ഞാൻ പൊരുതി നേടിയതാണ് ഈ ഐഡി, എന്റെ ആൺശരീരത്തെ അധികനാൾ താങ്ങാൻ എന്നിലെ പെൺമനസ്സിന് സാധിക്കുമായിരുന്നില്ല; തുറന്ന് പറച്ചിലുമായി സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ

521

കേരളത്തിൽ അറിയപ്പെടുന്ന സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാർ. സിനിമയിലും, വിവാഹത്തിനും, മറ്റ് പരിപാടികൾക്കും നടികളെ ഏറ്റവും മനോഹരമായി ഒരുക്കുന്നത് കൊണ്ടു തന്നെ രഞ്ജുവിനെ അന്വേഷിച്ച് ആവശ്യക്കാരുടെ നീണ്ടനിര തന്നെയാണ്. തന്റെ വിശേഷങ്ങളെല്ലാം ഫേസ്ബുക്കിലൂടെ പങ്ക് വെക്കുന്ന താരം ഇപ്പാഴിതാ തനിക്ക് ദുബായിൽ താമസിക്കാനുള്ള റസിഡൻഷ്യൽ വിസ ലഭിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഇന്നലെ ഞാൻ ഈ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തപ്പോൾ ചിലർ പറഞ്ഞു ബംഗാളികൾക്കും കിട്ടുന്ന ഒരു ഐഡി ആണ് ഇതെന്ന്. ശരിയാണ്, പക്ഷെ ഞാൻ ഇത് നേടിയത് പൊരുതിയിട്ടാണ്. ഞാനൊരു പുരുഷ ശരീരത്തിൽ ജീവിച്ചപ്പോൾ പലപ്പോഴും ഔട്ട് ഓഫ് ഇന്ത്യയിൽ പോകേണ്ടി വന്നിട്ടുണ്ടായിരുന്നു. എന്നാൽ യുഎഇ പോലുള്ള ഒരു രാജ്യത്ത് നമ്മൾ പാസ്പോർട്ടിൽ എന്താണോ അതായിരിക്കണം നേരിട്ടും.

Advertisements
courtesy: Public Domain

Also Read
അവരുടെ വാക്ക് വിശ്വസിച്ചാണ് ഞാൻ തടി കുറക്കാൻ ശ്രമം തുടങ്ങിയത്; എന്നാൽ അവരെന്നെ വഞ്ചിച്ചു, തന്റെ കരിയറിലെ ദുരനുഭവം തുറന്ന് പറഞ്ഞ് വിൻസി അലോഷ്യസ്

വിധിയുടെ വിളയാട്ടം നടത്തിയ എന്റെ ആ ആൺ ശരീരം അധികനാൾ എനിക്ക് ചുമക്കാൻ കഴിയില്ലായിരുന്നു. കാരണം എന്നിലെ സ്ത്രീ അതിന് അനുവദിക്കില്ലായിരുന്നു. ട്രീറ്റ്മെന്റ് തുടങ്ങിയപ്പോൾ എന്നിലെ മാറ്റങ്ങൾ എന്റെ യാത്രകൾക്കും തടസ്സമായി. എന്നോടൊപ്പം സഞ്ചരിക്കുന്നവർക്കും അതൊക്കെ ബുദ്ധിമുട്ടകാൻ തുടങ്ങി.എന്റെ സർജറികൾ എല്ലാം പൂർത്തിയായപ്പോൾ ആദ്യം ഞാൻ നേടിയത് ഫീമെയിൽ ഐഡന്റിറ്റി പാസ്പോർട്ട് ആയിരുന്നു.

അതെന്റെ കയ്യിൽ കിട്ടിയപ്പോൾ ഞാൻ തുള്ളിച്ചാടി, പാസ്പോർട്ട കിട്ടി ആദ്യമായി ദുബായ് പോയപ്പോൾ യാതൊരു തടസ്സവും ഇല്ലായിരുന്നു, എന്നാൽ ഒരു പ്രാവശ്യം 36 മണിക്കൂർ ഞാൻ സ്റ്റക്ക് ആയി. എനിക്ക് ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ മുന്നിൽ കരയേണ്ടി വന്നു. എന്റെ ജെണ്ടർ, സെക്ഷ്യൂലാറ്റി ഇതൊക്കെ പറഞ്ഞ് മനസ്സിലാക്കാൻ ഞാൻ ഏറെ ബുദ്ധിമുട്ടി. ഔട്ട് സൈഡിൽ എനിക്ക് വേണ്ടി ഷീല ചേച്ചിയും ബുദ്ധിമുട്ടി. 36 മണിക്കൂറിന് ശേഷം എനിക്ക് പെർമിഷൻ കിട്ടി.

Also Read
അങ്ങനെയുള്ള ആളാണെങ്കിൽ മാത്രമേ ഞാൻ ഇംപ്രസ് ആവു, തന്റെ ഭർത്താവ് ആകാൻ വേണ്ട യോഗ്യതകൾ വെളിപ്പെടുത്തി സംയുക്ത മേനോൻ

എന്നാൽ എന്റെ പാസ്പോർട്ട അവിടെ പിടിച്ചു വച്ചിരുന്നു. എന്റെ ദുബായ് സ്വപ്നങ്ങൾ എല്ലാം തകരുന്നു എന്ന് ഒരു നിമിഷം ഞാൻ ചിന്തിച്ചു പോയി. എന്നാൽ ഞാൻ സത്യമായിരുന്നു. ഇന്നു ദുബായ് ഗവണ്മെന്റ് എനിക്ക് റസിഡന്റൽ വിസ തന്നു. പൊരുതി നേടിയ ഈ ഐഡി, ബംഗാളികളുമായി താരതമ്യം ചെയ്യുന്ന അല്പ വിവരദോഷികൾ മനസ്സിലാക്കു, ഞാൻ ഞാനാകാനായിരുന്നു പൊരുതിയത്. ഇനിയും പൊരുതും, ഇന്നു ഞാൻ ദുബായ് ബിസ്സിനസ് വുമൺ ആണ്. ദുബായ് ഗവൺമെന്റിനും ഇന്ത്യൻ എംബസിയ്ക്കും എല്ലാവിധ നന്ദിയും…’ എന്നും പറഞ്ഞാണ് രഞ്ജു രഞ്ജിമർ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Advertisement