അന്ന് അയാൾ പറഞ്ഞ വാക്ക് ഇന്നും മനസിലുണ്ട്; അയാളെ ഇങ്ങനെ കല്ലെറിയരുത്, പൊറുക്കാൻ കഴിയാത്ത തെറ്റാണത്; ചാക്കോച്ചനെ പിന്തുണച്ച് നിർമ്മാതാവ്

301

മലയാള സിനിമയിലെ ചോക്ലേറ്റ് ബോയി എന്ന ലേബലിൽ അറിയപ്പെടുന്ന നടനാണ് കുഞ്ചാക്കോ ബോബൻ. ഇന്നും ഈ ലേബലിന് യാതൊരു വിധത്തിലുമുള്ള മാറ്റം സംഭവിച്ചിട്ടില്ല. അനിയത്തിപ്രാവിൽ ബൈക്കോടിച്ച് പാട്ടും പാടിയാണ് കുഞ്ചാക്കോ ബോബൻ മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചനായി മാറിയത്.

പിന്നീട്, മലയാള സിനിമയിലെ മാറ്റത്തെ അടയാളപ്പെടുത്തിയ ട്രാഫിക്, ടേക്ക് ഓഫ്, അഞ്ചാം പാതിര, വേട്ട തുടങ്ങിയ സിനിമകളിലൊക്കെ ചാക്കോച്ചന്റെ പ്രകടനം മികച്ച കൈയ്യടി നേടികൊടുത്തിരുന്നു. ഇപ്പോഴിതാ ന്നാ താൻ കേസ് കൊട് എന്ന സിനിമയിലൂടെ വലിയ വിജയം നേടിയിരിക്കുകയാണ് ചാക്കോച്ചൻ.

Advertisements

പദ്മിനിയാണ് താരത്തിന്റെ പുതിയ ചിത്രം. ഈ ചിത്രത്തിന്റെ നിർമ്മാതാവ് സുവിൻ വർക്കി ചാക്കോച്ചനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു. 25 ദിവസത്തേക്ക് പദ്മിനിയിൽ അഭിനയിക്കാൻ രണ്ടരക്കോടിയാണ് കുഞ്ചാക്കോ ബോബൻ പ്രതിഫലം വാങ്ങിയതെന്നും എന്നിട്ട് സിനിമയുടെ പ്രോമോഷന് പോലും വരാതെ യൂറോപ്പിൽ കറങ്ങി നടക്കുകയാണെന്നും നിർമ്മാതാവ് ആരോപിച്ചിരുന്നു,.

ALSO READ- അമ്മ അനുഭവിച്ചത് ഞാനും അനുഭവിച്ചു; ഉണ്ണി സാർ എന്ത് വൃത്തി കേട് ചെയ്താലും എനിക്ക് സഹിക്കേണ്ട കാര്യമില്ല; ചാനലിന് മുകളിലോട്ട് വളർന്നിട്ടില്ലെന്നും മുടിയൻ ഋഷി

ഈ വിവാദം കത്തുന്നതിനിടെ കുഞ്ചാക്കോ ബോബന് പിന്തുണയുമായി നിർമാതാവ് ഹൗളി പോട്ടൂർ രംഗത്ത് എത്തിയിരിക്കുകയാണ്. താൻ നിർമ്മിച്ച ‘ഭയ്യാ ഭയ്യാ’ എന്ന സിനിമ സാമ്പത്തികമായി പരാജയപ്പെട്ടപ്പോൾ ചിത്രത്തിലെ നായകനായ കുഞ്ചാക്കോ ബോബനാണ് തനിക്കൊപ്പം നിന്നതെന്ന് ഹോളി പോട്ടൂർ പറയുന്നു.

ഹൗളിയുടെ വാക്കുകളിങ്ങനെ: ‘അയാളെ ഇങ്ങനെ കല്ലെറിയരുത്, പൊറുക്കാൻ കഴിയാത്ത തെറ്റാണത്… എന്റെ പേര് ഹൗളി പോട്ടൂർ. മഞ്ഞുപോലൊരു പെൺകുട്ടി, പളുങ്ക്, പരുന്ത്, ഫോട്ടോഗ്രാഫർ, രാപ്പകൽ തുടങ്ങി 12 സിനിമകളുടെ നിർമാതാവാണ്. ഒടുവിൽ ചെയ്ത ചിത്രം ‘ഭയ്യാ ഭയ്യാ’. ഇപ്പോൾ രൂക്ഷമായ സൈബർ ആക്രമണം നേരിടുന്ന കുഞ്ചാക്കോ ബോബനായിരുന്നു നായകൻ.’

‘നിങ്ങൾക്കറിയാം ഭയ്യാ ഭയ്യാ സാമ്പത്തികമായി വിജയമായിരുന്നില്ല. നിർമാതാവ് എന്ന നിലയിൽ എനിക്ക് വലിയ നഷ്ടം സംഭവിച്ചിരുന്നു. അന്ന് തകർന്നുപോയ എന്നെ തേടി ഒരു ഫോൺകോൾ വന്നു. കുഞ്ചാക്കോ ബോബന്റെ കോൾ. അന്ന് അയാൾ പറഞ്ഞ വാക്ക് ഇന്നും മനസിലുണ്ട്. ”ചേട്ടാ വിഷമിക്കേണ്ട, ഞാൻ ഒപ്പമുണ്ട്. നമുക്കിനിയും സിനിമ ചെയ്യണം. വിളിച്ചാൽ മതി. ഞാൻ വന്ന് ചെയ്യാം”

also read- സിനിമയിൽ നിന്നും വിളിച്ചിരുന്നു; പക്ഷെ പോയില്ല, ദുൽഖറിന്റെ കൂടെ അഭിനയിക്കാനാണ് ആഗ്രഹം: ചിന്ത ജെറോം

അന്ന് ആ വാക്കുകൾ തന്ന ആശ്വാസം ചെറുതല്ല. തകർന്നിരുന്ന എനിക്ക് ഉയിർത്തെണീക്കാനുള്ള ആത്മവിശ്വാസം അതിലുണ്ടായിരുന്നു. ഒന്നേ പറയുന്നുള്ളൂ. ഞാൻ ഇനിയും സിനിമ ചെയ്യും. അതിൽ കുഞ്ചാക്കോ ബോബനും ഉണ്ടായിരിക്കും. സ്‌നേഹത്തോടെ ഹൗളി പോട്ടൂർ.”

Advertisement