ചെറുതും, വലുതുമായ വേഷങ്ങൾക്കൊണ്ട് ശ്രദ്ധേയനായ താരമാണ് കിഷോർ കുമാർ. വില്ലൻ വേഷങ്ങളിലാണ് താരം കൂടുതലായും തിളങ്ങിയത്. തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും കിഷോർ അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട്.
താരത്തിന്റെ ഏറെ പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രമാണ് 2013 ൽ പുറത്തിറങ്ങിയ അട്ടഹാസ. വീരപ്പൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ താരം അവതരിപ്പിച്ചത്. റിഷബ് ഷെട്ടി സംവിധാനം ചെയ്ത കാന്താരയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ താരത്തിന്റെ ചിത്രം.
Also Read ‘
എന്റെ കരിയറിലെ ഏറ്റവും മോശമായ വേഷം, ആകെ ചീത്തപ്പേരായി: ആ സിനിമ ചെയ്യേണ്ടിയിരുന്നില്ല എന്ന് നയൻതാര
ഇപ്പോഴിതാ കന്നഡയിലെ കഴിഞ്ഞ വർഷത്തെ ഹിറ്റുകളിലൊന്നായ കെജിഎഫ് കണ്ടിട്ടില്ലെന്ന് പറയുകയാണ് താരം. ഇന്ത്യ ടുഡെക്ക് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;’
അത് ശരിയാണോ തെറ്റാണോ എന്ന് എനിക്കറിയില്ല, കെജിഎഫ് 2 ഞാനിതുവരെ കണ്ടിട്ടില്ല. അതെന്റെ അഭിരുചിയ്ക്ക് ചേരുന്ന ഒരു സിനിമയല്ല. ഏത് സിനിമ കാണണമെന്നത് ഓരോരുത്തരുടേയും വ്യക്തിപരമായ താല്പര്യമാണ്.’
Also Read
എന്റെ കരിയറിലെ ഏറ്റവും മോശമായ വേഷം, ആകെ ചീത്തപ്പേരായി: ആ സിനിമ ചെയ്യേണ്ടിയിരുന്നില്ല എന്ന് നയൻതാര
ചെറിയ സിനിമകളോടാണ് എനിക്ക് താത്പര്യം. ബഹളങ്ങൾ ഒന്നും അധികം പാടില്ല. താരത്തിന്റേതായി ഇനി വരാൻ പോകുന്നത് ചന്ദ്രശേഖർ ബന്ദിയപ്പ സംവിധാനം ചെയ്യുന്ന റെഡ് കോളർ എന്ന ചിത്രമാണ്. ഈ ചിത്രത്തിലൂടെ ഹിന്ദിയിലും അരങ്ങേറ്റത്തിന് ഒരുങ്ങിയിരിക്കുകയാണ് താരം.
മണിരത്‌നം ചിത്രം പൊന്നിയിൻ സെൽവനിലും കിഷോർ പ്രധാന വേഷത്തിലെത്തിയിരുന്നു. പോയ വർഷം ഒരുപിടി മികച്ച സിനിമകൾ കന്നഡ സിനിമ രംഗത്ത് നിന്നുണ്ടായിരുന്നു. കെജിഎഫും കാന്താരയുമാണ് ബോക്‌സോഫീസിൽ റെക്കോർഡ് സൃഷ്ടിച്ചത്.