തെന്നിന്ത്യയിൽ നിറയെ ആരാധകരുള്ള താരമായി മാറിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ഹണിറോസ്. വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് താരം സിനിമാ പ്രവേശനം നടത്തിയത്. ഇപ്പോഴിതാ താൻ സിനിമയിലേക്ക് എത്തിയിട്ട് 17 വർഷമായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. മാത്രമല്ല തനിക്കെതിരെ വരുന്ന മോശം പരാമർശങ്ങളെ കുറിച്ചും ഇന്ത്യാ ഗ്ലിറ്റ്‌സിന് നല്കിയ അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയിട്ടുണ്ട്.
ഹണിറോസിന്റെ വാക്കുകൾ ഇങ്ങനെ; എന്നെ സംബന്ധിച്ച് വാട്‌സാപ്പിൽ വരുന്ന മെസേജുകൾക്ക് പോലും റിപ്ലൈ കൊടുക്കാൻ കഴിയാറില്ല. അതിനിടയിൽ എങ്ങനെയാണ് ഇത്തരം അബ്യൂസിവായ കമന്റുകൾ വീഡിയോക്ക് താഴെ എഴുതുന്നത്. ആദ്യമൊക്കെ നമ്മളെ കുറിച്ച് മോശം കമന്റുകൾ കേൾക്കുമ്പോൾ വളരെ വിഷമമായിരുന്നു.
ഉപയോഗിക്കുന്നവ മിക്കവയും സഹിക്കാൻ കഴിയാത്ത തരത്തിലുള്ള അബ്യൂസിവായുള്ള വാക്കുകൾ. ഒരാളെ പറ്റിയും ഞാനോ എനിക്കറിയാവുന്നവരോ അബ്യൂസിവായുള്ള വാക്കുകൾ ഒരു പ്ലാറ്റ്‌ഫോമിലും ഉപയോഗിക്കില്ല. നമുക്ക് സ്വന്തമായി എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ ഇതുപോലുള്ള കാര്യങ്ങളിലേക്ക് പോലും തിരിയില്ല. എനിക്ക് തോന്നുന്നത് ഇങ്ങനെ എഴുതുന്നവർക്ക് ജീവിതത്തിൽ പല ഫ്രസ്‌ട്രേഷൻ കാണും എന്നാണ്.
സിനിമയിൽ നിന്ന് എനിക്ക് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അച്ഛനും അമ്മയും കൂടെ ഉള്ളത് കൊണ്ട് തന്നെ എനിക്ക് നേരിട്ട് ഇത്തരം അനുഭവങ്ങൾ അനുഭവിക്കോണ്ടി വന്നിട്ടില്ല. പക്ഷേ ഫോണിലൂടെ ഒരുപാട് കേട്ടിട്ടുണ്ട്. തുടക്കകാലത്ത് ഇതേപോലുള്ള അനുഭവങ്ങൾ ധാരാളം ഉണ്ടായിരുന്നു. എനിക്ക് 15, 16 വയസിലാണ് മോശംവാക്കുകൾ കേൾക്കുന്നത്. ഭയങ്കര ഷോക്കായിരുന്നു. എന്താണെന്ന് മനസ്സിലാവുക പോലുമില്ല. പിന്നെ അച്ഛന്റെയും അമ്മയുടെയുമടുത്ത് പറയും. അവർ വിളിച്ച് നല്ല ചീത്ത പറയും. പക്ഷെ അത് നമുക്കുണ്ടാക്കുന്ന വിഷമം ഭയങ്കരമാണ്. ഇൻസൽട്ടാണ്. വീട്ടിലരിക്കുന്ന ഞാൻ ഏതോ ഒരാൾ പറയുന്നത് എന്തിനാണ് കേൾക്കുന്നത്,’ ഹണി റോസ് പറഞ്ഞു
ചൂഷണം ചെയ്യാനുള്ള അവസ്ഥകളുണ്ടെങ്കിൽ അത് മാക്‌സിമം നോക്കാൻ ആളുകൾ ഉണ്ടാവും. ഏത് രീതിയിൽ നിൽക്കണമെന്ന് സ്വയം മനസ്സിലാക്കി നിൽക്കുക എന്നേയുള്ളൂ. കാരണം ഈയൊരു സാധനം പൂർണമായി ഇല്ലാതാവുക എപ്പോഴാണെന്ന് നമുക്കറിയില്ല. കൊവിഡുള്ളത് പോലെയാണെന്നും ഹണി റോസ് കൂട്ടിച്ചേർത്തു.