കല്യാണത്തിന് മുമ്പ് ഞാൻ ആവശ്യപ്പെട്ടത് അതാണ്; അതും സുരേഷേട്ടന്റെ അമ്മയിൽ നിന്നും; മലയാളികളുടെ മേനകക്ക് പറയാനുള്ളത് ഇങ്ങനെ

746

90 കളിൽ മലയാളത്തിൽ തിളങ്ങി നിന്ന നായിക നടിയാണ് മേനക. സിനിമാ പ്രേമികൾക്കിടയിൽ ഒരു കാലത്ത് തിളങ്ങി നിന്ന ജോഡിയായിരുന്നു ശങ്കറിന്റെയും, മേനകയുടെയും. മലയാളിയാണ് മേനകയെന്നാണ് പൊതുവെയുള്ള ധാരണ. പക്ഷെ തമിഴ്‌നാട്ടുക്കാരിയാണ് താരം. തെന്നിന്ത്യയിലെ മിന്നും താരമായ കീർത്തി സുരേഷാണ് ഇരുവരുടെയും രണ്ട് മക്കളിൽ ഒരാൾ. ഇപ്പോഴിതാ കുടുംബ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മേനകയും സുരേഷ് കുമാറും. ബിഹൈൻവുഡ്‌സിന് നല്കിയ അഭിമുഖത്തിലാണ് താരങ്ങളുടെ തുറന്ന് പറച്ചിൽ.

ആദ്യമായി എന്നെ പ്രപ്പോസ് ചെയ്തത് സുരേഷ് ആണെന്നാണ് മേനക പറയുന്നത്. അഭിമുഖത്തിന്റെ പൂർണരൂപം ഇങ്ങനെ; ഭക്ഷണത്തിന് പ്രശ്‌നമുള്ള ആളാണ് സുരേഷേട്ടൻ. എന്ത് കൊടുത്താലും എന്തെങ്കിലുമൊക്കെ കുറവ് പറയും. എന്നും ഇങ്ങനെ കുറ്റം പറയുന്ന ആളോട് ഒരിക്കൽ ഞാൻ പറഞ്ഞത് ഇങ്ങനെയാണ്, നിങ്ങൾ കല്യാണം കഴിക്കാൻ പോകുന്ന കുട്ടിക്ക് നിങ്ങളുടെ അമ്മയുടെ അടുത്ത് രണ്ട് മാസം ട്രയിനിംഗ് കൊടുക്കണം എന്നാണ്.

Advertisements

Also Read
എനിക്കൊരു കൊട്ടു തരാം എന്നാഗ്രഹം കൊണ്ടാണ് അവർ ആ ചോദ്യം ചോദിക്കുന്നത്; നിലപാടുകളോടെ നില്ക്കുമ്പോൾ പലതും സംഭവിക്കാം; തുറന്ന് പറഞ്ഞ് രമ്യാ നമ്പീശൻ

അപ്പോഴാണ് സുരേഷേട്ടൻ നീ എപ്പോഴാണ് എന്റെ വീട്ടിൽ ട്രയിനിംഗിന് വരുന്നതെന്ന് ചോദിച്ചത്. കല്യാണ ശേഷമുണ്ടായ രസകരമായ സംഭവം മേനക ഓർത്തെടുത്ത് പറയുകയുണ്ടായി. കല്യാണം കഴിഞ്ഞപ്പോൾ എല്ലാവരും കൂടി എങ്ങോട്ടെങ്കിലും പോകാമെന്ന് പ്ലാൻ ചെയ്തിരുന്നു. വിദേശത്ത് പോകാമെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീടത് കന്യാകുമാരിയാക്കി. ആദ്യം പോകാമെന്ന് പറഞ്ഞ ദിവസം സുരേഷേട്ടനെയും, അളിയനെയും കാണുന്നില്ല. അതുകൊണ്ട് യാത്രാ പിറ്റേ ദിവസമാക്കി. പിറ്റേ ദിവസം പോകുന്ന വഴിക്ക് ഇവർ ഇവരുടെ കൂട്ടുക്കാരെ മുഴുവൻ വിളിച്ച് കയറ്റുകയാണ്.

ഇവരാണെങ്കിലോ റൂമൊന്നും ബുക്ക് ചെയ്തിട്ടില്ല. അത് കൊണ്ട് തന്നെ എല്ലാവരും കൂടി അന്ന ഡോർമെറ്ററിയിൽ കിടന്നു. ഈ സംഭവം ഞാൻ പ്രിയനോട് വിശദ്ധീകരിച്ച് കൊടുത്തിരുന്നു. മിഥുനം പടത്തിലെ സീനിന് കാരണമായത് എന്റെ അനുഭവമാണെന്ന് പിന്നീടാണ് ഞാൻ അറിഞ്ഞത്. എല്ലാം തുറന്ന് പറയുന്ന വ്യക്തിയാണ് ഞാൻ. രഹസ്യങ്ങൾ സൂക്ഷിച്ച് വെക്കുന്ന ആളല്ല. അതുകൊണ്ടാണ് ഹാപ്പി ആയിരിക്കുന്നത്.

Also Read
മോഹൻലാലിനെ കംപ്ലീറ്റ് ആക്ടർ എന്ന് വിളിക്കുന്നത് എന്തുക്കൊണ്ടാണെന്ന് എനിക്കറിയാം; ശ്രീനിവാസന്റെ അഭിമുഖം വൈറലാകുന്നു

സിനിമാരംഗത്ത് ഇരുവരും സജീവമല്ലെങ്കിലും, മകൾ കീർത്തി വിജയ നായികയായി തെന്നിന്ത്യയിൽ ചുവടുറപ്പിച്ചിരിക്കുകയാണ്. ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായ വേഷമാണ് ദസ്‌റ എന്ന സിനിമയിൽ കീർത്തി ചെയ്തിരിക്കുന്നത്. സിനിമ ബോക്‌സോഫീസിൽ വൻ വിജയമായിക്കൊണ്ടിരിക്കുകയാണ്. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് സിനിമ നേടിയത് 45 കോടി രൂപയാണ്.

Advertisement