ഞാൻ ഇമോഷണൽ ആവുന്നത് രണ്ട് കാര്യങ്ങളിലാണ്; പിന്തുടർന്ന് നോക്കുമ്പോൾ ഞാൻ ഇവിടെ വരെ എത്തിയതിൽ അത്ഭുതമാണ്; സംയുക്തമേനോൻ പറയാനുള്ളത് ഇങ്ങനെ

94

2016 ൽ പുറത്തിറങ്ങിയ പോപ്‌കോൺ എന്ന സിനിമയിലൂടെ മലയാളത്തിന് കിട്ടിയ ഐശ്വര്യമാണ് സംയുക്ത മേനോൻ. പിന്നീട് തീവണ്ടി എന്ന സിനിമയിലൂടെ ടൊവിനോയുടെ നായികയായി വന്ന് ഞെട്ടിച്ചു. ഇപ്പോഴിതാ തമിഴിൽ ധനുഷിനൊപ്പം വാത്തി എന്ന സിനിമയിൽ അഭിനയിച്ചിരിക്കുകയാണ് താരം. രണ്ട് ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് ഇപ്പോൾ നടി.

ഇപ്പോഴിതാ പ്രമോഷൻ പരിപാടിക്കിടെ നടി നല്കിയ അഭിമുഖമാണ് വൈറലാകുന്നത്. താൻ പിന്നിട്ട വഴികളെ കുറിച്ചാണ് അഭിമുഖത്തിൽ താരം സംസാരിക്കുന്നത്. സംയുക്തയുടെ വാക്കുകൾ ഇങ്ങനെ; ‘ സിനിമയിൽ യാതൊരു പാരമ്പര്യവും ഇല്ലാതെ വന്ന ആളാണ് ഞാൻ. ഒരു പിന്തുണയും ആരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. സ്വയം പഠിച്ചും, അറിഞ്ഞും മുന്നോട്ട് വരികയായിരുന്നു. ഇപ്പോഴും എനിക്ക് ആരുടെയും പിന്തുണയില്ല. തിരിഞ്ഞു നോക്കുമ്പോൾ ഞാൻ ഇവിടെ വരെ എത്തി എന്ന് തിരിച്ചറിയുമ്പോൾ കരച്ചിൽ വരും.

Advertisements

Also Read
<a href=”https://www.worldmalayalilive.com/entertainment/the-stunning-new-look-of-prayaga-smashes-the-social-media/”>പുത്തൻ ലുക്കിൽ ഞെട്ടിച്ച് പ്രയാഗ മാർട്ടിൻ; വെളുത്ത നരകൾക്ക് വേണ്ടി നാല്പ്പത് വയസ്സ് വരെ കാത്തിരിക്കാൻ പറ്റില്ലെന്ന് നടി

ജീവിതത്തിൽ വേദനിപ്പിക്കുന്ന രണ്ടേ രണ്ട് കാര്യങ്ങളെ ഉള്ളു. അതോർക്കുമ്പോൾ മാത്രമാണ് ഞാൻ ഇമോഷണൽ ആകുന്നത്. അതിലാദ്യത്തെ കാര്യം അചാച്ഛനാണ്. 2018 ലാണ് അദ്ദേഹം മരിക്കുന്നത്. അന്ന് എന്റെ സങ്കടം കണ്ട് രണ്ട് വർഷത്തിനുള്ളിൽ ഞാൻ അത് മറക്കും എന്ന് പറഞ്ഞവരാണ്. പക്ഷം വർഷം 5 ആകാറായി. എനിക്കദ്ദേഹത്തെ കുറിച്ച് ആലോചിക്കുമ്പോൾ സങ്കടമാണ് വരുന്നത്. ആ വേദനയിൽ നിന്ന് എനിക്ക് ഇതുവരെയും പുറത്ത് കടക്കാൻ കഴിഞ്ഞിട്ടില്ല.

എന്റെ ഫോണിന്റെ വാൾപേപ്പർ അച്ചച്ഛനാണ്. അതിൽ രണ്ട് മണിക്കൂറിൽ കൂടുതൽ നോക്കിയിരിക്കാൻ എനിക്ക് കഴിയില്ല. കരച്ചിൽ വരും. രണ്ടാമത്തെ കാര്യം എന്റെ കരിയർ ആണ്. എനിക്ക് വളരണം എന്നായിരുന്നു ആഗ്രഹം. ഒരുപാട് പാഷനും, എനർജ്ജിയും ആത്മവിശ്വാസവും എല്ലാം എന്റെയുള്ളിൽ ഉണ്ടായിരുന്നു. പക്ഷെ എന്തുണ്ട് എങ്കിലും ദൈവത്തിന്റെ പിന്തുണ കൂടെ വേണമല്ലോ. സാഹചര്യവും സമയവും എല്ലാം ശരിയായ നേരത്ത് വരണം.

Also Read
മുകേഷ് എടുത്തെറിഞ്ഞത് വേറെ സ്ഥലത്തേക്ക്; പിന്നാലെ ഒരുപാട് ചവിട്ടും തൊഴിയുംകൊണ്ട് പരിക്കേറ്റു; അന്നുണ്ടായ സംഭവം തുറന്നുപറഞ്ഞ് രാധിക

എനിക്ക് അത് എല്ലാം ഓരോ ഘട്ടത്തിലും യാദൃശ്ചികമായി തന്നെ കിട്ടി എന്നത് ഓർക്കുമ്പോൾ വലിയ സന്തോഷം തോന്നും. എനിക്ക് കിട്ടിയ അനുഗ്രഹമാണ് അത്. ആഗ്രഹിച്ചത് എനിക്ക് തന്നതിന് ഞാൻ ഈ പ്രപഞ്ചത്തോട് നന്ദി പറയുന്നു. അത് കാരണം ആവും ഞാൻ കൂടുതൽ സ്പിരിച്വൽ ആവുന്നത് പോലെ എനിക്ക് തോന്നും. ചിന്തിച്ചിരിയ്ക്കുമ്പോൾ വളരെ ഇമോഷണലാണ് എന്റെ വഴികൾ- സംയുക്ത പറഞ്ഞു.

Advertisement