ഞാൻ ഉൾവലിഞ്ഞ പ്രകൃതക്കാരനാണ്; ബിഗ് ബി ചെയ്തതിന് ശേഷം എനിക്ക് അധികം ഓഫറുകൾ വന്നിട്ടില്ല; തുറന്ന് പറഞ്ഞ് സിമ്രാന്റെ സഹോദരൻ

328

ബിഗ്ബി എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടനാണ് സുമിത് നവാൽ. സുമിത് എന്ന് പെട്ടെന്ന് പറഞ്ഞാൽ പ്രേക്ഷകർക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ് പക്ഷേ ബിഗ് ബിയിലെ ബിജോ ജോൺ കുരിശിങ്കൽ എന്ന് പറഞ്ഞാൽ പ്രേക്ഷകർക്കുളളിലേക്ക് ആ പയ്യൻ കയറിവരും. മെലിഞ്ഞ് ആരെയും ആകർഷിക്കുന്ന വശ്യ സൗന്ദര്യമുള്ള ഒരു 21 വയസ്സക്കാരൻ. ബിഗ് ബിക്ക് ശേഷം വളരെ കുറച്ച് സിനിമകളിലെ സുമിതിനെ ആരാധകർ കണ്ടിട്ടുള്ളു.

സുമിതിനെ കുറിച്ച് അധികം ആർക്കും അറിയാത്ത ഒരു കാര്യമുണ്ട്. തെന്നിന്ത്യയെമുഴുവൻ തന്റെ അഭിനയം കൊണ്ടും, നൃത്തംക്കൊണ്ടും വിസ്മയിപ്പിച്ച സാക്ഷാൽ സിമ്രാന്റെ സഹോദരനാണ് സുമിത.് അഭിനയത്തിൽ സഹോദരിയെപ്പോലെ പ്രശസ്തനാവാൻ സുമിതിന് സാധിച്ചില്ല. ഇപ്പോഴിതാ മൈൽസ്റ്റോൺ മേക്കേഴ്‌സിന് നല്കിയ താരത്തിന്റെ അഭിമുഖമാണ് ശ്രദ്ധേയമാകുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; പൊതുവേ ഉൾവലിഞ്ഞ പ്രകൃതക്കാരനാണ് ഞാൻ. അതുകൊണ്ടാണ് എന്നെ അധികം ലൈം ലൈറ്റിൽ കാണാത്തത്. ബിഗ് ബിയിൽ ഞാൻ അഭിനയിക്കുന്നത് എന്റെ 21 ആം വയസ്സിലാണ്.

Advertisements

Also Read
കുഞ്ഞിന്റെ ജന്മദിനത്തിന് പിന്നാലെ മറ്റൊരു സന്തോഷം കൂടി; ആരാധകരോട് പുതിയ വിശേഷം പങ്കിട്ട് ആതിര മാധവ്

ബിഗ് ബിക്ക് ശേഷം എനിക്ക് അധികം ഓഫറുകൾ വന്നിട്ടില്ല. ഭാഷ എന്നത്് ഒരു പ്രശ്‌നമായിരുന്നു. ഇപ്പോഴും എനിക്ക് മലയാളം പറയാൻ ബുദ്ധിമുട്ടുണ്ട്. നല്ല അവസരങ്ങൾ ലഭിക്കാത്തതിനാൽ മുംബൈയിൽ സംവിധാനമുൾപ്പെടെയുള്ള തിരക്കുകളിലേക്ക് നീങ്ങി. ബിഗ് ബിയിൽ മേരി ടീച്ചറുടെ കഥാപാത്രം ചെയ്ത നഫീസ അലിയുമായി ഏറെ നാളായി സംസാരിച്ചിട്ട്. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വ്യക്തികളിൽ ഒരാളാണ് അവർ. മമ്മൂട്ടിക്കൊപ്പമുള്ള അഭിനയം മറക്കാൻ സാധിക്കാത്തതാണ്.

എന്റെ കഥാപാത്രം ആ സിനിമയിൽ മരിക്കുന്നുണ്ട്. വെടിയേറ്റാണ് മരിക്കുന്നത്. വെടിയേറ്റ് കണ്ണ് തുറന്നാണ് കിടക്കേണ്ടത്. പക്ഷെ ഷൂട്ടിങ്ങിൽ എന്റെ കണ്ണുകൾ വിറക്കുന്നുണ്ടായിരുന്നു. എന്നാൽ എന്നെ ആ സമയത്ത് രക്ഷിച്ചത് മമ്മൂട്ടിയാണ്. എന്റെ കണ്ണുകൾ വിറക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ മമ്മൂട്ടി കണ്ണുകൾ കൈ കൊണ്ട് അടച്ചു. സിനിമകളെ പറ്റി ഞാൻ സിമ്രാനോട് ചർച്ച ചെയ്യാറില്ല. മമ്മൂട്ടിക്കൊപ്പമാണ് എന്റെ ആദ്യ സിനിമ എന്ന് പറഞ്ഞപ്പോൾ എന്നെ അഭിനന്ദിക്കുകയാണ് ചെയ്തത്. അവരുടെ ആദ്യ സിനിമ മമ്മൂട്ടിക്കൊപ്പമുള്ള ഇന്ദ്രപ്രസ്ഥമായിരുന്നു.

Also Read
കുട്ടിക്കാലത്ത് തന്നെ അനിയത്തിയെ നഷ്ടമായി; അച്ഛനും അകന്നു, പിന്നാലെ ഭാര്യയും? കുടുംബ ബന്ധങ്ങളിൽ നിന്നും അകന്ന് വിജയ് കടുത്ത വിഷാദത്തിലെന്ന്

മമ്മൂട്ടിയോടൊപ്പം അഭിനയിച്ച ബസൂക്കയാണ് താരത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ബിഗ് ബിക്ക് ശേഷം സാഗർ ഏലിയാസ് ജാക്കി, സിഐഎ തുടങ്ങിയ സിനിമകളിൽ സുമിത് നവാൽ അഭിനയിച്ചു. സിമ്രാൻ, മൊണാൽ, ജ്യോതി എന്നീ മൂന്ന് സഹോദരിമാരാണ് സുമിത് നവാലിനുള്ളത്. ഇവരിൽ മൊണാൽ എന്ന ചേച്ചി 2002 ൽ ആത്മഹത്യ ചെയ്തു

Advertisement