ആണും പെണ്ണും കെട്ട രീതിയിൽ നട്ടെല്ലില്ലാതെ ജീവിച്ചിട്ട് കാര്യമില്ല, എന്റെ പോളിസി അതാണ്, മകനോട് ആന്റണി പെരുമ്പാവൂരിനെ കണ്ട് പഠിക്കാനാണ് പറഞ്ഞിട്ടുള്ളത്; ശാന്തി വിള ദിനേശ്

240

മലയാളത്തിലെ അറ്റവും വലിയ നിർമ്മാതാക്കളിൽ ഒരാളാണ് ആന്റണി പെരുമ്പാവൂർ. മലയാളത്തിന്റെ നടന വിസ്മയമായ മോഹൻലാലിന്റെ സന്തത സഹചാരിയാണ് അദ്ദേഹം. മോഹൻലാലിന്റെ ഡ്രൈവറായി എത്തി പിന്നീട് മനസാക്ഷി സൂക്ഷിപ്പുക്കാരനും പാർട്ണറും പിന്നീട് നിർമ്മാതാവും ആയി മാറുകയായിരുന്നു ആന്റണി.

ഇപ്പോഴിതാ മാസ്റ്റർ ബീൻ എന്ന യൂട്യൂബ് ചാനലിലൂടെ വീണ്ടും ചില വിശേഷങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് ശാന്തി വിള ദിനേശ്. അദ്ദേഹത്തിന്റെ അഭിമുഖങ്ങൾ എല്ലാം തന്നെ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്യാറുണ്ട്.

Advertisements

Also Read
അമ്മയെ പോലെ സുന്ദരി, ചിപ്പിയുടെ മകള്‍ അവന്തികയെ കണ്ട് പ്രേക്ഷകര്‍ പറയുന്നു, വൈറലായി ചിത്രങ്ങള്‍

ശാന്തിവിള ദിനേശിന്റെ വാക്കുകൾ ഇങ്ങനെ, ‘എന്റെ അഭിപ്രായത്തിൽ അമ്പത് വയസ് കഴിഞ്ഞ് ലഭിക്കുന്ന ഓരോ സമയവും ബോണസാണ്. അപ്പോൾ നമ്മൾ ആണായിട്ട് തന്നെ ജീവിക്കണം. അല്ലാതെ ആണും പെണ്ണും കേട്ട രീതിയിൽ നട്ടെല്ലില്ലാതെ ജീവിച്ചിട്ട് എന്ത് കാര്യം. അതാണ് എന്റെ പോളിസി.

വിഗും വെച്ച് റോസ് പൗഡറും ഇട്ട് നടക്കുന്നവനെയൊന്നും ഞാൻ ബഹുമാനിക്കില്ല. എല്ലാ കൊള്ളരുതായ്മയും കാണിച്ചിട്ടുള്ള വ്യക്തിയാണ് കമൽ. അതുകൊണ്ടാണ് ചെയർമാൻ ആക്കരുതെന്ന് മുഖ്യമന്ത്രിക്ക് കത്തയച്ചത്. അതൊന്നും കേൾക്കാനുള്ള മനസ്സ് ആർക്കും ഉണ്ടായിരുന്നില്ല. അഞ്ച് വർഷം അയാൾ ആ സ്ഥാനത്ത് ഇരുന്നു,’

Courtesy: Public Domain

Also Read
അദ്ദേഹം അവസാനമായി എന്നോട് പറഞ്ഞത് അതായിരുന്നു, നിറകണ്ണുകളോടെ ഗിരിജ പറയുന്നു

എംബിഎ പഠിക്കുന്ന എന്റെ മകനോട് എംബിഎ ഒന്നും വേണ്ട ആന്റണി പെരുമ്പാവൂരിനെ കണ്ട് പഠിച്ചാൽ മതിയെന്ന്. അതേ ആന്റണി പെരുമ്പാവൂർ മോഹൻലാലിനെ വിറ്റു ജീവിക്കുകയാണെന്ന് ഞാൻ തന്നെ പറഞ്ഞിട്ടുണ്ട്.

മലയാള സിനിമയ്ക്ക് ഏറ്റവും വലിയ ദ്രോഹം ചെയ്യുകയാണ് മോഹൻലാൽ. അയാൾ വിചാരിച്ചിരുന്നെങ്കിൽ എത്ര നല്ല സിനിമകൾ മലയാളത്തിൽ ഉണ്ടായേനെ. അയാളെ ആന്റണി പെരുമ്പാവൂർ വിറ്റെടുക്കുകയാണ്. അയാൾ ഒഴുക്കിനൊപ്പം നീന്താതെ ഇങ്ങനെ പോവുകയാണ് എന്നായിരുന്നു ശാന്തിവിള ദിനേശിന്റെ വിമർശനം.

Advertisement