മലയാള സിനിമയിൽ കരിനിഴൽ വീഴ്ത്തിയ സംഭവമായിരുന്നു നടിയെ ആക്രമിച്ച കേസ്. മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ മലയാളത്തിന്റെ സ്വന്തം ജനപ്രിയ നായകനായ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പല തെളിവുകളും ദിലീപിന് എതിരായിരുന്നു. കേസിന്റെ ഭാഗമായി മലയാള സിനിമയിലെ പലരെയും ചോദ്യംചെയ്യുകയും, സാക്ഷി പട്ടിക തയ്യാറാക്കുകയും ചെയ്തിരുന്നു. അതിലൊരു സാക്ഷിയായിരുന്നു ബിന്ദുപണിക്കർ.
ഇപ്പോഴിതാ കാൻ മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിൽ ദിലീപ് വിഷയത്തിൽ താൻ സാക്ഷിയായത് എങ്ങനെയാണെന്ന് തുറന്ന് പറയുകയാണ് ബിന്ദു പണിക്കർ.താരത്തിന്റെ വാക്കുകൾ ഇങ്ങനെ; എങ്ങനെയാണ് ഞാൻ സാക്ഷി പട്ടികയിൽ വന്നത് എന്ന് എനിക്കറിയില്ല. ദിലീപുമായി ഒരുപാട് സിനിമകളിൽ ഞാൻ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. എനിക്ക് തോന്നുന്നത് അത് കൊണ്ടായിരിക്കാം ഞാൻ സാക്ഷി പട്ടികയിൽ ഇടം പിടിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥൻ ബിജു സാറിനെ എനിക്ക് മുൻ പരിചയമില്ല. ടി വിയിൽ കണ്ടിട്ടുണ്ട് എന്നല്ലാതെ എനിക്കദ്ദേഹത്തെ അറിയില്ലായിരുന്നു. ഒരിക്കൽ ലുലുവിൽ ഞാൻ എന്റെ ഫ്രണ്ടിന്റെ കൂടെ പോയപ്പോഴാണ് ബിജു സാറിനെ കാണുന്നത്. അന്ന് ഞാൻ അദ്ദേഹത്തെ പരിചയപ്പെട്ടു. പിന്നീടാണ് എന്റെ പേര് സാക്ഷി പട്ടികയിൽ കയറിയത്.
അതേസമയം പോലീസിൽ ഞാൻ നല്കിയ മൊഴിയെക്കുറിച്ച് പുറത്ത് വന്ന കാര്യങ്ങൾ വാസ്തവവിരുദ്ധമാണ്. ഞാൻ കൊടുത്ത മൊഴിയല്ല പുറത്ത് വന്നത്. അത് മാറ്റി പറയുന്നത് എന്തിനാണെന്ന് എനിക്കറിയില്ല. അടച്ചിട്ട മുറിയിൽഞാൻ പറഞ്ഞ കാര്യങ്ങൾ എങ്ങനെയാണ് പുറം ലോകം അറിയുന്നതെന്നും എനിക്കറിയില്ല.
കേസിന്റെ വിചാരണ സമയത്ത് നടിക്കെതിരെ അനുകൂല മൊഴി നല്കിയ ബിന്ദു പണിക്കർ പിന്നീട് കൂറ് മാറിയിരുന്നു. ദിലീപിന് അനുകൂലമായ മൊഴിയാണ് അതിന് ശേഷം നടി നല്കിയത്. ബിന്ദു പണിക്കർക്ക് പുറമേ, ഭാമ, ഇവേള ബാബു തുടങ്ങിയവർ വിചാരണ സമയത്ത് കൂറുമാറിയിരുന്നു.