സരയൂ ഷൂട്ടിന് പോയാൽ ഞാൻ ബാച്ചിലറും തിരിച്ച് വന്നാൽ വീണ്ടും വിവാഹിതനും ആണ്; ഞാനിപ്പോൾ മുരടനല്ല; ചിരിപ്പടർത്തി സരയുവും, ഹസ്ബൻഡ് സനലും

161

ചക്കരമുത്ത് എന്ന ദിലീപിന്റെ സിനിമയിലൂടെ മലയാളത്തിലേക്ക് കടന്ന് വന്ന നടിയാണ് സരയു. നായികയായും, സഹനടിയായും, തനിക്ക് കിട്ടുന്ന വേഷങ്ങൾ ഭദ്രമാക്കുകയാണ് സരയു ഇപ്പോൾ. സിനിമയിൽ അസോസിയേറ്റ് ഡയറക്ടറായ സനൽ.വി.ദേവനാണ് സരയുവിന്റെ ഭർത്താവ്. ഇപ്പോഴിതാ വിവാഹജീവിതത്തിന്റെ ആറാം വാർഷികം ആഘോഷിക്കുന്ന വേളയിൽ നടത്തിയ ഇരുവരുടെയും അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സരയു ഷൂട്ടിന് പോകുമ്പോൾ ഞാൻ ബാച്ചിലറാകും. തിരിച്ച് വരുമ്പോൾ ഞാൻ വീണ്ടും വിവാഹിതനാകും എന്നാണ് സനൽ പറഞ്ഞത്. സനലിന്റെ വാക്കുകൾ ഇങ്ങനെ; ഞാൻ പ്രപ്പോസ് ചെയ്ത് നാല് മാസത്തിന് ശേഷമാണ് സരയൂ മറുപടി പറഞ്ഞത്. സരയുവിനെ ഞാൻ ആദ്യം കാണുന്നത് പുണ്യാളൻ അഗർബതീസിന്റെ 100ആം ദിവസം സെലിബ്രേഷനാണ്. അന്ന് ജസ്റ്റ് പരിചയപ്പെട്ടു. വർഷം ഷൂട്ട് തീർന്ന ദിവസമാണ് സരയൂവിനെ പ്രപ്പോസ് ചെയ്തത്.

Advertisements

Also Read
അവരെ പുരുഷ വേ ശ്യ കളാണെന്ന് വിശേഷിപ്പിക്കാം; പിച്ചയെടുത്താലും അവരിൽ നിന്നും പത്ത് പൈസ വാങ്ങിക്കില്ല; നാണക്കേടാണ്, മുൻബന്ധങ്ങളെ കുറിച്ച് ചാർമിള

സരയൂവുയുള്ള ഫ്രണ്ട്ഷിപ്പ് പ്രപ്പോസ് ചെയ്യുന്നതിന്റെ പേരിൽ തകരുമോയെന്ന ടെൻഷനായിരുന്നു എനിക്ക്. പക്ഷെ സരയൂ സോഫ്റ്റാണെന്ന് എനിക്ക് മനസിലായി. സരയൂവിന്റെ സിനിമകളെല്ലാം കണ്ടിട്ടുണ്ട്. സരയൂവിന്റെ കാര്യം പറഞ്ഞപ്പോൾ എങ്ങനെ നിനക്ക് ഒരു പെൺക്കുട്ടിയെ കിട്ടിയെന്നാണ് വീട്ടുകാർ എന്നോട് തിരികെ ചോദിച്ചത്. സരയൂ വായിക്കുകയും എഴുതുകയും ചെയ്യും.

അതേസമയം സനൽ ഒരു പാവമാണെന്നാണ് സരയു പറയുന്നത്. സനലിനെ എപ്പോഴും കണ്ടുക്കൊണ്ടിരിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. പക്ഷെ സനലിന് എന്നെ കണ്ടില്ലേലും വിഷമമൊന്നുമില്ല. സനലിന്റെ മയപ്പെട്ട രൂപമാണ് ഇതെന്ന് ഞാൻ പറയും. മുമ്പ് ഭയങ്കര മുരടനായിരുന്ന സനൽ. ഏറ്റവും നല്ല സുഹൃത്തായിരിക്കണം നമ്മുടെ പാട്‌നറായി വരുന്നയാളെന്ന് ഒരു പോയിന്റ് കഴിഞ്ഞപ്പോൾ എനിക്ക് മനസിലായി.’

Also Read
‘ആവശ്യമില്ലാത്ത പരിപാടിയിലോ ഗോസിപ്പിലോ അനാവശ്യ കോസ്റ്റിയൂമിൽ പോലും അനു സിത്താരയെ കണ്ടിട്ടില്ല; എനിക്ക് ഇഷ്ടപ്പെട്ട നടിയാണ്’: കലാഭവൻ ഷാജോൺ

സനൽ എന്നെ പ്രപ്പോസ് ചെയ്തത് പ്രേമമെല്ലാം പൊട്ടിപ്പാളീസായി ഇരുന്ന സമയത്താണ്. ആദ്യം അത് ആക്‌സപ്റ്റ് ചെയ്യണമോ എന്ന് ഞാൻ ചിന്തിച്ചു. എന്റെ ജീവിതപങ്കാളിയായി വരുന്ന ആളോട് എന്തും ഡിസ്‌കസ് ചെയ്യാൻ പറ്റണം എന്നൊരു ആഗ്രഹം എനിക്കുണ്ടായിരുന്നു. അന്ന് എന്റെ നല്ല സുഹൃത്ത് സനലായിരുന്നു. അങ്ങനെയാണ് ഓക്കെ പറഞ്ഞതെന്ന് സരയു പറയുന്നുണ്ട്.

Advertisement