നായകനായും, സഹനടനായും വന്നു മലയാളികൾക്ക് പ്രിയങ്കരനായി മാറിയ നടനാണ് മുകേഷ്. രാഷ്ട്രീയ രംഗത്തും തന്റെ വ്യക്തി മുദ്ര പതിപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. നിലവിൽ മുകേഷ് സ്പീക്കിംഗ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ തന്റെ ജീവിതകഥകൾ പറയുകയാണ് അദ്ദേഹം. പഴയ കാല താരങ്ങളെക്കുറിച്ചും പഴയ ഷൂട്ടിംഗ് അനുഭവങ്ങളുമെല്ലാം ഓരോ എപ്പിസോഡിലും മുകേഷ് പങ്കുവെക്കുന്നുണ്ട്.
ഇപ്പോഴിതാ താൻ എന്തുകൊണ്ടാണ് സൂപ്പർ സ്റ്റാർ ആകാതിരുന്നത് എന്ന് വ്യക്തമാക്കുകയാണ് താരം. മനോരമയുമായുള്ള അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ ; ഒരുപാട് പേർ എന്നോട് ചോദിക്കും. എന്താണ് സൂപ്പർ സ്റ്റാർ ആവാതിരുന്നത് എന്ന്.കിട്ടുന്ന റോളിൽ ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ആളാണ് ഞാൻ . ഒരു പക്ഷെ റോളുകൾ ഞാൻ അങ്ങോട്ട് ചോദിച്ചിട്ടില്ലായിരിക്കും. പക്ഷെ പിന്നീടാണ് എനിക്കെല്ലാം മനസ്സിലായത്.
Also Read
നടി മീര നന്ദനെതിരെ കേട്ടാൽ അറക്കുന്ന വാക്കുമായി സോഷ്യൽ മീഡിയ ; അടിയിൽ പാന്റ് ഇടണമെന്ന് ഉപദേശവും.
മറ്റുള്ളവർക്ക് സിദ്ദിഖ്-ലാലിനോടുള്ള ദേഷ്യമാണ് ബാക്കിയുള്ള സംവിധായകരും പ്രാെഡ്യൂസർമാരും എന്റെ പുറത്ത് കൊണ്ടു വെച്ചത്. അതുകൊണ്ട് എനിക്ക് സൂപ്പർ സ്റ്റാർ ആകുവാൻ കഴിഞ്ഞില്ല. എന്താണെന്ന് വെച്ചാൽ ഇവരുടെ പടം ഇറങ്ങുമ്പോൾ ബാക്കിയെല്ലാം പൊളിയുന്നു’.
പ്രധാന പടങ്ങൾ എടുക്കുന്നവർ ഒന്നും തന്നെ നമ്മളെ ഹീറോ ആയിട്ടോ പ്രധാനപ്പെട്ട വേഷം തരാനോ ആ കാലഘട്ടത്തിൽ തയ്യാറായില്ല,’എന്നെക്കാണുമ്പോൾ പലരും പറയുമായിരുന്നു, ഇപ്പോൾ നിങ്ങളെ മതിയെന്ന്.
മുകേഷിന് അവകാശപ്പെടാൻ മാത്രം നിരവധി ഹിറ്റ് സിനിമകൾ ഉണ്ട്. താരത്തിന്റെ ഒപ്പം അഭിനയിച്ച പല താരങ്ങളും പിന്നീട് സൂപ്പർ സ്റ്റാറുകൾ ആയ ചരിത്രം ആണുള്ളത്. എന്നാൽ മുകേഷിന്റെ കരിയർ ഗ്രാഫ് ഉയർച്ച താഴ്ച്ചകളിലൂടെയാണ് പോയി കൊണ്ടിരുന്നത്.