തെന്നിന്ത്യയിലെ അറിയപ്പെടുന്ന താരമാണ് ദേവയാനി. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തന്റേതായ സ്ഥാനം നേടിയെടുക്കാൻ താരത്തിന് സാധിച്ചു. തെന്നിന്ത്യയിൽ തിളങ്ങിയ താരം തന്റെ സിനിമ കരിയർ ആരംഭിച്ചത് ബംഗാളി സിനിമകളിൽ നിന്നാണ്. പിന്നീട് മലയാളത്തിലേക്കും ചേക്കേറി.
ഇപ്പോഴിതാ വ്യവസായ രംഗത്ത് സജീവമായിരിക്കുകയാണ് നടി. സിനിമയിൽ നിന്നും, സീരിയലിൽ നിന്നും ഇടവേളയെടുത്ത താരം സ്‌കീൾ കുട്ടികൾക്ക് ക്ലാസ്സും എടുത്ത് നല്കുന്നുണ്ട്. നടി ഈറോഡിലാണ് കുറച്ച് സ്ഥലം വാങ്ങി കൃഷി ആരംഭിച്ചിരിക്കുന്നത്. താരത്തിന്റെ വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ എല്ലാം തന്നെ ഇവിടെ നിന്നാണ് ഉല്പാദിപ്പിക്കുന്നത്.
അതേസമയം ഒരു സിനിമാ കഥ പോലെ സംഭവബഹുലമാണ് ദേവയാവനിയുടെ പ്രണയവും വിവാഹവും. സിനിമയിൽ കത്തി നില്ക്കുന്ന സമയത്താണ് താരം സംവിധായകനായ രാജ്കുമാരനെ വിവാഹം ചെയ്യുന്നത്. ഒളിച്ചോട്ട വിവാഹമായിരുന്നു താരത്തിന്റെ. സൂര്യവംശം എന്ന ദേവയാനിയുടെ ഹിറ്റ് ചിത്രത്തിന്റെ സഹ സംവിധായകനായിരുന്നു രാജകുമാരൻ. അന്ന് ദേവയാനിയോട് ഇഷ്ടം തോന്നിയെങ്കിലും രാജകുമാരൻ ഇത് തുറന്നു പറഞ്ഞിരുന്നില്ല.
പിന്നീട് ദേവയാനിയെ മാത്രം നായികയാക്കി രാജകുമാരൻ സിനിമകൾ സ്വതന്ത്ര്യമായി സംവിധാനം ചെയ്യാൻ തുടങ്ങി. തുടർച്ചയായി ഒരുമിച്ച് സിനിമകൾ ചെയ്തതോടെ ഇരുവരും തമ്മിൽ കൂടുതൽ അടുക്കുകയായിരുന്നു. തന്റെ പ്രണയത്തെ കുറിച്ച് ഒരിക്കൽ രാജ്്കുമാരൻ പറഞ്ഞതിങ്ങനെ. പത്ത് വയസ്സുള്ളപ്പോഴുള്ള ഒരു ഫോട്ടോ കണ്ടപ്പോഴാണ് കല്യാണം കഴിച്ചാൽ ഇവളെ തന്നെ കഴിക്കണം എന്ന തോന്നൽ വന്നത്. ഞങ്ങൾ തമ്മിൽ നല്ല സുഹൃത്ത് ബന്ധം ഉരുവായതോടെ ഒരു ദിവസം ദേവയാനിയെ ഡ്രൈവിന് കൊണ്ടുപോയി. ആ യാത്രയിലാണ് താൻ പ്രണയം തുറന്നു പറയുന്നതെന്ന് രാജകുമാരൻ പറഞ്ഞിട്ടുണ്ട്.
അതേസമയം ഇരുവരുടെയും പ്രണയത്തെ വീട്ടുക്കാർ എതിർത്തു. പൊക്കമോ നിറമോ പറയത്തക്ക സൗന്ദര്യമോ രാജകുമരനില്ലാതിരുന്നതാണ് പലരുടെയും എതിർപ്പുകൾക്ക് കാരണമായത്. എതിർപ്പുകൾ കടുത്തതോടെയാണ് ഇവർ ഒളിച്ചോടി വിവാഹം കഴിച്ചത്. അതിനു ശേഷം കുടുംബം ദേവയാനിയെ മാറ്റി നിറുത്തി. ഈ സമയത്തെല്ലാം തന്നെ കുഞ്ഞിനെ പോലെ കൊണ്ടു നടന്നതും, പരിചരിച്ചതും തന്റെ ഭർത്താവാണെന്ന് ദേവയാനി തുറന്ന് പറഞ്ഞിരുന്നു.