ഞാൻ ചെറിയൊരു പരിപാടി ചെയ്തിരിക്കയാണ്, അത് കൊണ്ടാണ് മുഖം കാണിക്കാതെ ഇരുന്നത് ; അഭിരാമി സുരേഷ്

130

ഗായിക അമൃത സുരേഷിന്റെ അനിയത്തിയും, നടിയുമാണ് അഭിരാമി സുരേഷ്. ചുണ്ടിന് പ്രത്യേകത ഉള്ളതിനാൽ അഭിരാമിയെ പരിഹസിക്കുന്നവർ ഏറെയാണ്. അത്തരം പരാമർശങ്ങൾ തന്നെ വേദനിപ്പിക്കാറുണ്ടെന്ന് ഒരിക്കൽ അഭിരാമി തുറന്ന് പറഞ്ഞിരുന്നു.

ഇപ്പോഴിതാ കഴിഞ്ഞ വീഡിയോയിൽ എന്തുകൊണ്ടാണ് തന്റെ മുഖം കാണിക്കാതെ ഇരുന്നതെന്ന് വ്യക്തമാക്കുകയാണ് താരമിപ്പോൾ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ‘ ഞാൻ ചെറിയൊരു പരിപാടി ചെയ്തിരിക്കയാണ്. എന്റെ മുഖം കണ്ട് ആരും പേടിക്കരുത്. അതുകൊണ്ടാണ് മുഖം കാണിക്കാതെ ഇരുന്നത്. ഇപ്പോൾ എന്റെ മുഖവും ചുണ്ടുകളുമൊക്കെ കണ്ടാൽ കുറച്ച് നീര് വന്നത് പോലെയാണ്. ഈ നീരെല്ലാം മാറി പോകുമ്പോൾ ഞാൻ സുന്ദരിയാവും.

Advertisements

Also Read
നീലാകാശം പോലെ സുന്ദരിയായി പത്മപ്രിയ, യൂ ആർ എ വണ്ടർ വുമണെന്ന് ആരാധകർ ; വൈറലായി പത്മപ്രിയയുടെ പുതിയ ചിത്രങ്ങൾ

ഞാനെന്റെ ചുണ്ടുകൾ സുന്ദരമാക്കുവാനായി ലിപ് ഫില്ലർ ചെയ്തിട്ടുണ്ട്. പണ്ടും ഞാനിത് ചെയ്യാറുണ്ട്. ഇത് ചെയ്ത് കഴിഞ്ഞാൽ കുറച്ച് ദിവസത്തേക്ക് മുഖത്ത് നീരുണ്ടാവും. മുഖത്തെ കുറവുകൾ മാറ്റാൻ നമ്മ്ൾ പ്ലാസ്റ്റിക്ക് സർജറി ചെയ്യാറുണ്ട്. അതിനെ വെച്ച് നോക്കുമ്പോൾ ഫില്ലിങ്ങിന് പൈസ കുറവാണ്.

എന്റെ അവസാന വീഡിയോ കണ്ട് സ്‌നേഹം തന്നവർക്ക് നന്ദി. അതുപോലെ എന്റെ എക്‌സ്പീരിയൻസും ഇവിടെ ഷെയർ ചെയ്യുന്നു. ഒരു ഡോക്ടറുടെ സഹായത്തോടെ വേണം നിങ്ങൾ ഫില്ലിങ്ങിനെ കുറിച്ചുള്ള തീരുമാനമെടുക്കാൻ. ഒരു കോൺഫിഡന്റ് ബൂസ്റ്റ് ആഗ്രഹിക്കുന്നവർക്ക് എന്റെ വീഡിയോ ഉപകാരപ്രദമാകും.

Also Read
2022 അവസാനിക്കാൻ ദിവസങ്ങൾ മാത്രം, പുരസ്‌കാര നിറവിൽ താര ദമ്പതികൾ

ഫില്ലിങ്ങ് ചെയ്യുന്നത് അൺഹെൽത്തിയായിട്ടുള്ള കാര്യമല്ല. പക്ഷെ ഇത് പെർമന്റ് അല്ല. ഒരു വർഷമോ, ഒന്നരവർഷമോ ആണ് ഇതിന്റെ ഗുണം ലഭിക്കുക. എന്റെ താടി സർജറിയിലൂടെ മാറ്റുന്നതിൽ എനിക്ക് താത്പര്യമില്ല. ഞാൻ എന്താണോ അതേപോലെ തന്നെയിരിക്കട്ടെ. എനിക്ക ചെയ്യാൻ പറ്റുന്ന ഏരിയകളിൽ ചെറിയ മാറ്റം മാത്രമാണ് വരുത്തുന്നതെന്നും അഭിരാമി അവകാശപ്പെട്ടു

Advertisement