡിയോ ഫോട്ടോഗ്രാഫർ തന്നെ ലീക്ക് ചെയ്തുവെന്ന മട്ടിലാണ് ചിലർ സംസാരിക്കുന്നത്. ആദ്യം ഞാൻ പരിഭ്രമിച്ചെങ്കിലും, പിന്നെയാണ് സംഗതി മനസിലായത്’. പരിചയമുള്ള ഒരു ഫോട്ടോഗ്രാഫറും അദ്ദേഹത്തിന്റെ മേക്കപ്പ് ആർട്ടിസ്റ്റായ ഭാര്യയുമൊത്ത് ഞാനൊരു ഫോട്ടോഷൂട്ട് ചെയ്തിരുന്നു. അതിന്റെ ബിഹൈൻഡ് ദ സീൻസ് വീഡിയോ എന്റെ യൂട്യൂബ് ചാനലിൽ അപ്പ്ലോഡും ചെയ്തിരുന്നു.

ഞാനും അമ്മയും അനിയനുമൊക്കെ ഉള്ള ആ വീഡിയോയിൽ നിന്നും മുറിച്ചെടുത്ത ഒരു ഭാഗമാണ് സൂം ചെയ്ത് പുതിയ വീഡിയോയാക്കി ഇറക്കിയത്. ചോദിച്ചവരോടെല്ലാം ഇക്കാര്യം അന്ന് തന്നെ വ്യക്തമാക്കുകയും ചെയ്തു. കമന്റ് ഇടുന്ന എല്ലാവരോടും മറുപടി പറയേണ്ട ബാധ്യത എനിക്കില്ലല്ലോ. ഞാൻ മോശമായി ഒന്നും ചെയ്തില്ല എന്ന ഉറപ്പ് ഉള്ളിടത്തോളം ആരേയും പേടിക്കേണ്ടതില്ല എന്നാണ് താരം പറഞ്ഞത്.

Also Read
അമ്മ എന്നെ സ്‌നേഹിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു; അവർ പക്ഷേ എന്നേക്കാൾ അധികം സ്‌നേഹിച്ചത് മറ്റൊന്നിനെ ആയിരുന്നു; എന്റെ പ്രൊഫഷൻ അമ്മ ഇഷ്ടപ്പെട്ടിരുന്നില്ല; തുറന്ന് പറഞ്ഞ് സണ്ണി ലിയോൺ

ആരേയും എന്തും പറയാമെന്ന മട്ടാണ് ചില സൈബർ സ്നേഹിതന്മാർക്ക്. ഫേക്ക് അക്കൗണ്ടിലൂടെ എന്നെക്കുറിച്ച് മോശം പരാമർശം നടത്തിയവർക്കെതിരെ സൈബർ നടപടികൾ എടുത്തിരുന്നുവെന്നും താരം അറിയിച്ചു. കരിയറിൽ നിലവിൽ 10 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് താരം.

Advertisement