വിവാഹം കഴിക്കാതെ അമ്മയായി, 49 ആം വയസ്സിൽ വിവാഹിതയും; മാധ്യമങ്ങളെ പേടിച്ച് പുറത്തിറങ്ങാതെ നീന ഗുപ്ത

147

സിനിമയിലും, സമാന്തരസിനിമകളിലുമായി തന്റെ ശക്തമായ സാന്നിധ്യം അറിയിച്ച നടിയാണ് നീന ഗുപ്ത. ബോളിവുഡിലെ മിന്നുന്ന താരമായിരുന്ന നീന പിന്നീട് സിനിമകളിൽ നിന്നെല്ലാം മാറി നിന്നു. ഒരു ഇടവേളക്ക് ശേഷം വീണ്ടും സിനിമകളിൽ സജീവമായിരിക്കുകയാണ് താരമിപ്പോൾ.

നീനയുടെ നിലപാടുകൾ തന്നെയാണ് താരത്തെ വാർത്തകളിലെ സാന്നിധ്യമാക്കിയത്. നാട്ടിലെ സദാചാര ബോധത്തെ തന്റെ നിലപാടുകളിലൂടെ തിരുത്താൻ അവർ ശ്രമിച്ചു. വിവാഹം കഴിക്കാതെ കുഞ്ഞിന് ജന്മം നല്കിയ നടി പിന്നീട് തന്റെ 49 ആം വയസ്സിൽ വിവാഹിതയാവുകയും ചെയ്തു.

Advertisements

ക്രിക്കറ്റ് താരം വിവയൻ റിച്ചാർഡുമായി പ്രണയത്തിലായിരുന്ന താരം തന്റെ 30 ആം വയസ്സിലാണ് മകൾക്ക് ജന്മം നല്കിയത്. മകൾ മസാബ അമ്മയെപ്പോലെ തന്നെ നടിയാണ്. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള താരത്തിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബ്രൂട്ട് ഇന്ത്യക്ക് നല്കിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ;

Also Read
അഡ്ജസ്റ്റ്മെന്റ് ചോദിച്ച് എന്റെ അടുത്തും വന്നിട്ടുണ്ട്, പക്ഷേ ഇപ്പോൾ ഇല്ല; യമുനയുടെ തുറന്ന് പറച്ചിലുകൾ ഇങ്ങനെ

ഞാനൊരു റിബൽ ഒന്നുമല്ല. ഞാനൊരു എലിയാണ്. ഞാൻ അൺകൺവെൻഷലല്ല. ഞാനായിരിക്കും ഏറ്റവും പരമ്പരാഗതവാദി. ഇന്ത്യയിലും പുറത്തുമൊക്കെ ഒരുപാട് സ്ത്രീകൾ കുഞ്ഞുങ്ങളെ പ്രസവിക്കാറുണ്ട്. പക്ഷേ വിവീഹം കഴിക്കാതെയാണ് ഞാൻ കുഞ്ഞിന് ജന്മം നല്കിയത്. മീഡിയ എന്നെ ധീരയാക്കി. എന്റെ മരണ ശേഷം വാർത്ത വരിക, സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് ജീവിച്ച നീന ഗുപ്ത മരിച്ച് പോയി എന്നായിരിക്കും. പക്ഷെ അങ്ങനെയല്ല” എന്നാണ് താരം പറയുന്നത്.

ഒരേസമയം ഒരുപാട് സന്തോഷവും ഒരുപാട് സങ്കടവുമുണ്ടായിരുന്നുവെന്നത് വിചിത്രമാണ്. മസാബ വന്നതിൽ ഞാൻ ഒരുപാട് സന്തോഷിച്ചിരുന്നു. എന്നാൽ മാധ്യമങ്ങൾ എന്റെ ജീവിതം വിഷമം പിടിച്ചതാക്കി മാറ്റി. ഇതോടെ താൻ വീട്ടിൽ തന്നെ അടച്ചിരിക്കാൻ തുടങ്ങിയെന്നും പുറത്ത് പോകാതായെന്നും നീന ഗുപ്ത പറയുന്നുണ്ട്.

Also Read
ന്യൂയറും ബർത്ത്‌ഡേയും ഒരുമിച്ചാഘോഷിച്ച് മലയാളികളുടെ ഈ പ്രിയതാരം

അച്ഛൻ വിവിയൻ റിച്ചാർഡ്സുമായി നല്ലൊരു ബന്ധം സ്ഥാപിച്ചെടുക്കാൻ മകൾമസാബക്ക് സാധിച്ചു എന്നതാണ് എന്റെ സന്തോഷം. ഇടയ്ക്ക് അവർ കണ്ടുമുട്ടാറുമുണ്ട്. ഇപ്പോൾ അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് മസാബ. നെറ്റ്ഫ്ളിക്സിന്റെ സീരീസായ മസാബ മസാബയിലൂടെയാണ് താരപുത്രി അരങ്ങേറുന്നത്. സ്വന്തം ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് മസാബ സീരീസൊരുക്കിയത്. സീരീസിലും മസാബയുടെ അമ്മയായി എത്തിയത് നീന തന്നെയായിരുന്നു.

Advertisement