മലയാളത്തിലും തമിഴിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച നടനാണ് ബാല. ഒരു നടൻ എന്നതിലുപരി സംവിധായകനും കൂടിയാണദ്ദേഹം. റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട ഗായിക അമൃത സുരേഷാണ് ബാലയുടെ ആദ്യ ഭാര്യ. പിന്നീട് സ്വകാര്യപരമായ കാരണങ്ങളാൽ ഇരുവരും ബന്ധം വേർപ്പെടുത്തി. തുടർന്ന് ഈയടുത്താണ് ബാല രണ്ടാമതും വിവാഹിതനായത്.
ബാലയുടെ തുറന്ന് പറച്ചിലുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾക്കകമാണ് വൈറലാകാറുള്ളത്. ഷഫീക്കിന്റെ സന്തോഷം എന്ന സിനിമയുമായി ബന്ധപ്പെട്ട് നടൻ ഉണ്ണി മുകുന്ദനും, ബാലയും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. തനിക്ക് പ്രതിഫലം നല്കിയില്ലെന്നായിരുന്നു ബാല പറഞ്ഞത്. എന്നാൽ പ്രതിഫലം നല്കി എന്ന് പറഞ്ഞ് ഉണ്ണി മുകുന്ദനും രംഗത്തെത്തി.
എന്നാൽ ഇപ്പോഴിതാ ചില കാര്യങ്ങളിൽ സ്ത്രീകളെ വിശ്വസിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബാല. ബാലയുടെ വാക്കുകൾ ഇങ്ങനെ, മെന്റലി നല്ല കരുത്തുള്ളവരാണ് സ്ത്രീകൾ. ചില കാര്യങ്ങളിൽ സ്ത്രീകളെ വിശ്വസിക്കാൽ സാധിക്കില്ല. രണ്ട് മനസ്സാവും അവർക്ക്. തീരുമാനങ്ങൾ ഉറച്ചതായിരിക്കില്ല. എന്നാൽ പുരുഷന്മാർ അങ്ങനെയല്ല.
മുൻപൊരിക്കിൽ എനിക്കൊരു അപകടം സംഭവിച്ചിരുന്നു. അതോടെ തടിയൊക്കെ കൂടി. ഇനി എനിക്ക് സിനിമയിൽ അഭിനയിക്കാനാവില്ല എന്ന് ചേട്ടൻ എന്നോട് പറഞ്ഞു. ഞാനതൊരു വാശിയായി എടുത്തു. വർക്കൗട്ട് ചെയ്ത് തുടങ്ങി. തടി കുറച്ചു.
എന്റെ കണ്ണിന്റെ പ്രശ്‌നം കാരണമാണ് ഞാൻ കൂളിംഗ് ഗ്ലാ്‌സ് ധരിച്ചിരിക്കുന്നത്.
സങ്കടങ്ങളെല്ലാം ഞാൻ മറക്കുന്നത് ചിരിയിലൂടെയാണ്. ഇനി വരാനുള്ളത് റൊമാന്റിക് സിനിമയാണ്. ഇതുവരെ നിങ്ങൾ കണ്ടത് പോലയുള്ള സിനിമയായിരിക്കില്ല അത്. ഞാൻ പ്രത്യക്ഷപ്പെടുന്നത് പോലും വ്യത്യസ്തമായ വേഷത്തിലാണ് ബാല പറഞ്ഞു