നയൻതാരയെ കൺവിൻസ് ചെയ്തത് എന്ത് പറഞ്ഞാണ്; കലക്കൻ ചോദ്യം ചോദിച്ച് ആരാധകൻ, കിടിലൻ മറുപടി കൊടുത്ത് സംവിധായകൻ അൽഫോൻസ് പുത്രനും.

315

പ്രേമം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ചിത്രമാണ് ഗോൾഡ്. രണ്ട് ദിവസം മുന്നാണ് സിനിമ പ്രദർശനത്തിനെത്തിയത്. പക്ഷേ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന് പ്രതീക്ഷിച്ച നിലവാരം പുലർത്താൻ കഴിഞ്ഞില്ല എന്നാണ് വിമർശനം. തുടർന്ന് വിമർശനങ്ങളോട് പ്രതികരിച്ച് അൽഫോൻസ് പുത്രൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിരുന്നു. ഈ പോസ്റ്റിന് കീഴെ വന്ന കമന്റും അതിന് അൽഫോൻസ് പുത്രൻ നല്കിയ മറുപടിയുമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

സംവിധായകന്റെ പോസ്റ്റിന് കീഴെ ആരാധകന്റെ കമന്റ് ഇങ്ങനെ.’ കാശ് കൊടുത്ത് വാങ്ങിയ ചായ വായിൽ വെക്കാൻ കൊള്ളില്ല എങ്കിൽ എന്ത് ചെയ്യണം? മിണ്ടാതെ, ഉരിയാടാതെ കാശും കൊടുത്ത് പോകണം എന്നാണോ? അതും നന്നായി ചായ ഉണ്ടാക്കുന്ന ആളുടെ സ്‌പെഷ്യൽ ചായ കാലങ്ങൾക്ക് ശേഷം കിട്ടുന്നു എന്ന് കേട്ട് കുടിക്കാൻ പോകുമ്പോൾ!! പോട്ടെ ഒരു മറുപടി തരാമോ? നയൻതാരയെ എന്ത് പറഞ്ഞാണ് കൺവിൻസ് ചെയ്തത്?

Advertisements
Courtesy: Public Domain

Also Read
എടായെന്നും നീയെന്നുമൊക്കെ വിളിക്കും, ജാഡ കാണിക്കുന്നത് കൂടിപ്പോകുമ്പോൾ സിദ്ധീഖ് മമ്മുട്ടിയോട് ചെയ്യുന്നത് ഇങ്ങനെ

ആരാധകന്റെ ചോദ്യത്തിന് അൽഫോൻസ് പുത്രന്റെ മറുപടിയും എത്തി. ‘ഈ ചായ ഉണ്ടാക്കിയത് ഞാനല്ലെ. നിങ്ങൾക്ക് എന്നോട് പറയാൻ പാടില്ലേ? അത് മൈക്ക് വെച്ച് വിളിച്ച് പറയണോ എന്നുള്ളത് നിങ്ങളുടെ വ്യക്തി സ്വാതന്ത്ര്യം’ തുടർന്ന് നയൻതാര അവതരിപ്പിക്കുന്ന സുമംഗലി എന്ന കഥാപാത്രമാണ് നയൻതാരയെ കൺവിൻസ് ചെയ്യാൻ ഉപയോഗിച്ചതെന്ന് തുറന്ന് പറയുന്നുണ്ട്.

പലതവണ റിലീസ് മാറ്റിയ ചിത്രമാണ് ഗോൾഡ്. ഡിസംബർ ഒന്നിനാണ് ചിത്രം തിയ്യറ്ററുകളിൽ എത്തിയത്. ലിസ്റ്റിൻ സ്റ്റീഫനൊപ്പം പൃഥ്വവിരാജും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മാജിക് ഫ്രെയിംസാണ് ചിത്രത്തിന്റെ വിതരണം.

Also Read
അച്ഛൻ വർഷങ്ങളോളം കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ്, അച്ഛന്റെയും അമ്മയുടെയും സമ്പാദ്യം സ്വർണ്ണമാക്കി കഴുത്തിലിട്ട് അഭിമാനിക്കാൻ താൽപര്യമില്ല, തുറന്നു പറഞ്ഞ് നടി ഗൗരി കൃഷ്ണൻ

ചിത്രത്തിന്റെ കഥയും, തിരക്കഥയും എഴുതിയിരിക്കുന്നത് അൽഫോൻസ് പുത്രനാണ്. രാജേഷ് മുരുഗേശനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

Advertisement