ഞാൻ ഇപ്പോഴും അറിയപ്പെടുന്നത് ആ സിനിമയിലെ കഥാപാത്രമായാണ്; പിന്നീട് ലഭിച്ചത് ക്യാരക്ടർ റോളുകളാണ്; മേഘസന്ദേശം സിനിമയിലെ റോസിക്ക് പറയാനുള്ളത് ഇങ്ങനെ

163

സുരേഷ്‌ഗോപി നായകനായെത്തിയ മേഘസന്ദേശം സിനിമ കണ്ടവർക്ക് അതിലെ പ്രേതത്തെ മറക്കാൻ സാധിക്കില്ല. റോസി സാമുവേൽ എന്ന കഥാപാത്രമായി, പ്രേതമായി അന്ന് ആരാധകരെ മുഴുവൻ കയ്യിലെടുക്കാൻ താരത്തിന് സാധിച്ചു. പക്ഷേ അതിന് ശേഷം അധികമൊന്നും അവരെ സിനിമയിൽ കാണാൻ സാധിച്ചില്ല. മിസ്റ്റർ ബ്രഹ്‌മചാരി, രാവണപ്രഭു തുടങ്ങിയ സിനിമകളിൽ ചെറുതല്ലാത്ത വേഷങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടു.

ഇപ്പോഴിതാ രാജശ്രീ എന്ന റോസി ബിഹൈൻവുഡ്‌സിന് നല്കിയ അഭിമുഖത്തിൽ എന്തുക്കൊണ്ടാണ് മേഘസന്ദേശത്തിന് ശേഷം തന്നെ സിനിമയിൽ കാണാതിരുന്നത് എന്നതിന്റെ കാരണം വ്യകതമാക്കിയിരുക്കുകയാണ്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; സീരിയലിൽ നിന്നാണ് ഞാൻ സിനിമയിലേക്ക് എത്തുന്നത്. വിവാഹം കഴിഞ്ഞ സമയത്ത് ഞാൻ എല്ലാത്തിൽ നിന്നും വിട്ടുനിന്നിരുന്നു. ഇപ്പോൾ ഞാൻ തിരിച്ചു വന്നു. ഈ വരവിൽ സിനിമകളും, സീരിയലുകളും ഞാൻ ചെയ്യുന്നുണ്ട്.

Advertisements

Also Read
നിന്നെപ്പോലൊരു മോൾ എനിക്കുമുണ്ട്; ഇപ്പോഴും എന്റെ കൂടെയാണ് അവൾ കിടക്കുന്നതെന്ന് ബിനു അടിമാലി; താരത്തിന്റെ മകൾക്കും ഡൗൺ സിൻഡ്രോം ആണോയെന്ന് ആരാധകർ

കേരളത്തിലെ ആളുകൾ എന്നെ തിരിച്ചറിയുന്നത് മേഘസന്ദേശത്തിലെ വേഷം കൊണ്ടാണ്. ആ വേഷത്തിലേക്ക് ഓഡീഷൻ നടത്തിയാണ് രാജസേനൻ സാർ എന്നെ തിരഞ്ഞെടുത്തത്. ഷൂട്ടിനിടയിൽ സംയുക്തയും ഞാനും നല്ല സുഹൃത്തുക്കളായി. എന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് സംയുക്ത. നല്ലൊരു അനുഭവം ആയിരുന്നു ആ സിനിമ. ആ സിനിമയിലെ ഏറ്റവും ജനപ്രീതി നേടിയ ആൾ ഞാനാണെന്ന് തോന്നുന്നു. പക്ഷേ അതെനിക്ക് മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ല’,

നാട്ടിലൊക്കെ എന്നെ ഇപ്പോഴും അറിയുന്നത് മേഘസന്ദേശം കാരണമാണ്. അവർക്കെല്ലാം ഇപ്പോഴും ഞാൻ റോസിയാണ്. എനിക്കൊരു ഐഡന്റിറ്റി തന്ന സിനിമയാണ്. അതുകൊണ്ട് ഞാൻ ഒരിക്കലും മറക്കില്ല. ഇൻസ്റ്റാഗ്രാമിൽ ഇപ്പോഴും ചിലർ അതിലെ വീഡിയോകളും ട്രോളുകളും അയച്ചു തരാറുണ്ട്’,

Also Read
അന്ന് അയാൾ പറഞ്ഞ വാക്ക് ഇന്നും മനസിലുണ്ട്; അയാളെ ഇങ്ങനെ കല്ലെറിയരുത്, പൊറുക്കാൻ കഴിയാത്ത തെറ്റാണത്; ചാക്കോച്ചനെ പിന്തുണച്ച് നിർമ്മാതാവ്

മേഘസന്ദേശത്തിന് ശേഷം മിസ്റ്റർ ബ്രഹ്‌മചാരി, രാവണപ്രഭു തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിരുന്നു. എന്നാൽ പ്രധാന വേഷങ്ങൾ ഒന്നും ലഭിച്ചില്ല. കൂടുതലും ക്യാരക്ടർ റോളുകൾ ആയിരുന്നു. വന്ന അവസരങ്ങളും അങ്ങനെ ആയിരുന്നു. അതിനു ശേഷമായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് അമേരിക്കയിലേക്ക് പോയി. തിരിച്ചുവന്നപ്പോൾ മോഹൻലാൽ-ബി ഉണ്ണികൃഷ്ണൻ ചിത്രം ഗ്രാൻഡ് മാസ്റ്റർ ചെയ്തു. അതിലൊരു നല്ല കഥാപാത്രമായിരുന്നു. ഇപ്പോൾ വിലായത്ത് ബുദ്ധ എന്ന ചിത്രത്തിൽ അഭിനയിച്ചുക്കൊണ്ടിരിക്കുകയാണ് എന്നാണ് രാജശ്രീ പറഞ്ഞത്.

Advertisement