മലയാളികൾ എന്നെന്നും ഓർത്തുവെക്കുന്ന ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സിബി മലയിൽ. കിരീടം, ആകാശദൂത, ഹിസ് ഹയ്‌നസ്സ് അബ്ദുള്ള,സമ്മർ ഇൻ ബത്‌ലേഹം തുടങ്ങി നിരവധി ഹിറ്റ് സിനിമകളാണ് അദ്ദേഹം മലയാളത്തിനു സമ്മാനിച്ചത്.
ഇപ്പോഴിതാ ക്ലബ് എഫ് എം നു സിബി മലയിൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. സംവിധായകൻ സിനിമ ഉപേക്ഷിച്ചതിന് പിന്നിലുള്ള കാരണമാണ് തുറന്ന് പറഞ്ഞിരിക്കുന്നത്.

Also Read
കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത; ചിത്രം പങ്ക് വെച്ച് സ്‌നേഹ
സിബി മലയിലിന്റെ വാക്കുകൾ ഇങ്ങനെ, ‘എഴുതാനുള്ള കോൺഫിഡൻസ് ഉണ്ടെന്നുള്ള തോന്നലിൽ ഒരു സ്‌ക്രിപ്റ്റ് എഴുതാൻ ശ്രമിച്ചു. എന്നാൽ കഥ എഴുതി കഴിഞ്ഞപ്പോൾ അവരെ കാണിക്കാൻ കോൺഫിഡൻസ് ഉണ്ടായില്ല.അതോടെ വേറെ ആരേയേലും കൊണ്ടെഴുതിക്കാം എന്ന് തീരുമാനിച്ചു. അങ്ങനെ എത്തിയത് രഘുനാഥ് പാലേരിയിലായിരുന്നു. ഒടുവിൽ കഥ പൂർത്തിയാക്കി. കാസ്റ്റിംഗിനെക്കുറിച്ചുള്ള ചിന്തകളും ആരംഭിച്ചു.
സിനിമ ഓൺ ആകുമെന്ന ഘട്ടത്തിലെത്തി. ഇനി വേണ്ടത് അപ്പച്ചനിൽ നിന്നുമുള്ള അനുവാദമായിരുന്നു. ഇതിന് വേണ്ടി തിരക്കഥ വായിക്കാനായി മദ്രാസിലേക്ക് പോവുകയായിരുന്നു. പക്ഷെ മൂന്ന് ദിവസമായിട്ടും തിരക്കഥ വായിക്കാൻ സാധിച്ചില്ല. പിന്നീട് പിന്നെ വായിക്കാം പൊക്കോളൂവെന്ന് പറഞ്ഞു.

Also Read
എനിക്ക് ആലില വയറല്ല ഉള്ളത്, അക്കാര്യം തുറന്നുപറയാൻ എനിക്കൊരു നാണക്കേടുമില്ല; വിദ്യാ ബാലൻ
എന്നാൽ പിന്നീട് അവർ പുതിയ സിനിമ തുടങ്ങിയെന്ന് അറിഞ്ഞു. ഇതോടെ തന്നെ എന്നെ ഒഴിവാക്കിയതാണെന്ന് മനസിലായി. ഇതോടെ താൻ പിന്നെ സിനിമ വിട്ടുവെന്നാണ് സിബി മലയിൽ പറയുന്നത്.