സത്യൻ അന്തിക്കാടിന്റെ ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ നടിയാണ് നിഖില വിമൽ. തുടർന്ന് ദിലീപ് നായകനായി എത്തിയ 24*7 എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. മലയാളത്തിന് പുറമേ തമിഴിലും തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നിഖില വിമലിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത് അവരുടെ കാഴ്ച്ചപ്പാടുകളും, എന്തും തുറന്ന് പറയാനുള്ള മനസ്സുമാണ്.
ഇപ്പോഴിതാ ആരാധകരോട് എങ്ങനെ പെരുമാറണം എന്ന് തനിക്കറിയില്ലെന്ന് നിഖില പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ഞാൻ പാവമല്ല, ദേഷ്യവും സങ്കടവുമൊക്കെയുള്ള സാധാരണ ഒരു വ്യക്തിയാണ്. കുറച്ചൊക്കെ അഹങ്കാരവും ജാഡയും ഉണ്ട്. ദേഷ്യം തോന്നിയാൽ ഞാൻ അങ്ങേയറ്റം ദേഷ്യപ്പെടും.
ഇനി ഞാൻ പാവമാണ് എന്ന് ആരെങ്കിലും പറയുകയാണെങ്കിൽ അവരൊന്നും എന്റെ ദേഷ്യം കാണാത്തതുകൊണ്ടാണെന്ന് എനിക്ക് തോന്നാറുണ്ട്. പബ്ലിക്കിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഇപ്പോഴും അറിയില്ല. ആൾക്കാരോടു സംസാരിക്കുമെങ്കിലും സംഭാഷണം മുന്നോട്ടു കൊണ്ടു പോകാൻ എനിക്ക് ഒറ്റയ്ക്കു പറ്റില്ല.
ഞാനൊരു ഫാൻ ആണ്, ഇഷ്ടമാണ് എന്നൊക്കെ ഒരാൾ വന്നു പറഞ്ഞാൽ എന്ത് മറുപടി പറയണമെന്ന് അറിയില്ല. എനിക്ക് ആരാധകരെ ഡീൽ ചെയ്യാൻ അറിയില്ല. ചില പോസ്റ്റുകൾ കണ്ട് ദേഷ്യം വന്നിട്ട് ബോക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്’ എന്നാണ് നിഖില പറഞ്ഞത്.
നിലവിൽ കൈ നിറയെ അവസരങ്ങളാണ് നിഖിലയെ തേടി വന്നുക്കൊണ്ടിരിക്കുന്നത്. ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ കാറ്റഗറിലേക്കാണ് നിഖില മാറുന്നത് എന്ന് തോന്നിപ്പോവു. തമിഴിൽ ഈയടുത്ത് പുറത്തിറങ്ങിയ നിഖില വിമൽ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.